Asianet News MalayalamAsianet News Malayalam

തോല്‍വിക്ക് ശേഷം പൂനെയുടെ മുതലാളി ചെയ്തത്

MS Dhoni Fans Troll Harsh Goenka Again After Rising Pune Supergiant Loss To Mumbai Indians
Author
First Published May 22, 2017, 10:26 AM IST

ഐപിഎല്‍ 2017 സീസണ്‍ തുടങ്ങിയത് മുതല്‍ സ്വന്തം ടീമിനോട് ചിറ്റമ്മ നയം പുറത്തെടുത്ത ഉടമയായിരുന്നു ഹര്‍ഷ് ഗോയങ്ക, പൂനെ സൂപ്പര്‍ ജയ്ന്‍റ് പ്രമോട്ടര്‍ സഞ്ജീവ് ഗോയങ്കയുടെ സഹോദരന്‍ തന്‍റെ ടീമിനെതിരായ അതൃപ്തി പലപ്പോഴായി പ്രകടിപ്പിച്ചിട്ടുണ്ട്. 

ധോണിയായിരുന്നു ഹര്‍ഷിന്‍റെ സ്ഥിരം വേട്ടമൃഗം. പലപ്പോഴും ധോണിയെ കളിയാക്കിയ ഗോയങ്കയുടെ ട്വീറ്റിന് ഒരു ഘട്ടത്തില്‍ ധോണിയുടെ ഭാര്യ സാക്ഷി തന്നെ രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ആദ്യ ക്വാളിഫെയറില്‍ ധോണിയുടെ കിടിലന്‍ ബാറ്റിംഗിന് കൈയ്യടിച്ച ഹര്‍ഷ് തന്‍റെ മുന്‍നിലപാട് തിരുത്തിയെന്നാണ് പൂനെ പ്രേമികള്‍ കരുതിയത്.

എന്നാല്‍ ഇപ്പോള്‍ ഇതാ, ജയിച്ച മുംബൈയ്ക്ക് ആദ്യം തന്നെ അഭിനന്ദനം അറിയിച്ചിരിക്കുന്നത് ഹര്‍ഷ് ആണ്. ഒപ്പം പൂനെ ടീമിന് ഇട്ട് ഒരു കൊട്ടും ഈ ട്വീറ്റിലുണ്ട്.  ആ ട്വീറ്റ് ഇങ്ങനെയാണ്.

Follow Us:
Download App:
  • android
  • ios