ബംഗ്ലൂരു: ലോക്ഡൗണിനെത്തുടര്‍ന്ന് ബംഗ്ളൂരുവിൽ കുടുങ്ങിയവരെ തിരികെയെത്തിക്കാൻ കർണാടക ആർടിസി അന്തർസംസ്ഥാന സർവീസുകൾ നടത്താന്‍ തീരുമാനിച്ചു. കർണാടകത്തിന്റെ പാസ് എടുത്തവർക്കാണ് വാടകയ്ക്ക് ബസ് സൗകര്യം ഒരുക്കുന്നത്. യാത്രക്കാരില്‍ നിന്നും 39 രൂപയാണ് കിലോമീറ്ററിന് ഈടാക്കുക. കേരളത്തിന്റെ അനുമതി കിട്ടിയാൽ സംസ്ഥാനത്തേക്കും സർവീസ് നടത്തുമെന്ന് അധികൃതര്‍ അറിയിച്ചു.