Malayalam News Highlights: PC ജോർജ്ജിൻ്റെ ജാമ്യം റദ്ദാക്കാക്കാൻ പരാതിക്കാരി കോടതിയിലേക്ക്

Live News Malayalam 3rd July 2022

പി.സി.ജോർജിന് ജാമ്യം നൽകിയതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പീഡനക്കേസിലെ പരാതിക്കാരി. ഈ കേസിൽ പൊലീസ് ചുമത്തിയ വകുപ്പുകൾക്കപ്പുറം ചില കാര്യങ്ങളുണ്ടെന്നും കേസ് താൻ നിയമപരമായി നേരിടുമെന്നും പരാതിക്കാരി 

11:02 PM IST

അനന്തനാഗിൽ പോലീസുകാരന് നേരെ വെടിയുതിർത്ത് ഭീകരർ

കശ്മീരിലെ അനന്തനാഗിൽ പോലീസുകാരന് നേരെ വെടിയുതിർത്ത് ഭീകരർ. ബിജിഭേരയിലാണ് സംഭവം. പരിക്കേറ്റ  പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

11:00 PM IST

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

10:59 PM IST

രാഹുൽ ഗാന്ധിയുടെ എംപി ഓഫീസ് ആക്രമണം: എസ്എഫ്ഐ വയനാട് ജില്ലാ കമ്മിറ്റി പിരിച്ചു വിട്ടു

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു.

10:58 PM IST

സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ

സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ.  ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണെന്നും നൗഫൽ പറയുന്നത്. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും ഒരു സുഹൃത്തിൽ നിന്നാണ് സ്വപ്നയുടെ ഫോൺ നമ്പർ ലഭിച്ചതെന്നും വാഹന കച്ചവടക്കാരനായ നൗഫൽ

10:58 PM IST

ജീവന് ഭീഷണിയെന്നാവർത്തിച്ച് സ്വപ്ന; ഓഡിയോ പുറത്തുവിട്ടു

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന

10:57 PM IST

കോടതിയിലുള്ള കേസുകൾ നവമാധ്യമങ്ങളിൽ ചർച്ചയ്ക്ക് വയ്ക്കുന്നത് തടയണമെന്ന് ജസ്റ്റിസ് ജെബി പാർഡി വാല

രാജ്യത്ത് കോടതിയുടെ പരിഗണനയിൽ ഉള്ള ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാർഡി വാല. 

10:56 PM IST

പ്രവാസിയുടെ കൊലപാതകം: ക്വട്ടേഷൻ സംഘത്തിനായി ലുക്ക്ഔട്ട് നോട്ടീസ്

കാസർകോട്ടെ പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. 

10:55 PM IST

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ തീകൊളുത്തി

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകൾ തീകൊളുത്തി. മധ്യപ്രദേശിലെ ഗുണാ മേഖലയിലാണ് സംഭവം. കുടുംബ ഭൂമി കയ്യേറാനുള്ള ശ്രമം എതിർത്തതിനാണ് 38 കാരിയായ രാംപ്യാരിയെ  മൂന്ന് പേർ ചേർന്ന് തീകൊളുത്തിയത്. എൺപത് ശതമാനം പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

10:55 PM IST

ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ്, കിളിമാനൂർ സ്വദേശി അറസ്റ്റിൽ

 ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ കിളിമാനൂർ സ്വദേശി കൊൽക്കത്തയിൽ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

5:33 PM IST

സ്വപ്നയെ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ

തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല.സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണ്.
ഭീഷണിപെടുത്തിയിട്ടില്ല.ഒരു സുഹൃത്താണ് സ്വപ്നയുടെ ഫോൺ നമ്പർ  നൽകിയതെന്നും വാഹന കച്ചവടക്കാരനായ  നൗഫൽ

4:26 PM IST

ജീവന് ഭീഷണിയെന്ന് സ്വപ്‍ന

നിരന്തരം ഭീഷണി സന്ദേശം കിട്ടുന്നുവെന്ന് സ്വപ്‍ന സുരേഷ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം.

3:43 PM IST

എ.കെ.ജി. സെന്‍റര്‍ ആക്രമിക്കുമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിന് അറസ്റ്റ് ചെയ്ത റിജുവിന് ജാമ്യം

ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 153 വകുപ്പും 1 20 (0) വകുപ്പും മാത്രം ചുമത്തി
ജാമ്യമില്ലാ വകുപ്പായ 153 (A) ഒഴിവാക്കി

3:31 PM IST

അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്

സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

2:56 PM IST

രാജ്യത്തെ ജുഡീഷ്യറിയുടെ അവസ്ഥ കണ്ട് അപമാനഭാരത്താൽ തലകുനിക്കുന്നുവെന്ന് മുതിർന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ എംപി.

 ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ചു താഴ്ത്തുകയാണ്. നിയമവ്യവസ്ഥയുടെ ലംഘനം, രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി.. അഭിപ്രായ സ്വാതന്ത്ര്യത്തിനു നല്കേണ്ട ഇടം, ഇടിക്കുന്ന വ്യഖ്യാനം, സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ.

1:13 PM IST

സമാജ് വാദി പാർട്ടിയുടെ എല്ലാ ഘടകങ്ങളും പിരിച്ചു വിട്ട് അഖിലേഷ്

 എല്ലാ ഭാരവാഹികളെയും  പിരിച്ച് വിട്ടു.പാർട്ടിയുടെ ഉത്തർപ്രദേശ് അധ്യക്ഷനെ മാത്രം നിലനിർത്തി.പുനസംഘടന ലക്ഷ്യമിട്ടാണ് നടപടി

11:45 AM IST

രാഹുല്‍ നര്‍വേര്‍ക്കര്‍ മഹാരാഷ്ട്ര നിയമസഭ സ്പീക്കര്‍

മഹാ അഘാടി സഖ്യത്തിന് തിരിച്ചടി.ബിജെപി ഷിന്‍ഡേ സഖ്യം കരുത്ത് തെളിയിച്ചു.

11:17 AM IST

പി സി ജോർജിനെ അവഗണിക്കാൻ സി പി എം,ആരോപണം യുഡിഎഫ് ഏറ്റെടുത്താൽ അപ്പോൾ ആലോചിക്കാമെന്നും സി പി എം നേതൃത്വം

പി സി ജോർജിന്റെ ആരോപണങ്ങളെ അവഗണിക്കാൻ സി പി എം നേതൃത്വത്തിൽ ധാരണ.മുഖ്യമന്ത്രിയേ പ്രകോപിപ്പിക്കുകയാണ്  ജോർജിന്റെ ലക്ഷ്യം.പ്രകോപനങ്ങളിൽ വീഴേണ്ട എന്നും സി പി എം .

10:29 AM IST

ഗുരുവായൂർ ക്ഷേത്രത്തിൽ എഴുന്നള്ളത്തിന് കൊണ്ടുവന്ന ആന ഇടഞ്ഞു

കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ആനയെ തളച്ചു (കൂടുതല്‍ വായിക്കാം)

10:28 AM IST

പാലക്കാട് - കോഴിക്കോട് ദേശീയ പാതയിൽ പനയമ്പാടത്ത് വാഹനാപകടം

അട്ടപ്പാടിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കാർ മറിഞ്ഞു.  ഇന്ന് രാവിലെ ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. 

10:27 AM IST

പി സി ജോർജിന്റെ അറസ്റ്റ് കേരള രാഷ്ട്രീയവുമായി ബന്ധപ്പെട്ടതല്ല, പ്രതികരിക്കാനില്ല; കാനം രാജേന്ദ്രന്‍

"ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി.സി.ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ല."

10:25 AM IST

എകെജി സെന്‍റര്‍ ആക്രമണം; ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്ന് പൊലീസ്

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. 

8:26 AM IST

അഗ്നിപഥ് പദ്ധതിക്കായി പ്രതിരോധം തീർക്കും

അഗ്നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. പദ്ധതിക്കനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്തും

8:24 AM IST

മുസ്ലീം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലീം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

8:23 AM IST

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 മരണം

യുപി ഷാജഹാൻപൂരിൽ വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 മരണം. 3 സ്ത്രീകളും ഒരു പെൺകുട്ടിയും ആണ് മരിച്ചത്. 3 പേർ ചികിത്സയിൽ

8:22 AM IST

മൂവാറ്റുപുഴയിൽ മണ്ണ് മാഫിയ പെൺകുട്ടിയെ ആക്രമിച്ച സംഭവം

പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി അൻസാർ മൂവാറ്റുപുഴ ഡിവൈഎസ്‍പി ഓഫീസിൽ കീഴടങ്ങി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു

8:21 AM IST

പാലക്കാട് എക്സൈസിൽ വീണ്ടും  കൂട്ട സസ്പെൻഷൻ

കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിൽ 6 പേരെ കൂടി സസ്പെൻഡ് ചെയ്തു.മെയ് 24ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു

8:19 AM IST

സംസ്ഥാനത്ത് ഇന്ന് കാലവർഷം കനക്കും

11 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്. മത്സ്യബന്ധനത്തിന് വിലക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് മഴ മുന്നറിയിപ്പ്

