Asianet News MalayalamAsianet News Malayalam

ട്വന്‍റി 20യിൽ 200 വിക്കറ്റ് തികച്ച് ഹര്‍ഭജന്‍ സിംഗ്

Harbhajan Singh achieves another landmark claims 200th twenty20 wicket
Author
Mumbai, First Published Apr 7, 2017, 5:04 AM IST

ട്വന്‍റി 20യിൽ 200 വിക്കറ്റ് തികച്ച് ഹര്‍ഭജന്‍ സിംഗ്. ഐപിഎല്ലില്‍ പൂനെയുടെ സ്റ്റീവ് സ്മിത്തിനെ പുറത്താക്കിയപ്പോഴാണ് മുംബൈ ഇന്ത്യന്‍സ് സ്പിന്നര്‍ ഹര്‍ഭജന്‍ നേട്ടത്തിലെത്തിയത്. ഇതില്‍ ഇന്ത്യന്‍ കുപ്പായത്തിലെ 25 വിക്കറ്റും ഉള്‍പ്പെടും. 225 മത്സരങ്ങളില്‍ നിന്നാണ് ഹര്‍ഭജന്‍ 200 വിക്കറ്റിലെത്തിയത്.

ട്വന്‍ററി 20യിൽ 200 വിക്കറ്റ് നേടുന്ന മൂന്നാമത്തെ ഇന്ത്യന്‍ ബൗളര്‍ ആണ് ഹര്‍ഭജന്‍. ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ലെഗ് സ്പിന്നര്‍ അമിത് മിശ്രയുമാണ് 200 വിക്കറ്റ് തികച്ച മറ്റ് ഇന്ത്യക്കാര്‍. കഴിഞ്ഞ ദിവസം പൂനെക്കതിരെ നാല് ഓവറില്‍ 20 റൺസ് മാത്രം വഴങ്ങി ഹര്‍ഭജന്‍ ഒരു വിക്കറ്റ് ആണ് നേടിയത്.

Follow Us:
Download App:
  • android
  • ios