ജില്ലാ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിന്റെ വന്‍ മുന്നേറ്റം. വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 10 ജില്ലാ പഞ്ചായത്തുകളിലാണ് എല്‍ഡിഎഫ് മുന്നിട്ട് നില്‍ക്കുന്നത്. യുഡിഎഫിന് നാല് ജില്ലകളില്‍  മാത്രമാണ് ലീഡ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കിയെങ്കിലും ജില്ലാ പഞ്ചായത്തുകളില്‍ ഏഴിടത്ത് മാത്രമാണ് എല്‍ഡിഎഫ് ജയിച്ചിരുന്നത്. ജില്ലാ പഞ്ചായത്തുകളിലെ മിന്നുന്ന നേട്ടം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഊര്‍ജമാകും. ജില്ലാ പഞ്ചായത്തുകളിലെ മുന്നേറ്റം വലിയ നേട്ടമായിട്ടാണ് എല്‍ഡിഎഫ് വിലയിരുത്തല്‍. കോട്ടയമടക്കമുള്ള ജില്ലാ പഞ്ചായത്തുകളിലെ മുന്നേറ്റം പുതിയ സഖ്യം ഗുണം ചെയ്‌തെന്നാണ് കാണിക്കുന്നത്.