Malayalam News live : ശംഖനാദം മുഴങ്ങി, അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു

Malayalam News live  updates 22 january 2024 sts

ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

3:34 PM IST

'അയോധ്യയിലേക്ക് ക്ഷണമുണ്ടായിരുന്നു'; രാജ്യം എല്ലാവർക്കും ഒരുപോലെ അവകാശപ്പെട്ടതെന്ന് മുഖ്യമന്ത്രി

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു.മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

3:33 PM IST

'നീണ്ട തപസ്യക്കൊടുവിൽ രാമനെത്തി'; അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ രാമനോട് ക്ഷമ ചോദിക്കുന്നെന്ന് മോദി

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

3:33 PM IST

സർക്കാരിനോട് വിശദീകരണം പോലും ചോദിച്ചില്ല,നയപ്രഖ്യാപന പ്രസംഗത്തിന്‍റെ കരടിന് ഗവർണ്ണറുടെ അനുമതി

നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.  നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

3:33 PM IST

ഇന്ത്യ ത്രേതാ യുഗത്തിലെത്തിയെന്ന് യോഗി,രാജ്യത്തിൻെറ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയെന്ന് മോഹൻ ഭാഗവത്

ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കിയെന്ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കുശേഷമുള്ള പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമഭക്തര്‍ മുഴുവന്‍ സന്തോഷത്തിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ത്രേതാ യുഗത്തിലെത്തിയിരിക്കുന്നുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.ഇന്നത്തെ അനുഭവം വിവരണാതീതമാണ്. അയോധ്യ മാത്രമല്ല ലോകം മുഴുവൻ സന്തോഷത്തിന്‍റെ അന്തരീക്ഷമാണ്. രാംലല്ലക്കൊപ്പം ഇന്ത്യയുടെ ശബ്ദം തിരികെ വന്നിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി തപസ്വിയാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല മറ്റുള്ളവരും തപസ് അനുഷ്ഠിക്കണം. ഇന്ത്യയുടെ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയിരിക്കുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

1:37 PM IST

സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ല

ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും സംഘടനക്ക് രാഷ്ട്രീയപരമായി ചായ്‌വില്ലെന്നും സമം വ്യക്തമാക്കി. കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തില്ലെന്നും സമം വെളിപ്പെടുത്തി. 

1:37 PM IST

വയനാട്ടിൽ കരടി ജനങ്ങൾക്ക് ജാ​ഗ്രതാ നിർദേശം

വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്. ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. 

1:12 PM IST

നരബലി കേസ്; രണ്ടാം പ്രതി ലൈല ഭഗവൽസിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി

കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.

1:11 PM IST

ശംഖനാദം മുഴങ്ങി, അയോധ്യ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു, ചടങ്ങില്‍ പങ്കെടുത്ത് പ്രധാനമന്ത്രി

ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

12:33 PM IST

പടയപ്പ വീണ്ടുമെത്തി, കട തകർത്ത്, പഴം കഴിച്ച് മടങ്ങിപ്പോയി!

മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിൻറിലാണ് പടയപ്പ രാവിലെ എത്തിയത്.രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര യാത്ര. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഇക്കോപോയിൻറിലാണ് രാവിലെ എട്ടുമണിയോടെ പടയപ്പയെത്തിയത്.

12:32 PM IST

6 വയസുകാരൻ ലോറി ഇടിച്ച് മരിച്ചു

നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള  സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ്  ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 

12:21 PM IST

രാമമന്ത്ര മുഖരിതമായി അയോധ്യ, പ്രധാനമന്ത്രിയെത്തി

അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മിനുട്ടുകള്‍ മാത്രം ബാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. 

11:41 AM IST

അപൂർവ്വ സൗഹൃദം!

മരത്തിൽ നിന്ന് വീണ് തളർന്നു പോയ സുഹൃത്തിനെ വീണ്ടും ക്ലാസ് മുറിയിലെത്തിച്ച അപൂർവ്വ സൗഹൃദമാണിത്. വർക്കല അയിരൂർ സ്വദേശി ഷഹർഷായ്ക്ക് താങ്ങായി 31 വർഷത്തിന് ശേഷം സഹപാഠിയായെത്തിയ അങ്കണവാടി അധ്യാപിക ബിന്ദു. വർക്കലയിൽ നിന്ന് 24 കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൊല്ലം ഫാത്തിമ മാതാ കോളേജിൽ ബി എ മലയാളം വിദൂര വിദ്യഭ്യാസം പഠിക്കാനെത്തുന്ന ഇരുവരുടേയും ദൃഢമായ സുഹൃദ് ബന്ധത്തിൻ്റെ കഥയാണ് പറഞ്ഞുതുടങ്ങുന്നത്. 

11:40 AM IST

ഭാര്യയെ വെട്ടിക്കൊന്ന ഭർത്താവ് ട്രെയിൻ തട്ടി മരിച്ച നിലയിൽ

കൊരട്ടി ഖന്നാ നഗറിൽ  ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊഴു പ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലർച്ചെ അഞ്ചരയോടെ യായിരുന്നു  സംഭവം. കൊഴുപ്പള്ളി ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും  പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

8:37 AM IST

പിടിയിലായ തഹസിൽദാർ റിമാൻഡിൽ

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. പാലക്കാട് സ്വദേശി വി. സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ്.  ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സുധാകരനെ പിടികൂടിയത്. 

8:37 AM IST

ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു

തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു (40) ഒളിവിൽ. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി.

8:37 AM IST

പാക്കത്ത് ശ്രീക്കുട്ടൻ' ഇടഞ്ഞു

കോഴിക്കോട് കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാന് പരിക്ക്. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

7:38 AM IST

ക്ഷേത്രങ്ങളിലെത്തി ബിജെപി നേതാക്കളും മന്ത്രിമാരും

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ. കേന്ദ്രമന്ത്രി അമിത് ഷാ ബിർള മന്ദിർ ദർശനം നടത്തി പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം കാണും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ജണ്ടെവാല ക്ഷേത്രത്തിലെത്തും. മന്ത്രി അശ്വിനി വൈഷ്ണവ് ജ​ഗന്നാഥ ക്ഷേത്രത്തിലും എത്തും.

7:38 AM IST

രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകും

രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകുമെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഏഷ്യാനെറ്റ് ന്യൂസിനോട്. രാമക്ഷേത്രം യഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ആചാര്യ സത്യേന്ദ്രദാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. കല്യാൺ സിംഗടക്കമുള്ള മുൻ മുഖ്യമന്ത്രിമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും 
യോഗി ചെയ്തത് പോലെ ആർക്കും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6:47 AM IST

രൺജിത് ശ്രീനിവാസൻ വധക്കേസ് ശിക്ഷാവിധി ഇന്നറിയാം

ആലപ്പുഴയിൽ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധിയിൽ ഇന്നു തീരുമാനം. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും. ഇതിന് ശേഷം ശിക്ഷ എന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ശിക്ഷ സംബന്ധിച്ച് പ്രോസിക്യൂഷൻ്റ വാദം കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. നിഷ്ഠൂരമായ കൊലപാതകത്തിൻ്റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷൻ്റ വാദം.

3:34 PM IST:

