കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണവേട്ട. 1691 ഗ്രാം സ്വർണമാണ് പിടികൂടിയത്. 1210 ഗ്രാം സ്വർണം പിടികൂടിയത് എമിഗ്രേഷൻ വിഭാഗത്തിലുള്ള ശുചി മുറിയിൽ നിന്നാണ്. 481 ഗ്രാം സ്വർണം പിടികൂടിയത് യാത്രക്കാരനിൽ നിന്നാണ്. എയർ ഇന്ത്യ എക്സ്പ്രസിൽ ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനെ കസ്റ്റഡിയിലെടുത്തു.