8:18 AM IST

മഹാരാഷ്ട്രയില്‍ ഇന്ന് സ്പീക്കർ തെരഞ്ഞെടുപ്പ്

ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി

8:17 AM IST

എകെജി സെന്റർ ആക്രമണം: രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല

സംഭവം നടക്കുമ്പോൾ  സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുന്നു. എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച അന്തിയൂർകോണം സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

8:14 AM IST

മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ ആരോപണം കടുപ്പിച്ച് പി.സി.ജോർജ്

മുഖ്യമന്ത്രിയുടെയും മകളുടെയും വിദേശ യാത്രകൾ അന്വേഷിക്കണമെന്ന് പി.സി,ജോർജ്. വീണാ വിജയന്‍റെ സാമ്പത്തിക ഇടപാടുകള്‍ അന്വേഷിക്കണമെന്നും ജോര്‍ജ് 

11:02 PM IST:

കശ്മീരിലെ അനന്തനാഗിൽ പോലീസുകാരന് നേരെ വെടിയുതിർത്ത് ഭീകരർ. ബിജിഭേരയിലാണ് സംഭവം. പരിക്കേറ്റ  പോലീസുകാരനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

11:00 PM IST:

സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ആളെ പൊലീസ് അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണ സ്വദേശി നൗഫലിനെയാണ് മങ്കട പൊലീസ് അറസ്റ്റ് ചെയ്തത്. പെരിന്തല്‍ണ്ണ സ്വദേശി നൗഫലിനെതിരെ ശബ്ദ സന്ദേശമക്കം സ്വപ്ന സുരേഷ് ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. 

10:59 PM IST:

വയനാട് എംപി രാഹുൽ ഗാന്ധിയുടെ ഓഫീസ് എസ്.എഫ്.ഐ പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ കർശന നടപടി. എസ്.എഫ്.ഐയുടെ വയനാട് ജില്ലാ കമ്മിറ്റി സംസ്ഥാന നേതൃത്വം ഇടപെട്ട് പിരിച്ചു വിട്ടു.

10:58 PM IST:

സ്വപ്ന സുരേഷിനെ ഫോണിൽ വിളിച്ചത് താൻ തന്നെയെന്ന് പെരിന്തൽമണ്ണ സ്വദേശി നൗഫൽ.  ഭീഷണിപെടുത്തിയിട്ടില്ലെന്നും സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണെന്നും നൗഫൽ പറയുന്നത്. തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ലെന്നും ഒരു സുഹൃത്തിൽ നിന്നാണ് സ്വപ്നയുടെ ഫോൺ നമ്പർ ലഭിച്ചതെന്നും വാഹന കച്ചവടക്കാരനായ നൗഫൽ

10:58 PM IST:

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് ആവർത്തിച്ച് സ്വർണ്ണക്കേസ് പ്രതി സ്വപ്ന സുരേഷ്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെയും മുൻ മന്ത്രി കെ ടി ജലീലിനെതിരെയും ആരോപണങ്ങളുന്നയിക്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി കോളുകൾ വരുന്നതെന്ന് സ്വപ്ന

10:57 PM IST:

രാജ്യത്ത് കോടതിയുടെ പരിഗണനയിൽ ഉള്ള ഗൗരവ പ്രാധാന്യമുള്ള കേസുകൾ ചർച്ച ചെയ്യുന്നതിൽ ഡിജിറ്റൽ മീഡിയകൾക്കും സമൂഹ മാധ്യമങ്ങൾക്കും നിയന്ത്രണം വേണമെന്ന് സുപ്രീം കോടതി ജഡ്ജി ജെബി പാർഡി വാല. 

10:56 PM IST:

കാസർകോട്ടെ പ്രവാസി അബൂബക്കർ സിദീഖിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സംഘത്തിനായി പൊലീസ് ലുക്ക്ഔട്ട് നോട്ടീസിറക്കി. ക്വട്ടേഷൻ സംഘത്തിലെ ഏഴ് പേർക്കെതിരെയാണ് നോട്ടീസ്. 

10:55 PM IST:

മധ്യപ്രദേശിൽ ആദിവാസി സ്ത്രീയെ ഒരു സംഘം ആളുകൾ തീകൊളുത്തി. മധ്യപ്രദേശിലെ ഗുണാ മേഖലയിലാണ് സംഭവം. കുടുംബ ഭൂമി കയ്യേറാനുള്ള ശ്രമം എതിർത്തതിനാണ് 38 കാരിയായ രാംപ്യാരിയെ  മൂന്ന് പേർ ചേർന്ന് തീകൊളുത്തിയത്. എൺപത് ശതമാനം പൊള്ളലേറ്റ സ്ത്രീ ആശുപത്രിയിൽ ചികിത്സയിലാണ്.

