തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ച 1129 പേരിൽ 880 പേർക്കും രോ​ഗം ബാധിച്ചത് സമ്പർക്കത്തിലൂടെയാണെന്ന് റിപ്പോർട്ട്. 
അതില്‍ 58 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. തിരുവനന്തപുരം ജില്ലയിലാണ് ഇന്ന് ഏറ്റവുമധികം സമ്പർക്കരോ​ഗികൾ ഉള്ളത്.

തിരുവനന്തപുരം ജില്ലയിലെ 241 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയിലെ 151 പേര്‍ക്കും, മലപ്പുറം ജില്ലയിലെ 83 പേര്‍ക്കും, കോഴിക്കോട് ജില്ലയിലെ 80 പേര്‍ക്കും, പത്തനംതിട്ട ജില്ലയിലെ 61 പേര്‍ക്കും, ആലപ്പുഴ ജില്ലയിലെ 52 പേര്‍ക്കും, വയനാട് ജില്ലയിലെ 44 പേര്‍ക്കും, കോട്ടയം ജില്ലയിലെ 38 പേര്‍ക്കും, തൃശൂര്‍ ജില്ലയിലെ 35 പേര്‍ക്കും, എറണാകുളം ജില്ലയിലെ 33 പേര്‍ക്കും, പാലക്കാട് ജില്ലയിലെ 26 പേര്‍ക്കും, കൊല്ലം ജില്ലയിലെ 27 പേര്‍ക്കും, ഇടുക്കി ജില്ലയിലെ 7 പേര്‍ക്കും, കണ്ണൂര്‍ ജില്ലയിലെ 2 പേര്‍ക്കുമാണ്  സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചെന്ന് ഇന്ന് സ്ഥിരീകരിച്ചത്.

24 ആരോഗ്യ പ്രവര്‍ത്തകരും ഇന്ന്  രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു. തിരുവനന്തപുരം ജില്ലയിലെ 14, കോഴിക്കോട് ജില്ലയിലെ 2, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

Read Also: വീണ്ടും ആയിരം കടന്ന് കൊവിഡ് കേസുകൾ; സംസ്ഥാനത്ത് ഇന്ന് 1129 പേർക്ക് കൊവിഡ്...