ഒരു മതത്തെ മാത്രം പ്രോത്സാഹിപ്പിക്കുന്നതോ ഒരു മതത്തെ ഉയർത്തിക്കാട്ടുന്നതോ ശരിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിലെ പ്രധാനമന്ത്രിയുടെ പങ്കാളിത്തത്തെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഭരണഘടന പ്രകാരം സത്യപ്രതിജ്ഞ എടുത്തവർക്ക് എല്ലാവർക്കും ഒരേ അവകാശം ഉറപ്പ് വരുത്താൻ ബാധ്യത ഉണ്ട്. എല്ലാമതങ്ങൾക്കും തുല്യത വാഗ്ദാനം ചെയ്യുന്നതാണ് ഭരണഘടനയെന്നും പിണറായി വിജയൻ പറഞ്ഞു.മതനിരപേക്ഷതയാണ് ഭരണഘടന മുന്നോട്ട് വയ്ക്കുന്നത്. മതം വ്യക്തിപരമായ വിഷയമാണ്. ഇപ്പോൾ മതവും രാഷ്ട്രവും തമ്മിലുള്ള അതിർവരമ്പ് നേർത്തുവരുന്നു. ഒരു മത സ്ഥാപനത്തിന്‍റെ ഉദ്ഘാടനം രാഷ്ട്രത്തിന്‍റെ പരിപാടിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. 

3:33 PM IST:

അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. രാമക്ഷേത്ര പ്രാണപ്രതിഷ്ഠാ ചടങ്ങിന് ശേഷം നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

3:33 PM IST:

നയപ്രഖ്യാപന പ്രസംഗത്തിൻെ കരടിന് ഗവർണ്ണറുടെ അനുമതി. സർക്കാറിനോട് വിശദീകരണം പോലും ചോദിക്കാതെയാണ് രാജ്ഭവനറെ അംഗീകാരം. കരടിൽ ഗവർണ്ണർക്കെതിരെ വിമർശനം ഇല്ലെന്നാണ് വിവരം. അതേ സമയം സാമ്പത്തികപ്രതിസന്ധിക്ക് കാരണം കേന്ദ്രനയമെന്ന കുറ്റപ്പെടുത്തൽ ഉണ്ടെന്നാണ് സൂചന. കേന്ദ്രത്തിനെതിരായ വിമർശനം ഗവർണ്ണർ വായിക്കുമോ എന്നതിലാണ് ഇനിയുള്ള ആകാംക്ഷ.  നയപ്രഖ്യാപന പ്രസംഗത്തിൻറെ കരടിൽ മുൻ വർഷങ്ങളിൽ നിരവധി തവണ വിശദീകരണം ചോദിച്ചും അനുമതി വൈകിപ്പിച്ചും സർക്കാറിനെ ഗവർണ്ണർ മുൾമുനയിൽ നിർത്തിയിരുന്നു. ഇത്തവണ പോര് രൂക്ഷമാണെങ്കിലും അനുമതി നൽകിയത് സർക്കാറിന് ആശ്വാസമാണ്. 25 നാണ് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം തുടങ്ങുന്നത്.

3:33 PM IST:

ഇന്ത്യയുടെ ആഗ്രഹം മോദി സഫലമാക്കിയെന്ന് അയോധ്യയിലെ പ്രാണപ്രതിഷ്ഠയ്ക്കുശേഷമുള്ള പൊതുസമ്മേളനത്തില്‍ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. രാമഭക്തര്‍ മുഴുവന്‍ സന്തോഷത്തിലാണെന്നും യോഗി പറഞ്ഞു. ഇന്ത്യ ത്രേതാ യുഗത്തിലെത്തിയിരിക്കുന്നുവെന്നും യോഗി ആദിത്യ നാഥ് പറഞ്ഞു.ഇന്നത്തെ അനുഭവം വിവരണാതീതമാണ്. അയോധ്യ മാത്രമല്ല ലോകം മുഴുവൻ സന്തോഷത്തിന്‍റെ അന്തരീക്ഷമാണ്. രാംലല്ലക്കൊപ്പം ഇന്ത്യയുടെ ശബ്ദം തിരികെ വന്നിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. പ്രധാനമന്ത്രി തപസ്വിയാണെന്ന് ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത് പൊതുസമ്മേളനത്തില്‍ പറഞ്ഞു. പ്രധാനമന്ത്രി മാത്രമല്ല മറ്റുള്ളവരും തപസ് അനുഷ്ഠിക്കണം. ഇന്ത്യയുടെ ശബ്ദം മാത്രമല്ല അഭിമാനവും തിരികെയെത്തിയിരിക്കുകയാണെന്നും അഭിമാന നിമിഷമാണിതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു.

1:37 PM IST:

ഗായകൻ സൂരജ് സന്തോഷ് രാജിക്കത്ത് നൽകിയിട്ടില്ലെന്ന് ഗായകരുടെ സംഘടനയായ സമം. വികാരത്തിന്റെ പുറത്ത് പറഞ്ഞതാണെന്നും സംഘടനക്ക് രാഷ്ട്രീയപരമായി ചായ്‌വില്ലെന്നും സമം വ്യക്തമാക്കി. കെ എസ് ചിത്രയെയും സൂരജ് സന്തോഷിനെയും പിന്തുണച്ചിട്ടില്ല. സൂരജ് സന്തോഷും ഇനിയുള്ള പരിപാടിയുടെ ഭാഗമായിരിക്കും. സൂരജ് സന്തോഷിനെ മാറ്റി നിർത്തില്ലെന്നും സമം വെളിപ്പെടുത്തി. 

1:37 PM IST:

വയനാട് മാനന്തവാടിയിൽ വിവിധ ഇടങ്ങളിൽ കരടിയെ കണ്ടതായി നാട്ടുകാർ. വള്ളിയൂർക്കാവ്, തോണിച്ചാൽ എന്നിവിടങ്ങളിൽ നിന്ന് കരടിയുടെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. വള്ളിയൂർക്കാവിനടുത്ത് ഞായറാഴ്ച പുലർച്ചെ 2 മണിയോടെയാണ് കരടി എത്തിയത്. ഇവിടെ ഇന്നലെ രാത്രിയും കരടിയെ കണ്ടതായി നാട്ടുകാർ പറഞ്ഞു. 

1:12 PM IST:

കേരളത്തെ ഞെട്ടിച്ച ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ പ്രതിയായ ലൈല ഭഗവല്‍സിങ്ങിന്‍റെ ജാമ്യ ഹര്‍ജി ഹൈക്കോടതി തള്ളി. ജസ്റ്റിസ് സോഫി തോമസ് ആണ് ജാമ്യ ഹര്‍ജി തള്ളിയത്.ഇലന്തൂരിലെ ഇരട്ട നരബലി കേസിലെ മൂന്നാം പ്രതിയാണ് ഇലന്തൂർ കാരംവേലി കടകംപള്ളി വീട്ടിൽ ലൈല ഭഗവൽസിങ്ങ്. നേരത്തെ ഇവരുടെ ജാമ്യ ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് വിധി പറയാന്‍ മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്നാണ് ഇന്ന് ഹര്‍ജി തള്ളിക്കൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയത്. തനിക്കെതിരായ കേസ് കെട്ടിച്ചമച്ചതാണെന്നും കാഴ്ചക്കാരി മാത്രമായിരുന്നുവെന്നും ചൂണ്ടിക്കാട്ടിയാണ് ലൈല ജാമ്യ ഹര്‍ജി നല്‍കിയത്.

1:11 PM IST:

ശംഖനാദം മുഴങ്ങി. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ നടന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍  ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്.

12:33 PM IST:

മൂന്നാറിൽ വീണ്ടും പടയപ്പയെന്ന കാട്ടാന ഇറങ്ങി. വിനോദ സഞ്ചാര കേന്ദ്രമായ ഇക്കോ പോയിൻറിലാണ് പടയപ്പ രാവിലെ എത്തിയത്.രണ്ടു കടകൾ തകർത്ത് പഴങ്ങൾ എടുത്ത് കഴിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി മൂന്നാറിലെ ജനവാസ കേന്ദ്രങ്ങളിലൂടെയാണ് കാട്ടുകൊമ്പൻ പടയപ്പയുടെ യാത്ര യാത്ര. വിനോദ സഞ്ചാര കേന്ദ്രമായ മൂന്നാര്‍ ഇക്കോപോയിൻറിലാണ് രാവിലെ എട്ടുമണിയോടെ പടയപ്പയെത്തിയത്.

12:32 PM IST:

നെയ്യാറ്റിൻകരയിലുണ്ടായ അപകടത്തിൽ 6 വയസുകാരൻ ലോറിയിടിച്ച് മരിച്ചു. നെയ്യാറ്റിൻകര മണലുവിള  സ്വദേശി ജിജിൻ്റെയും രേഷ്മയുടേയും രണ്ടാമത്തെ മകനായ ആരീഷ് ആണ് മരിച്ചത്. നെയ്യാറ്റിൻകര ഗ്രാമത്തിന് സമീപമാണ് അപകടം നടന്നത്. അമ്മയും രണ്ട് മക്കളും അച്ഛനും സഞ്ചരിച്ച ഇരു ചക്ര വാഹനത്തിൻ ടോറസ്  ലോറി ഇടിച്ചു കയറിയാണ് അപകടമുണ്ടായത്. മൂത്ത മകൻ ആരോൺ അപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. 

12:21 PM IST:

അയോധ്യയിൽ പ്രാണപ്രതിഷ്ഠയ്ക്ക് ഇനി മിനുട്ടുകള്‍ മാത്രം ബാക്കി. പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി അയോധ്യയിലെത്തി. ചടങ്ങില്‍ പങ്കെടുക്കാന്‍ വിവിഐപികളുടെ വന്‍നിരയാണ് അയോധ്യയിലെത്തിയത്. ക്ഷേത്രത്തിന് പുറത്തായി പ്രത്യേകം വിശിഷ്ടാതിഥികള്‍ക്കായി ഇരിപ്പിടങ്ങള്‍ സജ്ജമാക്കിയിട്ടുണ്ട്. ക്ഷണിക്കപ്പെട്ട അതിഥികളെല്ലാം തന്നെ ക്ഷേത്രത്തിലെത്തി കഴിഞ്ഞു. പ്രാണ പ്രതിഷ്ഠക്ക് മുന്നോടിയായി താന്ത്രിക വിധി പ്രകാരമുള്ള ചടങ്ങുകള്‍ 11.30ന് ആരംഭിച്ചു. ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടായിരിക്കും പ്രധാനമന്ത്രി പങ്കെടുക്കുക. 

11:41 AM IST:

മരത്തിൽ നിന്ന് വീണ് തളർന്നു പോയ സുഹൃത്തിനെ വീണ്ടും ക്ലാസ് മുറിയിലെത്തിച്ച അപൂർവ്വ സൗഹൃദമാണിത്. വർക്കല അയിരൂർ സ്വദേശി ഷഹർഷായ്ക്ക് താങ്ങായി 31 വർഷത്തിന് ശേഷം സഹപാഠിയായെത്തിയ അങ്കണവാടി അധ്യാപിക ബിന്ദു. വർക്കലയിൽ നിന്ന് 24 കിലോമീറ്റർ ഓട്ടോറിക്ഷയിൽ സഞ്ചരിച്ച് കൊല്ലം ഫാത്തിമ മാതാ കോളേജിൽ ബി എ മലയാളം വിദൂര വിദ്യഭ്യാസം പഠിക്കാനെത്തുന്ന ഇരുവരുടേയും ദൃഢമായ സുഹൃദ് ബന്ധത്തിൻ്റെ കഥയാണ് പറഞ്ഞുതുടങ്ങുന്നത്. 

11:40 AM IST:

കൊരട്ടി ഖന്നാ നഗറിൽ  ഭാര്യയെ വെട്ടികൊലപ്പെടുത്തിയ ഭർത്താവിനെ ട്രയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. കൊഴു പ്പിള്ളി ബിനുവാണ് ഭാര്യ ഷീജയെ വെട്ടി കൊന്നത്. പുലർച്ചെ അഞ്ചരയോടെ യായിരുന്നു  സംഭവം. കൊഴുപ്പള്ളി ബിനുവും ഭാര്യ ഷീജയും ആറാം ക്ലാസിലും എല്‍കെജിയിലും  പഠിക്കുന്ന 2 മക്കളും ഖന്നാ നഗറിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.

8:37 AM IST:

കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടിയ പാലക്കാട് ഭൂരേഖ തഹസിൽദാർ റിമാൻഡിൽ. പാലക്കാട് സ്വദേശി വി. സുധാകരനെയാണ് തൃശൂർ വിജിലൻസ് കോടതി റിമാൻഡ് ചെയ്തത്. ഫെബ്രുവരി മൂന്ന് വരെയാണ് റിമാൻഡ്.  ഇക്കഴിഞ്ഞ ശനിയാഴ്ച കഞ്ചിക്കോട്ടെ സ്വകാര്യ മാളിന് കൈവശാവകാശ രേഖ തയ്യാറാക്കാനെത്തിയ വ്യവസായിയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെയാണ് വിജിലൻസ് സുധാകരനെ പിടികൂടിയത്. 

8:37 AM IST:

തൃശൂർ മുരിങ്ങൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. മുരിങ്ങൂർ സ്വദേശി ഷീജ ( 38) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബിനു (40) ഒളിവിൽ. പതിനൊന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെയും വെട്ടിപ്പരിക്കേൽപിച്ചു. ഗുരുതരമായി പരുക്കേറ്റ മക്കളെ തൃശൂർ മെഡിക്കൽ കോളജിലെ പ്രവേശിപ്പിച്ചിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിയാണ് കാരണമെന്ന് സംശയമുളളതായി പൊലീസ് വ്യക്തമാക്കി.

8:37 AM IST:

കോഴിക്കോട് കൊയിലാണ്ടിയിൽ ആറാട്ട് എഴുന്നള്ളിപ്പിനിടെ ആന ഇടഞ്ഞു, പാപ്പാന് പരിക്ക്. വിയ്യൂർ വിഷ്ണു ക്ഷേത്രത്തിലെ ആറാട്ട് ഉത്സവത്തിന് എത്തിച്ച പാക്കത്ത് ശ്രീക്കുട്ടൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. പരിക്കേറ്റ ആനപ്പാപ്പാൻ കോട്ടയം വൈക്കം സ്വദേശി സുമേഷിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

7:38 AM IST:

അയോധ്യ പ്രതിഷ്ഠാ ദിനത്തിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ബിജെപി നേതാക്കൾ. കേന്ദ്രമന്ത്രി അമിത് ഷാ ബിർള മന്ദിർ ദർശനം നടത്തി പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം കാണും. ബിജെപി അധ്യക്ഷൻ ജെ പി നദ്ദ ജണ്ടെവാല ക്ഷേത്രത്തിലെത്തും. മന്ത്രി അശ്വിനി വൈഷ്ണവ് ജ​ഗന്നാഥ ക്ഷേത്രത്തിലും എത്തും.

7:38 AM IST:

രാമനെ മറക്കുന്നവർക്ക് തിരിച്ചടികളുണ്ടാകുമെന്ന് അയോധ്യ ക്ഷേത്രം മുഖ്യപൂജാരി ആചാര്യ സത്യേന്ദ്രദാസ് ഏഷ്യാനെറ്റ് ന്യൂസിനോട്. രാമക്ഷേത്രം യഥാർത്ഥ്യമായതിൽ അതിയായ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ ആചാര്യ സത്യേന്ദ്രദാസ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിൻ്റ പരിശ്രമമാണ് വിജയം കാണുന്നതെന്നും ചൂണ്ടിക്കാണിച്ചു. കല്യാൺ സിംഗടക്കമുള്ള മുൻ മുഖ്യമന്ത്രിമാർക്ക് ഒന്നും ചെയ്യാൻ കഴിഞ്ഞില്ലെന്നും 
യോഗി ചെയ്തത് പോലെ ആർക്കും ചെയ്യാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

6:47 AM IST: