തിരുവനന്തപുരം: സംസ്ഥാനത്തെ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുമേല്‍ ചുമത്തേണ്ട പിഴ തുക എത്രയെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ ഉത്തരവ് വന്നു. ഇരുന്നൂറ് രൂപ മുതല്‍ അയ്യായിരം രൂപവരെയാണ് വിവിധ ലോക്ഡൗണ്‍ നിയമലംഘനങ്ങള്‍ക്കുളള പിഴ ശിക്ഷ. സാമൂഹ്യ അകലം പാലിക്കാതിരുന്നാലും , പൊതുനിരത്തില്‍ തുപ്പിയാലും 200 രൂപയാണ് പിഴ.

വിവാഹചടങ്ങുകളില്‍ ആളുകളുടെ എണ്ണം കൂടിയാല്‍ ആയിരം രൂപ പിഴ ഈടാക്കും. ആള്‍ക്കൂട്ട സമരങ്ങള്‍ക്കും ആയിരം രൂപയാണ് പിഴ നിശ്ചയിച്ചിരിക്കുന്നത്. പിഴ ചുമത്താനുളള അധികാരം അതാത്
പൊലീസ് സ്റ്റേഷനുകളുടെ ചുമതലയുളള ഉദ്യോഗസ്ഥർക്കാണ്.