തിരുവനന്തപുരം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ കേരള പൊലീസ് വഹിച്ച പങ്കിനെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കൊവിഡ് പ്രതിരോധത്തിനായി പൊലീസ് ചെയ്തത് മഹത്തായ സേവനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. 

തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്ത് പുതുതായി നിർമ്മിച്ച ആധുനിക പരിശീലന കേന്ദ്രത്തിൻ്റേയും പുതിയ പൊലീസ് കെട്ടിട്ടങ്ങളുടേയും ഉദ്ഘാടനം ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. അപകട ഘട്ടത്തിൽ പൊലീസിന് ജനങ്ങളുമായി ഒത്തുചേർന്ന് പ്രവർത്തിക്കാൻ സാധിച്ചു. നിലവിൽ ആർജ്ജിച്ച യശസ് ഉയർത്തിപിടിച്ചും വർധിപ്പിച്ചും വേണം തുടർന്നങ്ങോട്ട് കേരള പൊലീസ് പ്രവർത്തിക്കാനെന്നും മുഖ്യമന്ത്രി പറഞ്ഞു.