ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ആശങ്കയേറ്റി കൊവിഡ് സമ്പര്‍ക്ക രോഗികളുടെ എണ്ണം പെരുകുന്നു. ഇന്ന് റിപ്പോര്‍ട്ട് ചെയ്ത 9250 കൊവിഡ് കേസുകളില്‍ 8215 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഉറവിടമറിയാത്ത കേസുകളുടെ എണ്ണവും വലിയ ആശങ്കയുണ്ടാക്കുന്നുണ്ട്. ഉറവിടം അറിയാത്ത 757 കൊവിഡ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.

Add Asianetnews as a Preferred SourcegooglePreferred

കോഴിക്കോട് ജില്ലയിലാണ് ഇന്ന് കൂടുതല്‍ രോഗികള്‍ ഉള്ളത്. കോഴിക്കോട് രോഗം സ്ഥിരീകരിച്ച 1205 പേരില്‍ 1171 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മലപ്പുറം ജില്ലയില്‍ നിന്നുള്ള 1125 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 878 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 753 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 778 പേര്‍ക്കും, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള 723 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 704 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 400 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 376 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 499 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 360 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 222 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 111 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 115 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധയും ആശങ്ക സൃഷ്ടിക്കുന്നതാണ്. 111 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. തിരുവനന്തപുരം, തൃശൂര്‍ 22 വീതം, എറണാകുളം 20, കണ്ണൂര്‍ 12, പത്തനംതിട്ട 11, മലപ്പുറം, കോഴിക്കോട് 5 വീതം, വയനാട് 4, കൊല്ലം, കാസര്‍ഗോഡ് 3 വീതം, ആലപ്പുഴ, പാലക്കാട് 2 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്.