എറണാകുളം: പ്രളയബാധിതർക്ക് അർഹമായ നഷ്ടപരിഹാരം നൽകിയില്ലെന്നാരോപിച്ച് ചേരാനെല്ലൂരിൽ ബിജെപിയുടെ പ്രതിഷേധം. ചേരാനെല്ലൂരിലെ മഞ്ഞുമ്മൽ പുഴയിൽ മുങ്ങി നിന്നാണ് ബിജെപി പ്രവർത്തകർ പ്രതിഷേധിച്ചത്. 

പ്രളയബാധിതർക്ക് അർഹമായ ആനുകൂല്യം സർക്കാർ നിഷേധിക്കുകയാണെന്നും നഷ്ടപരിഹാരം നൽകുന്നതിനായി വേണ്ട നടപടികൾ പഞ്ചായത്ത് സ്വീകരിക്കുന്നില്ലെന്നും പ്രവർത്തകർ ആരോപിച്ചു.