Asianet News MalayalamAsianet News Malayalam

വിൻ വിൻ ഭാഗ്യത്തിൽ 75 ലക്ഷം തിരുവിഴ സ്വദേശി തേടിയെത്തി, ഒപ്പം മൂന്ന് സമ്മാനങ്ങൾ വേറെയും

സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചേർത്തല തിരുവിഴ സ്വദേശിക്ക്. കൂടാതെ 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങൾ വേറേയും

Thiruvizha native won Rs 75 lakh in the Win Win lottery along with three other prizes
Author
Alappuzha, First Published Oct 12, 2021, 7:08 PM IST

ചേർത്തല: സംസ്ഥാന സർക്കാരിന്റെ വിൻ വിൻ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ ചേർത്തല തിരുവിഴ സ്വദേശിക്ക്. കൂടാതെ 8000 രൂപ വീതമുള്ള മൂന്നു സമാശ്വാസ സമ്മാനങ്ങൾ വേറേയും. ഡബ്യു. ടി. 684764 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.  ചേർത്തല തെക്ക് പഞ്ചായത്ത് 15-ാം വാർഡ് ദേവിഭവനത്തിൽ ദിലീപ്കുമാറിനെയാണ് (53) ഭാഗ്യം തേടിയെത്തിയത്. 

ചേർത്തല മണവേലിയിലെ കള്ള്ഷാപ്പിലെ മാനേജരാണ് ദിലീപ് കുമാർ. കാളികുളം ലീല ലക്കി സെന്ററിൽ നിന്നും പതിവായി ഭാഗ്യക്കുറി വിൽക്കുന്ന ഭിന്നശേഷിക്കാരൻ കൊക്കോതമംഗലം കരിയിൽ സുനിൽകുമാറാണ് ടിക്കറ്റ് നൽകിയത്. 200 രൂപ ചെലവിൽ ആകെ 5 ടിക്കറ്റാണ് ശനിയാഴ്ച്ച എടുത്തത്. 

ഒരു ടിക്കറ്റിന് ഒന്നാം സമ്മാനവും മൂന്ന് ടിക്കറ്റിന് 8000 രൂപ വീതവും ലഭിച്ചു.  ടിക്കറ്റ് അരീപ്പറമ്പ് 1344-ാം നമ്പർ സഹകരണ ബാങ്കിൽ ഏൽപ്പിച്ചു. വർഷങ്ങളായി ടിക്കറ്റ് എടുക്കുന്ന ദിലീപ് കുമാറിന് 30000 രൂപ വരെയാണ് പരമാവധി അടിച്ചിരുന്നത്. ഭിന്നശേഷിക്കാരോ, വയോധികരോ ഭാഗ്യക്കുറിയുമായി വന്നാൽ അവരെ സഹായിക്കാൻ ടിക്കറ്റ് എടുക്കുന്ന പതിവുണ്ട് ദീലീപിന്. 

Follow Us:
Download App:
  • android
  • ios