Malayalam News Live: വന്ദേ ഭാരത് ഉദ്ഘാടനം: പ്രധാനമന്ത്രിയെ കാത്ത് കേരളം, കനത്ത സുരക്ഷ

Kerala Malayalam News live updates 23rd April 2023

വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തും. ഇതോടനുബന്ധിച്ച് കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിലാണുള്ളത്. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോർട്ട് ചോർന്നതിൽ ഇന്റലിജന്റ്സ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് റിപ്പോർട്ട് തേടി. അതിനിടെ മോദി സന്ദർശനത്തോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയുടെ പശ്ചാത്തലത്തിൽ മോദിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐയുടെ സംവാദ പരിപാടി ഇന്നും നാളെയും നടക്കും.

7:40 AM IST

അമൃത്പാൽ സിംഗ് കീഴടങ്ങി?

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർട്ട്. പഞ്ചാബിലെ മോഗയിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നു. അസമിലേക്ക് മാറ്റും. 

7:24 AM IST

ചൈനീസ് പ്രതിരോധമന്ത്രി ദില്ലിയിലേക്ക്

ചൈനീസ് പ്രതിരോധമന്ത്രി അടുത്തയാഴ്ച ദില്ലിയിലെത്തും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും. ഗൽവാൻ സംഘർഷത്തിനു ശേഷം ചൈനീസ് പ്രതിരോധമന്ത്രി എത്തുന്നത് ഇതാദ്യമായാണ്. 

7:24 AM IST

മിഷൻ സുഡാൻ...

സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ സഹായിക്കും. ഇന്നലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചത് സൗദി സൈനിക കപ്പലിലായിരുന്നു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നു. അമേരിക്കൻ എംബസി രാത്രി ഒഴിപ്പിച്ചെന്നാണ് വിവരമെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

7:23 AM IST

മോദി നാളെ കേരളത്തിൽ

വന്ദേഭാരത് ഉദ്ഘാടനത്തിനായി പ്രധാനമന്ത്രി നാളെ കേരളത്തിൽ എത്തും. ഇതോടനുബന്ധിച്ച് കൊച്ചിയും തിരുവനന്തപുരവും കനത്ത സുരക്ഷാവലയത്തിലാണുള്ളത്. അതേസമയം പ്രധാനമന്ത്രിയുടെ സുരക്ഷയ്ക്കായുള്ള പൊലീസ് വിന്യാസം സംബന്ധിച്ച റിപ്പോർട്ട് ചോർന്നതിൽ ഇന്റലിജന്റ്സ് മേധാവിയോട് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് റിപ്പോർട്ട് തേടി. അതിനിടെ മോദി സന്ദർശനത്തോട് അനുബന്ധിച്ച് ബിജെപി സംഘടിപ്പിക്കുന്ന യുവം പരിപാടിയുടെ പശ്ചാത്തലത്തിൽ മോദിയോട് 100 ചോദ്യങ്ങളുമായി ഡിവൈഎഫ്ഐയുടെ സംവാദ പരിപാടി ഇന്നും നാളെയും നടക്കും.

7:40 AM IST:

ഖാലിസ്ഥാൻ അനുകൂല നേതാവ് അമൃത്പാൽ സിംഗ് കീഴടങ്ങിയതായി റിപ്പോർട്ട്. പഞ്ചാബിലെ മോഗയിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണെന്ന് വിവരം പുറത്തുവന്നു. അസമിലേക്ക് മാറ്റും. 

7:24 AM IST:

ചൈനീസ് പ്രതിരോധമന്ത്രി അടുത്തയാഴ്ച ദില്ലിയിലെത്തും. ഷാങ്ഹായി സഹകരണ ഉച്ചകോടിയിൽ പങ്കെടുക്കും. ഗൽവാൻ സംഘർഷത്തിനു ശേഷം ചൈനീസ് പ്രതിരോധമന്ത്രി എത്തുന്നത് ഇതാദ്യമായാണ്. 

7:24 AM IST:

സുഡാനിൽ നിന്ന് കൂടുതൽ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സൗദി അറേബ്യ സഹായിക്കും. ഇന്നലെ ഇന്ത്യക്കാരെ ഒഴിപ്പിച്ചത് സൗദി സൈനിക കപ്പലിലായിരുന്നു. അമേരിക്കൻ സഹായവും ഇന്ത്യ പ്രതീക്ഷിക്കുന്നു. അമേരിക്കൻ എംബസി രാത്രി ഒഴിപ്പിച്ചെന്നാണ് വിവരമെന്ന് വിദേശകാര്യ വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

7:23 AM IST: