Asianet News MalayalamAsianet News Malayalam

ധോണിക്കെതിരെ ഒളിയമ്പുമായി വീണ്ടും പൂനെ ടീം സഹ ഉടമ

Rising Pune Supergiant Owners Brother Harsh Goenka Trolled For Anti MS Dhoni Tweets
Author
Pune, First Published Apr 9, 2017, 9:58 AM IST

പൂനെ: ധോണിയ്ക്കെതിരെ ഒളിയമ്പുമായി പൂനെ ടീം സഹ ഉടമ വീണ്ടും രംഗത്ത്. ഐപിഎല്ലില്‍ രണ്ടാം മത്സരത്തില്‍ പൂനെ പഞ്ചാബിനോട് തോറ്റതിന് പിന്നാലെയാണ് പൂനെ ടീം ഉടമ സഞ്ജീവ് ഗോയങ്കയുടെ സഹോദരനും സഹ ഉടമയുമായ ഹര്‍ഷ ഗോയങ്ക പുതിയ ട്വീറ്റുമായി രംഗത്തെത്തിയത്. മത്സരശേഷം പൂനെ താരങ്ങളുടെ സ്ട്രൈക്ക് റേറ്റിന്റെ ചിത്രം ട്വീറ്റ് ചെയ്താണ് ഹര്‍ഷ ഗോയങ്ക ധോണിയ്ക്ക് പണി കൊടുത്തത്.

ഐപിഎല്ലിലെ രണ്ട് കളിക്കുശേഷം പൂനെ താരങ്ങളില്‍ സ്ട്രൈക്ക് റേറ്റിന്റെ കാര്യത്തില്‍ അഞ്ചാമതാണ് ധോണി. സ്റ്റാവ് സ്മിത്താണ് ഒന്നാമത്. രഹാനെ, സ്റ്റോക്സ്, മനോജ് തിവാരി എന്നിവര്‍ക്കെല്ലാം 100നു മുകളില്‍ പ്രഹരശേഷിയുള്ളപ്പോള്‍ ധോണിയുടേത് വെറും 73.91 മാത്രമാണ്. ഇതിന്റെ ചിത്രമാണ് ഹര്‍ഷ ഗോയങ്ക ട്വീറ്റ് ചെയ്തത്. ഒരു മത്സരം മാത്രം കളിച്ച ഡാനിയല്‍ ക്രിസ്റ്റന് പോലും ധോണിയെക്കാള്‍ സ്ട്രൈക്ക് റേറ്റുണ്ട്. പൂനെ താരങ്ങളുടെ ബാറ്റിംഗ് പ്രകടനം ഇതുവരെ, മനോജ് തിവാരി, രഹാനെ, ഡാന്‍ ക്രിസ്റ്റ്യന്‍ എന്നിവര്‍ക്ക് മികച്ച പ്രഹരശേഷിയുണ്ടെന്ന് വ്യക്തമാക്കിയാണ് ഗോയങ്ക ട്വീറ്റ് ചെയ്തത്. ആദ്യ രണ്ട് മത്സരങ്ങളിലെ ധോണിയുടെ മോശം പ്രകടനത്തെ ഉദ്ദേശിച്ചാണ് ഹര്‍ഷ ഗോയങ്ക ട്വീറ്റിട്ടതെന്ന് വ്യക്തമാണ്. ഇതിനെതിരെ ട്വിറ്ററിലൂടെ വ്യാപക പ്രതിഷേധവും ഉയര്‍ന്നിട്ടുണ്ട്.

ഐപിഎല്ലില്‍ മുംബൈക്കെതിരായ മത്സരത്തില്‍ പുതിയ ക്യാപ്റ്റന്‍ സ്റ്റീവ് സ്മത്തിന്‍റെ മികവില്‍ പൂനെ ജയിച്ചതിന് പിന്നാലെ ഹര്‍ഷ ഗോയങ്കയുടെ നടത്തിയ ട്വീറ്റ് വിവാദമായിരുന്നു. കാട്ടിലെ രാജാവ് ആരാണെന്ന് തെളിഞ്ഞു.സ്മിത്തിന്റെ നിഴലിലൊതുങ്ങി ധോണി. ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് ധോണിയെ  മാറ്റിയ തങ്ങളുടെ തീരുമാനം കലക്കി. ഇങ്ങനെ പോയി ട്വിറ്ററില്‍ ഗോയങ്കയുടെ അധിക്ഷേപം.

പൂനെ ഫ്രാഞ്ചൈസിയുടെ ഭൂരിഭാഗം ഓഹരികളും കൈവശമുള്ള സഞ്ജീവ് ഗോയങ്കയുടെ സഹോദരന്റെ പരാമര്‍ശം ആരാധകര്‍ക്ക് സഹിച്ചില്ല. ഇതിഹാസ നായകനെ അധിക്ഷേപിക്കരുതെന്നും  ധോണിയില്ലായിരുന്നെങ്കില്‍ പൂനെ ടീമിനെ ആരും തിരിഞ്ഞുനോക്കില്ലായിരുന്നെന്നും ഗോയങ്കയ്‌ക്ക് ആരാധര്‍ മറുപടി നല്‍കി. ഇതിനിടെ പ്രതിഷേധം കനത്തതോടെ മറുപടിയുമായി ഹര്‍ഷ ഗോയങ്ക വീണ്ടും രംഗത്തെത്തി.ധോണി മഹാനായ താരമാണെന്നും ഇത് സ്മിത്തിന്റെ ദിവസമായിരുന്നുവെന്നുമായിരുന്നു ഗോയങ്കയുടെ വിശദീകരണം. ധോണി വലിയ താരമാണെന്നും രാജ്യത്തിന്റെ അഭിമാനമാണെന്നും തിരുത്തിയ താനടക്കം രാജ്യമാകെ അദ്ദേഹത്തെ യഥാര്‍ഥ ഹീറോയെപ്പോലെയാണ് കാണുന്നതെന്നും ഗോയങ്ക പറഞ്ഞിരുന്നു.

Follow Us:
Download App:
  • android
  • ios