കാസർക്കോട്: കാസർകോട് എആർ ക്യാംപിൽ പരിശീലനത്തിനിടെ ഗ്രനേഡ് പൊട്ടി. രണ്ട് പൊലീസുകാർക്ക് പരിക്കേറ്റു. സിവിൽ പൊലീസ് ഓഫിസറായ സുധാകരൻ, പവിത്രൻ എന്നിവർക്കാണ് പരുക്കേറ്റത്. സുധാകരന് തലക്ക് ഗരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. ഇരുവരേയും കോഴിക്കോട്ടേ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി.