പണ്ടൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി ദീർഘനേരം ഇംഗ്ലീഷ് സംസാരിച്ചതും വൈറലായിരുന്നു

ഇടുക്കി: 'എനിക്ക് എസ് ഐ സാറിന്‍റെ അടുക്കൽ വന്നൊരു പാട്ടു പാടണം'. അടിമാലി പൊലീസ് സ്റ്റേഷനിലെത്തിയ അനന്തപത്മനാഭന്‍റെ ആശ കേട്ട് പൊലീസുകാർ അമ്പരന്നു. പിന്നാലെ എസ് ഐ സിജു ജേക്കബ് സമ്മതം കൊടുത്തു തീരും മുമ്പേ പാട്ടു തുടങ്ങി. 'മെല്ലെ മെല്ലെ മുഖപടം തെല്ലൊതുക്കി, അല്ലിയാമ്പൽപ്പൂവിനെ തൊട്ടുണർത്തി' എന്ന് അനന്തപത്മനാഭൻ പാടിതുടങ്ങിയതും എസ് ഐ യും പൊലീസുകാരും വീഡിയോ മൊബൈലിൽ പിടിക്കുകയും ചെയ്തു.

ഒരു വാട്ട്സാപ്പ് ഗ്രൂപ്പിലേയ്ക്ക് വീഡിയോ ഇട്ടതോടെ പാട്ട് വൈറലായി കൊണ്ടിരിക്കുകയാണ്. ആദിവാസി വിഭാഗത്തിൽപ്പെടുന്ന അനന്തപത്മനാഭൻ അടിമാലിക്ക് സമീപം ചിന്നപ്പാറ കുടിയിലാണ് താമസം. ഇടയ്ക്കിങ്ങനെ ടൗണിനിറങ്ങാറുള്ള അനന്തപത്മനാഭന് പൊലീസ് സ്റ്റേഷനും പൊലീസുകാരും ഏറെ പ്രിയപ്പെട്ടവരാണ്. വന്നാൽ ഏറെ നേരം കഴിയാതെ പോകാൻ കൂട്ടാക്കാറില്ല. കെ എസ് ഇ ബി ഓഫീസിലും അനന്തപത്മനാഭൻ ഇങ്ങനെ പോകാറുണ്ട്.

താൻ ബിരുദ വിദ്യാഭ്യാസം പൂർത്തിയാക്കിയ ആളാണെന്നാണ് അനന്തപത്മനാഭൻ പറയുന്നത്. പണ്ടൊരിക്കൽ പൊലീസ് സ്റ്റേഷനിലെത്തി ദീർഘനേരം ഇംഗ്ലീഷ് സംസാരിച്ചതും വൈറലായിരുന്നു. പാട്ടു പാടണമെന്ന ആഗ്രഹമല്ലേ, അതുവഴി അദ്ദേഹത്തിന് ഒരു സന്തോഷം കിട്ടുവാണേൽ ആവട്ടെ എന്ന് കരുതിയാണ് പാടാൻ പറഞ്ഞതെന്ന് അടിമാലി എസ് ഐ സിജു ജേക്കബ് വ്യക്തമാക്കി.

'ദർബാർ' ഇല്ലെങ്കിലെന്താ, 'ഷഹൻഷ' യുണ്ടല്ലോ! രാഷ്ട്രപതി ഭവനിലെ പേര് മാറ്റത്തെ പരിഹസിച്ച് പ്രിയങ്ക ഗാന്ധി

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം