ബലിതര്‍പ്പണത്തിന് ആളുകള്‍ കൂട്ടമായി എത്തിയാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

തൃശ്ശൂര്‍: കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലെ ക്ഷേത്രങ്ങളിൽ കർക്കിട വാവ് ബലിതർപ്പണ ചടങ്ങുകൾ ഒഴിവാക്കി. ബലിതര്‍പ്പണത്തിന് ആളുകള്‍ കൂട്ടമായി എത്തിയാല്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയാത്ത സാഹചര്യമുണ്ടാവുമെന്നതിനാലാണ് ചടങ്ങുകള്‍ ഒഴിവാക്കാന്‍ തീരുമാനിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം ഗുരുവായൂർ ക്ഷേത്രത്തിൽ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് വിവാഹങ്ങള്‍ നടത്താം.അനുമതി ലഭിച്ചത് ഇന്നുമുതലാണ്. കിഴക്കേ നടപന്തലിലെ വിവാഹമണ്ഡപങ്ങളിൽ വെച്ചാണ് ചടങ്ങ് നടത്തുക. നേരിട്ടും ഓണ്‍ലൈനായും വിവാഹം ബുക്ക് ചെയ്യാം.