Asianet News MalayalamAsianet News Malayalam

കപ്പടിച്ച കളിക്കിടയില്‍; രോഹിത്തിന്‍റെ 'കണ്ണാ, നീ തൂങ്കടാ.."

Was Rohit Sharma sleeping during RPS vs MI IPL 2017 final Watch video
Author
First Published May 22, 2017, 2:12 PM IST

തോല്‍ക്കുമെന്ന അവസ്ഥയില്‍ ചെറിയ സ്‌കോര്‍ പ്രതിരോധിച്ചാണ് മുംബൈ ഇന്ത്യന്‍സ് മൂന്നാം ഐപിഎല്‍ കിരീടമുയര്‍ത്തിയത്. എന്നാല്‍ വിക്കറ്റ് പോയി ഡഗ്ഔട്ടിലെത്തിയ രോഹിത്ത് ശര്‍മ്മ 'ജസ്റ്റ് ഒന്ന് മയങ്ങിപ്പോയി'. ഈ ദൃശ്യങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ട്രെന്‍റ് വീഡിയോ. മത്സരത്തില്‍ മുംബൈ ബാറ്റിംഗിനിടെ കരണ്‍ ശര്‍മ്മയുടെ റണ്ണൗട്ട് കളിക്കളത്തില്‍ ചില രസകരമായ കാഴ്ച്ചയ്ക്ക വഴിവെച്ചു. ഡഗ്ഔട്ടിലിരുന്നു മുംബൈ നായകന്‍ രോഹിത്ത് ശര്‍മ്മ ഉറങ്ങിപ്പോയതും റണ്ണൗട്ടിന്‍റെ ബഹളത്തിനിടെ താരം ഞെട്ടി ഉണര്‍ന്നതുമാണ് ആ കാഴ്ച്ച.

മത്സരത്തിന്റെ 14ാം ഓവറിലാണ് സംഭവം. കുനാല്‍ പാണ്ഡ്യ സ്ലിപ്പിലേക്ക് അടിച്ച പന്ത് ക്രിസ്റ്റണ്‍ ക്യാച്ചെടുക്കാന്‍ ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. ഇതിനിടെ റണ്ണിനായി ഓടിയ മുംബൈ താരങ്ങള്‍ക്ക് പിഴച്ചു. അവസരത്തിനൊന്ന് ഉയര്‍ന്ന ബൗളര്‍ താക്കൂര്‍ ക്രിസ്റ്റിയില്‍ നിന്നും പന്ത് പിടിച്ചെടുത്ത് കരണ്‍ ശര്‍മ്മയെ റണ്ണൗട്ടാക്കുകയായിരുന്നു. ഈ സമയമാണ് ഡഗൗട്ടിലിരുന്നു രോഹിത്ത് ഉറങ്ങിപ്പോയത്. റണ്ണൗട്ടിന്റെ ബഹളം കേട്ട് താരം ഉണരുകയായിരുന്നു. 
 

Follow Us:
Download App:
  • android
  • ios