Asianet News MalayalamAsianet News Malayalam

'അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനം', കേന്ദ്ര സർക്കാറിനെതിരെ ട്വിറ്റ‍ര്‍ കോടതിയിൽ

അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്.

twitter india sues India government over content takedown orders
Author
Delhi, First Published Jul 5, 2022, 5:16 PM IST

ദില്ലി : ചില അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യണമെന്ന കേന്ദ്ര സർക്കാർ ഉത്തരവിനെതിരെ ക‍ര്‍ണാടക ഹൈക്കോടതിയെ സമീപിച്ച് ട്വിറ്റർ ഇന്ത്യ. അധികാര ദുർവിനിയോഗമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ട്വിറ്റർ കോടതിയെ സമീപിച്ചത്. ചില ട്വിറ്റർ അക്കൗണ്ടുകൾ ഉൾപ്പെടെയുള്ള ഉള്ളടക്കം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഒരു വർഷം മുമ്പാണ് കേന്ദ്രം ട്വിറ്ററിന് നോട്ടിസ് അയച്ചത്. 

രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടുകളിൽ നിന്നുള്ള ഉള്ളടക്കം നീക്കം ചെയ്യാൻ കേന്ദ്രം ആവശ്യപ്പെട്ടത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും ട്വീറ്റ് നടത്തിയവർക്ക് നോട്ടീസ് അയക്കാൻ കേന്ദ്രം തയ്യാറായില്ലെന്നും ട്വിറ്റ‍ര്‍ കോടതിയെ അറിയിച്ചു. സാമൂഹ്യ മാധ്യമങ്ങൾ ഉത്തരവാദിത്തബോധമുള്ളതാക്കുവാൻ വേണ്ട നടപടികൾ തുടങ്ങിയതായി കേന്ദ്ര ഐടി മന്ത്രി അശ്വിനി വൈഷ്ണവ്. ലോകത്താകമാനം ഇത്തരമൊരു വ്യവസ്‌ഥ രൂപപ്പെട്ട് വരുന്നുണ്ട്. രാജ്യത്തും ഇത് നടപ്പിൽ വരുത്തുമെന്നും നടപടികൾ ദ്രുത ഗതിയിൽ പുരോഗമിക്കുകയാണെന്നും മന്ത്രി വ്യക്തമാക്കി. 

വാക്കുകൾ വളച്ചൊടിക്കപ്പെട്ടു എന്ന് സജി ചെറിയാൻ, തെറ്റായി വ്യാഖ്യാനിക്കാൻ ഇടയായതിൽ ദുഃഖം രേഖപ്പെടുത്തുന്നു

സ്പാം അക്കൗണ്ടുകളെ കുറിച്ച് വിശദികരണവുമായി ട്വിറ്റർ

സന്‍ഫ്രാന്‍സിസ്കോ: ദിവസേന പത്തു ലക്ഷത്തിലധികം സ്പാം അക്കൗണ്ടുകളാണ് (Twitter Spam Accounts) നീക്കം ചെയ്യുന്നതെന്ന് ട്വീറ്റർ. സ്പാം അക്കൗണ്ടുകളെ കുറിച്ച് എലോൺ മസ്കുമായി (Elon Musk) തർക്കം നിലനിന്നിരുന്നു. ട്വിറ്റർ നൽകുന്ന റിപ്പോർട്ടുകള്‌ വ്യാജമാണെന്ന് ആരോപിച്ച് ടെസ്‍ല സ്ഥാപകൻ എലോൺ മസ്ക്  4400 കോടി ഡോളറിന്  ട്വിറ്റർ വാങ്ങാനുള്ള കരാറിൽ നിന്ന് പിന്മാറിയിരുന്നു. 

മസ്കിന് എതിരെ നിയമനടപടിയുമായി മുന്നോട്ട് പോകാനാണ് ട്വിറ്ററിന്റെ തീരുമാനം. തർക്കം നിലനിന്ന സാഹചര്യത്തിലാണ് ട്വിറ്ററിലെ വ്യാജ അക്കൗണ്ടുകളെ കുറിച്ചും ബോട്ടുകളെ കുറിച്ചും കൂടുതൽ വിവരങ്ങൾ കമ്പനി പങ്കുവെച്ചത്.  പ്രതിദിന ഉപയോക്താക്കളിൽ അഞ്ച് ശതമാനത്തിന് താഴെ മാത്രമേ സ്പാം അക്കൗണ്ടുകൾ ഉള്ളൂ.

 ട്വിറ്ററിൽ സാധാരണയായി വ്യാജ വാർത്തകളും തട്ടിപ്പ് സന്ദേശങ്ങളും പ്രചരിപ്പിക്കുന്നത് സ്പാം അക്കൗണ്ടുകൾ വഴിയാണ്. മനുഷ്യരല്ലാതെ വിവിധ സോഫ്റ്റ് വെയറുകൾ നിയന്ത്രിക്കുന്ന ബോട്ട് അക്കൗണ്ടുകളും ഇക്കൂട്ടത്തിൽപ്പെടും. ട്വിറ്ററിന് മാത്രമല്ല എല്ലാ സമൂഹമാധ്യമങ്ങൾക്കും ഇത്തരം സ്പാം അക്കൗണ്ടുകൾ വലിയ തലവേദനയാണ്.

മസ്കിനെ ഇനി കോടതിയില്‍ കാണാം എന്ന് ട്വിറ്റര്‍; ട്വിറ്ററും മസ്കും ഇനി നിയമ പോരാട്ടത്തിലേക്ക്

ഉപയോക്താക്കളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് പരസ്യ ദാതാക്കൾ പരസ്യത്തിനായി സമൂഹമാധ്യമ അക്കൗണ്ടുകളെ സമീപിക്കുന്നതും മുതൽ മുടക്കുന്നതും. ഉപയോക്താക്കളുടെ എണ്ണം എടുക്കുമ്പോൾ അതിൽ വലിയൊരു ശതമാനം സ്പാം അക്കൗണ്ടുകൾ ആണെങ്കിൽ പരസ്യത്തിന് പ്രയോജനം ലഭിക്കാതെ പോകും. വ്യാജ വാർത്തകൾ പ്രചരിപ്പിക്കാനും ബോട്ട് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്.

വാർത്തകൾ അയക്കുക, കാലാവസ്ഥാ അപ്‌ഡേറ്റുകൾ നൽകുക, തുടങ്ങിയ ആവശ്യങ്ങൾക്കായും  ഓട്ടോമേറ്റഡ് അക്കൗണ്ടുകൾ ഉപയോഗിക്കാറുണ്ട്.  അങ്ങനെ  നോക്കുമ്പോൾ എല്ലാ ഓട്ടോമേറ്റഡ് ബോട്ട് അക്കൗണ്ടുകളും അപകടകരമല്ലെന്നും ട്വിറ്റർ ചൂണ്ടിക്കാണിക്കുന്നു.

 

Follow Us:
Download App:
  • android
  • ios