Asianet News MalayalamAsianet News Malayalam

കെപിസിസിയുടെ 'സമരാഗ്നി'ക്ക് ഇന്ന് തുടക്കം, കേന്ദ്ര -സംസ്ഥാന സർക്കാരുകൾക്കെതിരെ പ്രക്ഷോഭം

കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.

kpcc protest samragni begins today apn
Author
First Published Feb 9, 2024, 5:48 AM IST

തിരുവനന്തപുരം : കെപിസിസി പ്രസിഡന്‍റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നയിക്കുന്ന,
സമരാഗ്നി എന്ന് പേരിട്ടിരിക്കുന്ന പ്രക്ഷോഭം ഇന്ന് കാസര്‍കോട് നിന്ന് ആരംഭിക്കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ നടപടികള്‍ തുറന്ന് കാട്ടാനുളള സമരാഗ്നി 14 ജില്ലകളിലും പര്യടനം നടത്തും. വൈകീട്ട് നാലിന് കാസര്‍കോട് മുനിസിപ്പല്‍ മൈതാനത്ത് കെ.സി വേണുഗോപാല്‍ ഉദ്ഘാടനം നിര്‍വഹിക്കും. കേരളത്തിന്‍റെ ചുമതല വഹിക്കുന്ന ദീപാദാസ് മുന്‍ഷി, രമേശ് ചെന്നിത്തല, ശശി തരൂര്‍, എം.എം ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. എല്ലാ ജില്ലകളിലും
പൊതുസമ്മേളനങ്ങളാണ് സംഘടിപ്പിക്കുന്നത്. വ്യത്യസ്ത മേഖലകളില്‍ കഷ്ടതകള്‍ അനുഭവിക്കുന്ന സാധാരണക്കാരുമായി കൂടിക്കാഴ്ച നടത്തി അവരുടെ പ്രശ്നങ്ങള്‍ കേള്‍ക്കും. കാസര്‍കോട്ട് പരിപാടി നാളെ രാവിലെ പത്തിന് നടക്കും.29ന് തിരുവനന്തപുരത്താണ് സമരാഗ്നിയുടെ സമാപനം. 

'കോണ്‍ഗ്രസ് ആണോ, ബിജെപി ആണോ എന്നൊന്നും നോക്കിയിട്ടല്ല...'; മറിയക്കുട്ടിയുടെ വീടിന് തറക്കല്ലിട്ടെന്ന് സുധാകരന്‍

 

Latest Videos
Follow Us:
Download App:
  • android
  • ios