Asianet News MalayalamAsianet News Malayalam

മിറാൻഷാ; ഇന്ത്യൻ വ്യോമസേനയുടെ വളർച്ചക്ക് അടിത്തറയിട്ട എയർബേസ് 

ഇന്ത്യൻ വ്യോമസേനയുടെ വളർച്ചക്ക് അടിത്തറയിട്ട മിറാൻഷാ എയർബേസിന്റെ ചരിത്രം  IAF ചരിത്രകാരനായ അഞ്ചിത് ഗുപ്തരേഖപ്പെടുത്തുന്നു.  ചരിത്ര പ്രസിദ്ധമായ ബർമ കാമ്പയിന് വരെ തുടക്കമിട്ട വ്യോമസേന മുന്നേറ്റത്തിന്റെ അടിവേരുകൾ മിറാൻഷായിലാണെന്ന് അദ്ദേഹം പറയുന്നു.

Why Miranshah will remain special for IAF-IAF historian Anchit Gupta  writes
Author
First Published Jan 27, 2023, 11:55 PM IST

ന്ന് ലോകത്തിന് മുന്നിൽ തലയയുർത്തി നിൽക്കുന്ന ഇന്ത്യൻ എയർഫോഴ്സിന് പറക്കാൻ ചിറകുകൾ നൽകിയ മണ്ണായിരുന്നു മിറാൻഷാ. ഇന്ത്യൻ എയർഫോഴ്സിന്റെ ആദ്യത്തെ ഓപ്പറേഷന് നാന്ദികുറിച്ചത് മിറാന്‍ഷായിലെ കോട്ടയും ലാന്‍ഡിങ് ഗ്രൗണ്ടുമായ അസാധാരണ എയർബേസ് ആയിരുന്നു. ആധുനിക അഫ്​ഗാന്റെ അതിർത്തിയായ വസീറിസ്താനിലായിരുന്നു ആദ്യത്തെ ഓപ്പറേഷൻ. മിറാൻഷാ ലാൻഡിങ് ​ഗ്രൗണ്ടും കോട്ടയുമായിരുന്നു ഓപറേഷന്റെ മർമഭാ​ഗം. ദ ​ഗ്രേറ്റ് ​ഗെയിം എന്ന് വിശേഷിപ്പിക്കപ്പെട്ട വസീറിസ്താൻ ഓപറേഷൻ ഇന്ത്യൻ എയർഫോഴ്സ് പൈലറ്റുമാരുടെ ആത്മവിശ്വാസത്തിന്റെയും പോരാട്ട വീര്യത്തിന്റെയും ആണിക്കല്ലായി മാറി. പ്രാദേശിക വസീറിയൻ വാക്കായ മിറൂം ഷാ എന്ന പദത്തിൽനിന്നാണ്  മിറാൻഷാ എന്ന പദമുണ്ടായത്. നിരവധി പോസ്റ്റുകളും ടോച്ചിയുൾപ്പെടെ നിരവധി കോട്ടകളും ഉള്ള ഒരു ചെറിയ ഗ്രാമമാണ് മിറൂം ഷാ. 1905ൽ ബ്രിട്ടീഷുകാർ പോസ്റ്റ് എന്ന രീതിയിൽ നിർമിച്ചതാണ് ടോച്ചി കോട്ട. പിന്നീട് ടോച്ചികൾ കൈവശപ്പെടുത്തി കോട്ടയുടെ ആകൃതിയിൽ പുനർമിർമിച്ചു. 


അൽപം ചരിത്രം 

1849ലെ രണ്ടാം സിഖ് യുദ്ധത്തിന് ശേഷം വടക്കുപടിഞ്ഞാറൻ സഖ്യം ബ്രിട്ടീഷ് ഇന്ത്യയുടെ ഭാ​ഗമായി. ബ്രിട്ടീഷ് ഭരണകൂടം അതിർത്തിയെ നേരിട്ടുള്ള ബ്രിട്ടീഷ് ഭരണത്തിൻ കീഴിലുള്ള ഒരു 'സെറ്റിൽഡ് ഏരിയ' ആയും അഫ്ഗാൻ അതിർത്തിയോട് ചേർന്ന് സ്വയംഭരണാധികാരമുള്ള 'ട്രൈബൽ മേഖല'യായും വിഭജിച്ചു.  ഈ നീക്കത്തിന് പിന്നിൽ ബ്രിട്ടന് രണ്ട് ലക്ഷ്യങ്ങളുണ്ടായിരുന്നു. ബ്രിട്ടീഷുകാരെ എതിർത്ത പത്താൻ വിഭാ​ഗത്തിന്റെ മുന്നേറ്റത്തെയും റഷ്യൻ അധിനിവശത്തെയും ഒരുമിച്ച് തടയുക എന്നതായിരുന്നു അത്. എന്നാൽ, 1900 മുതൽ റഷ്യയുമായുള്ള ബ്രിട്ടന്റെ ബന്ധം മെച്ചപ്പെട്ടുതുടങ്ങി. അതുകൊണ്ടുതന്നെ ട്രൈബൽ മേഖലയിൽ നിന്ന് കൂടുതൽ സൈന്യത്തെ പിൻവലിക്കുകയും  ഖൈബർ റൈഫിൾസ് അടക്കമുള്ള റെജിമെന്റുകൾക്ക് സൈനികരെ വിട്ടുകൊടുക്കുകയും ചെയ്തു. 

സൈനികരുടെ അം​ഗബലം കുറഞ്ഞ സമയം, ട്രൈബൽ പത്താന്മാരുടെ മുന്നേറ്റം തുടർന്നിരുന്നു. പക്ഷേ 1919ൽ അഫ്​ഗാനികൾ വസീറിസ്താൻ പിടിച്ചെടുത്തു. സമാന്തരമായിട്ടായിരുന്നു പത്താന്മാരുടെയും അഫ്​ഗാനി​കളുടെയും വളർച്ചയും മുന്നേറ്റവും. ഇവരുടെ മുന്നേറ്റത്തെ തടയാനും അതിർത്തി പ്രദേശങ്ങളിൽ ബ്രിട്ടീഷ് നിയന്ത്രണം പുനഃസ്ഥാപിക്കുന്നതിനുള്ള ഓപറേഷനുകളിൽ ഇന്ത്യൻ സൈന്യത്തിന്റെ 10,000 സൈനികർ പങ്കെടുത്തു. അവയിൽ 1,300-ലധികം പേർ കൊല്ലപ്പെടുകയും ചെയ്തു. ഈ സമയത്താണ് വ്യോമസേന പ്രധാന ശക്തിയായി മാറിയതും ഓപറേഷനിൽ പ്രധാനപങ്കുവഹിച്ചതും. മിറാൻഷാ എയർബേസ് കേന്ദ്രമാക്കിയായിരുന്നു വ്യോമസേനയുടെ മിഷനുകൾ. റോയൽ എയർഫോഴ്‌സിന്റെ അഞ്ച് ബോംബറുകളായ  BE2Cs, Bistol F2Bs, De Haviland DH9As, DH-ബോംബറുകൾ ഗോത്രവർഗക്കാർക്ക് നേരെ അഫ്ഗാനിസ്ഥാൻ മേഖലകളിൽ ആക്രമണത്തിന് ഉപയോഗിച്ചു. ബോംബാക്രമണത്തെ പത്താന്മാരുടെയും അഫ്​ഗാനികളുടെയും ചെറുത്ത് നിൽപ്പ് അവസാനിക്കുകയും പിന്നീട് മിറാൻഷാ നിരവധി മിഷനുകൾക്ക് ഉപയോ​ഗിക്കുകയും ചെയ്തു. 

വിജയത്തിന് പിന്നാലെ, 1923 നവംബറിൽ, RAF ഉദ്യോഗസ്ഥരെ പാർപ്പിക്കാൻ നിലവിലുള്ള സ്കൗട്ട് ബേസ് ഉപയോഗപ്പെടുത്തി മിറാൻഷായെ RAF ബേസ് ആക്കി മാറ്റാൻ ബ്രിട്ടീഷ് സർക്കാർ തീരുമാനിച്ചു. 1925-ൽ കോട്ടയുടെ വടക്കുഭാഗം RAF-നെ ഉൾപ്പെടുത്താനായി വിപുലീകരിച്ചു. 1925-ൽ, Wg Cdr RCM പിങ്കിന്റെ നേതൃത്വത്തിൽ മിറാൻഷാ താവളമായി ഉപയോഗിച്ച് സൈന്യത്തിന്റെ പിന്തുണയില്ലാതെ ഗോത്രവർഗക്കാർക്കെതിരെ വ്യോമാക്രമണം നടത്താൻ ആർഎഎഫ് തീരുമാനിച്ചു. ഇന്ത്യൻ വ്യോമസേനയെ ശക്തിപ്പെടുത്തിയ പ്രധാന തീരുമാനമായിരുന്നു ഇത്. പിങ്ക്സ് വാർ' എന്നാണ് ഈ നീക്കം പിന്നീട് അറിയപ്പെട്ടത്.  54 ദിവസം നീണ്ട ആക്രമണത്തിൽ 50 ടൺ ബോംബുകൾ വർഷിച്ച് ട്രൈബുകൾക്ക് നേരെ പടപൊരുതി. റോയൽ എയർഫോഴ്സ് സൈന്യത്തിന്റെ സഹായമില്ലാതെ സ്വതന്ത്രമായി യുദ്ധം ചെയ്യുന്നത് ആദ്യമായിരുന്നു. 1925 മെയ് 1-ന് സമാധാനം അഭ്യർത്ഥിച്ച് ഗോത്ര നേതാക്കൾ കീഴടങ്ങി. വ്യോമസേനക്ക് രണ്ട് ജീവനുകളും ഒരു വിമാനവും മാത്രമായിരുന്നു യുദ്ധത്തിൽ നഷ്ടപ്പെട്ടത്.

അന്നുമുതൽ, വടക്കുപടിഞ്ഞാറൻ അതിർത്തിയിലെ പ്രവർത്തനങ്ങൾക്കായി മിറാൻഷായിൽ വ്യോമസേന ഒരു വിമാനമെങ്കിലും നിലനിർത്തിപോന്നു. 1937 വരെ വാപിറ്റി/ഓഡാക്സ് വിമാനങ്ങൾ ഉപയോഗിച്ച് RAF സ്ക്വാഡ്രൺസ് 5,20,28,31, 60 എന്നിവ പ്രത്യേകമായി ഏറ്റെടുത്തു. സാധാരണഗതിയിൽ, വിമാനങ്ങൾ റൊട്ടേഷൻ അടിസ്ഥാനത്തിൽ രണ്ട് മാസത്തേക്ക് തുടരുകയായിരുന്നു പതിവ്.

1936-ൽ ഇപിയിലെ ഫക്കീർ എന്നറിയപ്പെടുന്ന ഗാസി മിർസാലി ഖാൻ വസീർ ബ്രിട്ടീഷ് ഭരണത്തിനെതിരെ യുദ്ധം ആരംഭിച്ചു. ഖാന്റെ നീക്കം റസ്മാക് പട്ടാളവുമായുള്ള ആശയവിനിമയത്തിന് ഭീഷണിയായി. തുടർന്ന് 30,000-ത്തിലധികം സൈനികർ, വിമാനങ്ങളും കവചിത കാറുകളുമായി ഖാന്റെ അനുയായികൾക്കുനേരെ പുറപ്പെട്ടു. ഈ സംഭവവികാസങ്ങൾക്കിടെ, 1936 ഏപ്രിലിൽ IAF സ്ക്വാഡ്രണിലെ ഒരു വിമാനം കറാച്ചി വിട്ട് RAF-യുമായി സഹകരിച്ച് പെഷവാറിലേക്ക് മാറി. പെഷവാറിലെ എയർ ഓപ്പറേഷൻസ് കമാൻഡർ ഗ്രൂപ്പ് ക്യാപ്റ്റൻ ആർഎൻ ബോട്ടംലിയുടെ ആത്മവിശ്വാസം IAF ന് ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ പെഷവാറിൽ തുടരാനായിരുന്നു ആവശ്യപ്പെട്ടത്. ഒരുവിമാനം മിറാൻഷയിലേക്ക് മാറുന്നക് വരെ 1937 ഓഗസ്റ്റിലെ ഞായറാഴ്ച വരെ ഉദ്യോ​ഗസ്ഥരോട്  അവധിയിൽ പോകാനും ആവശ്യപ്പെട്ടു. ‌

അക്കാലത്തെ ഏതാനും ഉദ്യോഗസ്ഥരുടെ ഓർമ്മക്കുറിപ്പുകളിലൂടെ മിറാൻഷായിലെ ജീവിതം  വിശദീകരിക്കുന്നുണ്ട്. മിറാൻഷായിൽ പരീക്ഷിച്ച് വിജയിച്ച അഗ്നിബാധയിൽ വിമാനങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കാനുള്ള  രീതിയാണ് ഇന്നും തുടരുന്നത്. മിറാൻഷായിലെ സേവനം കാലാവസ്ഥ, സൗകര്യക്കുറവ് തുടങ്ങിയവ കാരണം വളരെ ദുഷ്കരവും വെല്ലുവിളി നിറഞ്ഞതുമായിരുന്നുവെന്നും മുൻ സൈനികർ ഓർക്കുന്നു. മിറാൻഷായിലെ IAF ന്റെ ആദ്യ ഡിറ്റാച്ച്മെന്റ്1937 ഓഗസ്റ്റ് 31 മുതൽ ഒക്ടോബർ 21 വരെയും നവംബറിൽ അഞ്ച് ദിവസവും നീണ്ടുനിന്നു. 100 ശതമാനം സേവനക്ഷമതയോടെ  1,400 മണിക്കൂറുകളാണ് പ്രവർത്തിച്ചത്. ആർഎഎഫിന്റെ എല്ലാ റെക്കോർഡുകളും തകർത്തു. ഐഎഎഫിന്റേത് മികച്ചതും വൈദ​ഗ്ധ്യമുള്ളതുമായ പൈലറ്റുമാരായിരുന്നു. സുബ്രതോ മുഖർജി, മെഹർ സിങ്, ​ഗുലാം അലി, അർജുൻ സിങ്, എസ് എൻ ​ഗോയൽ തുടങ്ങിയ പ്ര​ഗത്ഭരാണ് വ്യോമസേനക്ക് നേതൃത്വം നൽകിയത്. 

IAF പൈലറ്റുമാർക്ക് ആത്മവിശ്വാസം വർധിച്ചതോടെ ധീരമായ നീക്കങ്ങൾ ഉണ്ടായി. ഒരിക്കൽ സുബ്രതോ മുഖർജി ഒരു പിക്കറ്റ് ചുറ്റപ്പെട്ട നിലയിൽ കണ്ടെത്തി. സ്വന്തം തോക്കെടുത്ത് വെടിവെച്ചാണ് അദ്ദേഹം പിക്കറ്റ് സംരക്ഷിച്ചത്. എല്ലാ ധീര പ്രവൃത്തികളിലും പങ്കെടുക്കുന്ന മെഹർ സിംഗ് ധീരമായ ലാൻഡിംഗിലൂടെ ശത്രുക്കളുടെ മണ്ണിലെത്തി രക്ഷാപ്രവർത്തനം നടത്തി. അദ്ദേഹത്തിന്റെ എയർ ഗണ്ണറായ ഗുലാം അലി ഇത്തരം നിരവധി സാഹചര്യങ്ങൾ നേരിട്ടു. അർജൻ സിംഗ്, എസ്എൻ ഗോയലുമായി ചേർന്ന് ശത്രുക്കളുടെ മണ്ണിൽ ഇത്തരം നിരവധി സംഭവങ്ങൾ സൃഷ്ടിച്ചു. നാടകങ്ങൾ ഉണ്ടാക്കി അർജൻ സിം​ഗും ഗുലാം അലിയും ശത്രുക്കളിൽ ജീവൻ രക്ഷപ്പെടുത്തിയെടുത്തിട്ടുണ്ട്. 

മിറാൻഷാക്ക് മുമ്പ് വിമാനാപകടങ്ങളിൽ നിരവധി പൈലറ്റുമാരെ IAF നഷ്‌ടപ്പെട്ടപ്പോൾ,  പിന്നീട് 1942 മെയ് 13 ന് IAF 4 സ്ക്വാഡ്രനിലെ ലിസാണ്ടർ II പറക്കുന്നതിനിടെ ഫ്‌ളൈയിംഗ് ഓഫീസർ മോസസിന് മാത്രമാണ് ജീവൻ നഷ്ടമായത്. IAF സ്ക്വാഡ്രണുകൾ 1947 വരെ മിറാൻഷായിൽ ഒരു നോൺ-സ്റ്റോപ്പ് ഡിറ്റാച്ച്‌മെന്റ് നിലനിറുത്തി. 1940-ൽ മിറാൻഷായെ RAF സ്‌റ്റേഷൻ കൊഹാട്ടിന്റെ നിയന്ത്രണത്തിലാക്കി. 1943 ഓഗസ്റ്റ് മുതൽ 1947 ജൂൺ വരെ IAF ഓഫീസർമാരുടെ നേതൃത്വത്തിലാണ് കോഹാട്ടിനെ നയിച്ചത്. മിറാൻഷാ വ്യോമസേനയ്ക്ക് പ്രത്യേകതയായി തുടരുമെന്ന് വിംഗ് കമാൻഡർ അവാൻ പറയുന്നു. ഇന്ത്യൻ വ്യോമസേനയുടെ വിപുലീകരണത്തിന് അടിത്തറയിടുകയും തങ്ങളെ കഠിനമായ വൈമാനികരാക്കുകയും ചെയ്തത് മിറാൻഷായാണ്. ഒരുപക്ഷേ ബർമ്മ കാമ്പെയ്‌നിലേക്കുള്ള IAF-ന്റെ പ്രവേശനത്തിന് അടിത്തറ പാകിയതും മിറാൻഷായാണെന്നും അദ്ദേഹം പറയുന്നു.  

Follow Us:
Download App:
  • android
  • ios