ലക്നൗ: മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തില്‍ 150 മോചിപ്പിച്ച് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സംസ്ഥാനത്തെ വിവിധ ജയിലുകളില്‍ കഴിയുന്ന തടവുകാരെയാണ് മോചിപ്പിച്ചത്. ഗുരുതര കുറ്റകൃത്യം ചെയ്തവര്‍ പട്ടികയിലില്ലെന്ന് അധിക‍ൃതര്‍ പറഞ്ഞു. വിവിധ സംസ്ഥാനങ്ങളില്‍ ഏകദേശം 600ഓളം തടവുകാരെയാണ് ഗാന്ധി ജയന്തി ദിനത്തില്‍ ശിക്ഷാകാലാവധിക്ക് മുമ്പേ മോചിപ്പിച്ചത്. ഗാന്ധിജയന്തിയുടെ ഭാഗമായി 2018 ഒക്ടോബര്‍ രണ്ട് മുതല്‍ 2019 ഏപ്രില്‍ ആറുവരെ 1424 തടവുകാരെ മോചിപ്പിച്ചതായി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി.