കൊച്ചി: മുൻ ഹൈക്കോടതി ജഡ്ജി ജസ്റ്റസ് പി എ മുഹമ്മദ് കൊച്ചിയിൽ നിര്യാതനായി. സ്വാശ്രയ കോളജുകളുമായി ബന്ധപ്പെട്ട ഫീസ് നിർണയ സമിതിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. അഭിഭാഷകരും മാധ്യമ പ്രവർത്തകരും തമ്മിലുണ്ടായ സംഘർഷത്തെ ക്കുറിച്ച് അന്യേഷിക്കാൻ നിയോഗിക്കപ്പെട്ട ജുഡീഷ്യൽ കമ്മീഷൻ ചെയർമാനായിരുന്നു.

1992 മുതൽ 2000 വരെ ഹൈക്കോടതി ജഡ്ജിയായിരുന്നു. തലശേരി സ്വദേശിയായ പി എ മുഹമ്മദ് 1964ൽ ആണ് അഭിഭാഷകനായി എൻ റോൾ ചെയ്തത്. 1966 മുതൽ ഹൈക്കോടതിയിൽ അഭിഭാഷകനാണ്. ഹൈക്കോടതിയിൽ സീനിയർ അഡ്വക്കേറ്റായിരിക്കെയാണ് 1992 ൽ ജഡജിയായി നിയമിതനായത്.