10:55 PM IST:

 ഓൺലൈൻ വ്യാപാര കമ്പനികളുടെ പേരിൽ നിക്ഷേപ തട്ടിപ്പ് നടത്തിയ കിളിമാനൂർ സ്വദേശി കൊൽക്കത്തയിൽ അറസ്റ്റിൽ. കിളിമാനൂർ സ്വദേശി ഷിജിയെ കോഴിക്കോട് പന്തീരങ്കാവ് പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

5:33 PM IST:

തനിക്ക് ഒരു പാർട്ടിയുമായും ബന്ധമില്ല.സ്വപ്നയുടെ നിരന്തരമുള്ള ആരോപണങ്ങൾ കേട്ടപ്പോൾ അത് അവസാനിപ്പിക്കാൻ പറഞ്ഞതാണ്.
ഭീഷണിപെടുത്തിയിട്ടില്ല.ഒരു സുഹൃത്താണ് സ്വപ്നയുടെ ഫോൺ നമ്പർ  നൽകിയതെന്നും വാഹന കച്ചവടക്കാരനായ  നൗഫൽ

4:26 PM IST:

നിരന്തരം ഭീഷണി സന്ദേശം കിട്ടുന്നുവെന്ന് സ്വപ്‍ന സുരേഷ്. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെ ആരോപണം ഉന്നയിക്കുന്നത് നിര്‍ത്തണമെന്നാണ് ആവശ്യം.

3:43 PM IST:

ജാമ്യമില്ലാ വകുപ്പ് ഒഴിവാക്കി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു. 153 വകുപ്പും 1 20 (0) വകുപ്പും മാത്രം ചുമത്തി
ജാമ്യമില്ലാ വകുപ്പായ 153 (A) ഒഴിവാക്കി

3:31 PM IST:

സംസ്ഥാനത്ത് മഴ കനക്കുന്നു. അഞ്ച് ജില്ലകളിൽ  ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. മറ്റ് ജില്ലകളിൽ യെല്ലോ അലർട്ട് തുടരും.

2:56 PM IST:

 ജുഡീഷ്യറിയിലെ ചിലർ ഈ സംവിധാനത്തെ ഇടിച്ചു താഴ്ത്തുകയാണ്. നിയമവ്യവസ്ഥയുടെ ലംഘനം, രക്ഷകരാകേണ്ട കോടതി കണ്ടില്ലെന്ന് വയ്ക്കുന്നത് പലപ്പോഴും അത്ഭുതപ്പെടുത്തി.. അഭിപ്രായ സ്വാതന്ത്ര്യത്തിനു നല്കേണ്ട ഇടം, ഇടിക്കുന്ന വ്യഖ്യാനം, സുപ്രീംകോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടാകുന്നത് നിർഭാഗ്യകരമെന്നും സിബൽ.

1:13 PM IST:

 എല്ലാ ഭാരവാഹികളെയും  പിരിച്ച് വിട്ടു.പാർട്ടിയുടെ ഉത്തർപ്രദേശ് അധ്യക്ഷനെ മാത്രം നിലനിർത്തി.പുനസംഘടന ലക്ഷ്യമിട്ടാണ് നടപടി

11:45 AM IST:

മഹാ അഘാടി സഖ്യത്തിന് തിരിച്ചടി.ബിജെപി ഷിന്‍ഡേ സഖ്യം കരുത്ത് തെളിയിച്ചു.

11:17 AM IST:

പി സി ജോർജിന്റെ ആരോപണങ്ങളെ അവഗണിക്കാൻ സി പി എം നേതൃത്വത്തിൽ ധാരണ.മുഖ്യമന്ത്രിയേ പ്രകോപിപ്പിക്കുകയാണ്  ജോർജിന്റെ ലക്ഷ്യം.പ്രകോപനങ്ങളിൽ വീഴേണ്ട എന്നും സി പി എം .

10:29 AM IST:

കൊമ്പൻ ബൽറാം ആണ് ഇടഞ്ഞത്. ഇന്നലെ രാത്രി 10.30നാണ് സംഭവം. ആനയെ തളച്ചു (കൂടുതല്‍ വായിക്കാം)

10:28 AM IST:

അട്ടപ്പാടിയിൽ നിന്നും തൃശൂരിലേക്ക് പോവുകയായിരുന്ന കാർ മറിഞ്ഞു.  ഇന്ന് രാവിലെ ആറു മണിക്കായിരുന്നു അപകടം. അപകടത്തിൽ ഒരാൾക്ക് പരിക്കേറ്റു. 

10:27 AM IST:

"ബ്ലാക്ക് മെയിൽ രാഷ്ട്രീയത്തിൽ താൽപര്യമില്ല. അതുകൊണ്ട് കൂടുതൽ പ്രതികരിക്കാനുമില്ല. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ. പി.സി.ജോർജ് പറയുന്ന കാര്യങ്ങളിൽ തെളിവുണ്ടെങ്കിൽ കൊടുക്കട്ടെ. വെറുതെ ഇങ്ങനെ പറയുന്നതിൽ കാര്യമില്ല."

10:25 AM IST:

സിസിടിവി ദൃശ്യങ്ങളില്‍ കണ്ട ചുവന്ന സ്കൂട്ടറുകാരൻ അക്രമിയല്ലെന്നാണ് പൊലീസ് പറയുന്നത്. അക്രമം ഉണ്ടാകുന്നതിന് മുമ്പ് രണ്ട് പ്രാവശ്യം ഈ സ്കൂട്ടർ എകെജി സെന്ററിന് മുന്നിലൂടെ പോയിരുന്നു. നഗരത്തിൽ തട്ടുകട നടത്തുന്ന ഒരാളാണ് ഇതെന്ന് തിരിച്ചറിഞ്ഞതായും പൊലീസ് പറഞ്ഞു. 

8:26 AM IST:

അഗ്നിപഥ് പദ്ധതിയെ ശക്തമായി പ്രതിരോധിക്കാൻ ബിജെപി ദേശീയ നിർവാഹക സമിതി യോഗത്തിൽ തീരുമാനം. പദ്ധതിക്കനുകൂലമായി ബിജെപിയും യുവമോർച്ചയും പ്രചാരണം നടത്തും

8:25 AM IST:

തളിപ്പറമ്പ് കുറ്റിക്കോലിൽ മുസ്ലീം ലീഗ് ഓഫീസ് തീവച്ച് നശിപ്പിച്ചു. ഞായറാഴ്ച പുലർച്ചെ ഒരു മണിയോടെയാണ് സംഭവം. തളിപ്പറമ്പ് പൊലീസ് അന്വേഷണം തുടങ്ങി

8:23 AM IST:

യുപി ഷാജഹാൻപൂരിൽ വിവാഹ ചടങ്ങിനിടെ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് 4 മരണം. 3 സ്ത്രീകളും ഒരു പെൺകുട്ടിയും ആണ് മരിച്ചത്. 3 പേർ ചികിത്സയിൽ

8:22 AM IST:

പെൺകുട്ടിയെ ആക്രമിച്ച കേസിൽ പ്രതി അൻസാർ മൂവാറ്റുപുഴ ഡിവൈഎസ്‍പി ഓഫീസിൽ കീഴടങ്ങി. ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു

8:21 AM IST:

കള്ള് ഷാപ്പ് ലൈസൻസികളിൽ നിന്ന് വാങ്ങിയ പണം പങ്കുവയ്ക്കാൻ പോകുന്നതിനിടെ വിജിലൻസ് പിടികൂടിയ കേസിൽ 6 പേരെ കൂടി സസ്പെൻഡ് ചെയ്തു.മെയ് 24ന് 16 പേരെ സസ്പെൻഡ് ചെയ്തിരുന്നു

8:19 AM IST:

11 ജില്ലകളിൽ ഇന്ന് യെല്ലോ അല‍ർട്ട്. മത്സ്യബന്ധനത്തിന് വിലക്ക്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിലൊഴികെയാണ് മഴ മുന്നറിയിപ്പ്

8:18 AM IST:

ബിജെപിയുടെ രാഹുൽ നർവേക്കറും ശിവസേനയുടെ രാജൻ സാൽവിയും തമ്മിലാണ് പോരാട്ടം. വിമത ശിവസേന എംഎൽഎമാർ മുംബൈയിലെത്തി

8:17 AM IST:

സംഭവം നടക്കുമ്പോൾ  സ്ഥലത്തുണ്ടായിരുന്നവരുടെ ഫോണ്‍വിളികളും പൊലീസ് പരിശോധിക്കുന്നു. എകെജി സെന്ററിലേക്ക് കല്ലെറിയുമെന്ന് ഫേസ്ബുക്കിലൂടെ പ്രഖ്യാപിച്ച അന്തിയൂർകോണം സ്വദേശിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി

8:14 AM IST: