Malayalam News Highlights: കർണാടക മുഖ്യമന്ത്രി പദം: തീരുമാനത്തിനായി കാത്തിരിപ്പ്

Live news updates in Malayalam kgn

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഇന്ന് പ്രഖ്യാപിച്ചേക്കും. 85 എംഎൽഎമാരുടെ പിന്തുണ സിദ്ധരാമയ്യക്ക് ഉണ്ടെന്നാണ് നിരീക്ഷകരുടെ റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും ചർച്ചകൾ. കടുത്ത അതൃപ്തിയിലുള്ള ഡികെ ശിവകുമാർ ഇന്ന് ചർച്ചയ്ക്കായി ദില്ലിയിലെത്തുമെന്ന് കരുതുന്നു. ഇന്നലെ അദ്ദേഹത്തോട് ദില്ലിയിലെത്താൻ ആവശ്യപ്പെട്ടിരുന്നെങ്കിലും പോയിരുന്നില്ല. സിദ്ധരാമയ്യ ദില്ലിയിലുണ്ട്. ഡികെ ശിവകുമാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും സുപ്രധാന വകുപ്പുകളും നൽകി അനുനയിപ്പിക്കാനാണ് കോൺഗ്രസ് നേതൃത്വത്തിന്റെ ശ്രമം.

12:58 PM IST

ആദ്യ ടേം വേണമെന്ന് ഡികെ

മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. മുഖ്യമന്ത്രി  പ്രഖ്യാപനം നീളാൻ സാധ്യതയുണ്ട്.

12:57 PM IST

അമ്മയെ മകൻ കൊലപ്പെടുത്തി

നെയ്യാറ്റിൻകരയിൽ അമ്മയുടെ കൊലപാതകത്തിൽ മകനെ പൊലീസ് പിടികൂടി. ആവണക്കുഴി സ്വദേശി ലീലയെ കൊലപ്പെടുത്തിയ കേസിൽ മകൻ ബിജുവിനെ കാഞ്ഞിരംകുളം പോലീസാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പോക്സോ കേസിൽ പ്രതിയായ ബിജു മൂന്നു ദിവസം മുൻപാണ് പുറത്തിറങ്ങിയത്.

12:56 PM IST

സിഐക്കും സംഘത്തിനും മർദ്ദനം

കൊച്ചിയിൽ ഇന്നലെ രാത്രിയിൽ സിഐക്കും സംഘത്തിനും നേരെ ആക്രമണം നടന്നു. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവർ അറസ്റ്റിലായി. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.

12:55 PM IST

ഭാര്യയുടെ നഗ്നചിത്രങ്ങൾ സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ചു

ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. എരുമപ്പെട്ടി പോലീസ് ആണ് 33 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്

12:54 PM IST

അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഒപ്പിട്ടു

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഒപ്പിട്ടു

12:53 PM IST

നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു

നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. ഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ നടക്കും.

12:51 PM IST

പൊന്നമ്പലമേട്ടിൽ അനധികൃത പൂജ

പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ വനം വകുപ്പ് കേസ് എടുത്തു. ശബരിമലയിൽ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്ന തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിൽ കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസ്. ഒരാഴ്ച മുൻപാണ് സംഭവം.

12:50 PM IST

വധശിക്ഷക്ക് വിധിച്ച പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കുന്നു

വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിർദേശം. ഇരുവരുടെയും സാമൂഹ്യ പശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും. പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ്  നിർദേശം നൽകിയത്.
 
12:48 PM IST

ഡോക്ടറെ അധിക്ഷേപിച്ച ആളെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച ആളെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

12:47 PM IST

അമ്മായിഅമ്മയെ മരുമകൻ കുത്തി

തൃശ്ശൂർ അന്തിക്കാട് അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. അന്തിക്കാട് സ്വദേശി ഓമന (62)ക്കാണ് പരിക്കേറ്റത്.  മണലൂർ സ്വദേശി നിധീഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

12:46 PM IST

തെരുവ് നായ ആക്രമണം

തൃശൂർ അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ എല്ലാവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ തെരുവ് നായയെ തല്ലിക്കൊന്നു.

12:45 PM IST

മേൽനോട്ട സമിതിക്കെതിരെ പരാതിക്കാരായ ഗുസ്തി താരങ്ങൾ

ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിരെ പരാതിക്കാരായ ഗുസ്തി താരങ്ങൾ. മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ച സമിതി അംഗങ്ങൾ സംസാരിച്ചു. ബ്രിജ് ഭൂഷൻ പിതൃ  സ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞുവെന്നും താരങ്ങൾ കുറ്റപ്പെടുത്തി.  പരാതിയുടെ ഓഡിയോ വീഡിയോ തെളിവുകൾ സമിതി ആവശ്യപ്പെട്ടു.

12:45 PM IST

'കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണം'

കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. എന്നാൽ മുന്നണിയിൽ ഇത്തരം ചർച്ചകൾ  നടന്നിട്ടില്ല. താൻ മത്സരിക്കേണ്ട കാര്യം തീരുമാനിക്കുന്നത് രാഹുൽ ഗാന്ധി. പാർട്ടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. മുസ്‌ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

8:55 AM IST

കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ല

കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ് നാട്‌ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് എഡിജിപി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം കാരണം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിറുത്തി വയ്ക്കുക ആയിരുന്നുവെന്നും എഡിജിപി.

8:54 AM IST

എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി

എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ  വെള്ളാപ്പള്ളി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് അപ്പീൽ. കേസില്‍ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം‍ പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. 

8:53 AM IST

ഏക സിവിൽ കോഡ്

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിന്റെ കരട് 90% പൂർത്തിയായി. ഏക സിവിൽ കോഡ് കരട് തയാറാക്കാനായി രൂപീകരിച്ച സമിതി ഈ മാസം 30 ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. കരട് 90 ശതമാനം പൂർത്തിയായി എന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളും തങ്ങൾക്ക് പിന്നാലെ നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ധാമി പറഞ്ഞു.

8:52 AM IST

ലോറിയും ബസും കൂട്ടിയിടിച്ച് മരണം

പത്തനംതിട്ട കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ മരിച്ചു. ചിറ്റാർ സ്വദേശി എം എസ് മധുവാണ് മരിച്ചത്. എസ്എഫ്ഐ രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനായിരുന്നു മധു. ബസിൽ ഉണ്ടാരുന്ന യാത്രക്കാർക്കും പരിക്കേറ്റിരുന്നു. യാത്രക്കാരെ കോന്നി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കേറ്റി വന്ന ലോറി  നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

8:50 AM IST

ആതിക് അഹമ്മദിന്റെ ഭാര്യമാർ എവിടെ?

ആതിക് അഹമ്മദിൻ്റെ ഭാര്യമാർക്ക് എതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷൈസ്ത പർവീൻ, ഗുഡ്ഡു മുസ്ലിം, സാബിർ എന്നിവർക്ക് എതിരെ ആണ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഒളിവിൽ കഴിയുന്ന ഇവർ ഉമേഷ് പാൽ കൊലപാതക കേസിൽ പ്രതികളാണ്.

8:48 AM IST

ഡോക്ടറെ ആക്രമിക്കാൻ ശ്രമം

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗിയെ പൊലീസ് പിടികൂടി. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റാണ് ഡോയൽ ആശുപത്രിയിൽ എത്തിയത്.

8:47 AM IST

25000 കോടിയുടെ മയക്കുമരുന്ന് വേട്ട

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയിൽ പാക്ക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് അന്വേഷണ സംഘം. നാവികസേന പിന്തുടർന്നതോടെ അന്താരാഷട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴി മാറ്റി. മുക്കിയ കപ്പലിൽ നാല് ടൺ മയക്കുമരുന്ന് ഉണ്ടായിരുന്നതായാണ് വിവരം. 

8:46 AM IST

നിലപാട് കടുപ്പിച്ച് ഡി.കെ ശിവകുമാർ

സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്ന് ഡികെ ശിവകുമാർ. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്നും ആവശ്യമുണ്ട്. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ശിവകുമാർ ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭ കക്ഷി യോഗത്തിൻ്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്ന് പരാതിയും ഉന്നയിച്ചു.

8:45 AM IST

കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്

കുട്ടനാട്ടിലെ കര്‍ഷകര്‍ പ്രക്ഷോഭത്തിലേക്ക്. നെല്ലിന്‍റെ പണം കിട്ടാത്തത് ഉള്‍പ്പെടെ നിരവധി പ്രശ്നങ്ങള്‍ ഉയർത്തിക്കാട്ടിയാണ് പ്രക്ഷോഭത്തിലേക്ക് നീങ്ങുന്നത്. കുട്ടനാട് കേന്ദ്രീകരിച്ച് കര്‍ഷക സംരക്ഷണ സമിതി രൂപീകരിച്ചു. കോട്ടയം,പത്തനംതിട്ട ജില്ലകളിലെ കര്‍ഷകരും സമരസമിതിയില്‍ ഉണ്ട്. ആലപ്പുഴയില്‍ മാത്രം നെല്ല് സംഭരിച്ചവകയില്‍ കിട്ടാനുള്ളത് 345 കോടി രൂപയാണ്. മൂന്ന് മാസം മുമ്പ് സംഭരിച്ച നെല്ലിന് പോലും പണം നൽകിയിട്ടില്ല. വട്ടിപ്പലിശക്ക് വായ്പയെടുത്ത് കൃഷിയിറക്കിയവർ ദുരിതത്തിലാണെന്ന് സമരക്കാർ പറയുന്നു. ഈ മാസം 18 ന്  മങ്കൊന്പിലെ പാഡി ഓഫീസിന് മുന്നില്‍ കര്‍ഷക സംഗമം സംഘടിപ്പിക്കും. ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ അനിശ്ചിതകാല സമരം നടത്തുമെന്നും നിരാഹാര സമരം നടത്തുന്ന കാര്യവും പരിഗണനയിലെന്നും കർഷകർ പറഞ്ഞു.

12:58 PM IST:

മുഖ്യമന്ത്രി പദത്തിലെ ടേം വ്യവസ്ഥയിലും കടുത്ത നിലപാടറിയിച്ച് ഡികെ ശിവകുമാർ. ആദ്യ രണ്ട് വർഷം തന്നെ പരിഗണിക്കണമെന്നാണ് ശിവകുമാറിന്റെ ആവശ്യം. നിലപാട് ഹൈക്കമാൻഡിനെ അറിയിച്ചു. മുഖ്യമന്ത്രി  പ്രഖ്യാപനം നീളാൻ സാധ്യതയുണ്ട്.

12:57 PM IST:

നെയ്യാറ്റിൻകരയിൽ അമ്മയുടെ കൊലപാതകത്തിൽ മകനെ പൊലീസ് പിടികൂടി. ആവണക്കുഴി സ്വദേശി ലീലയെ കൊലപ്പെടുത്തിയ കേസിൽ മകൻ ബിജുവിനെ കാഞ്ഞിരംകുളം പോലീസാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുന്നത്. പോക്സോ കേസിൽ പ്രതിയായ ബിജു മൂന്നു ദിവസം മുൻപാണ് പുറത്തിറങ്ങിയത്.

12:56 PM IST:

കൊച്ചിയിൽ ഇന്നലെ രാത്രിയിൽ സിഐക്കും സംഘത്തിനും നേരെ ആക്രമണം നടന്നു. തൃശ്ശൂർ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുൽ രാജ് എന്നിവർ അറസ്റ്റിലായി. എറണാകുളം നോർത്ത് സിഐയും സംഘത്തിനെയുമാണ് ആക്രമിച്ചത്. നാല് ബൈക്കുകൾ കസ്റ്റഡിയിലെടുത്തു. മൂന്ന് പേർ ഓടി രക്ഷപ്പെട്ടു. സിനിമാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ് പിടിയിലായത്.

12:55 PM IST:

ഭാര്യയുടെ നഗ്നചിത്രങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ച് സമൂഹ മാധ്യമത്തിൽ പ്രചരിപ്പിച്ച ഭർത്താവ് അറസ്റ്റിലായി. എരുമപ്പെട്ടി പോലീസ് ആണ് 33 വയസുള്ള പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ ഭാര്യയെ മർദ്ദിച്ചിരുന്നതായും പരാതിയുണ്ട്

12:54 PM IST:

ഡോ. വന്ദന ദാസിന്റെ കൊലപാതക കേസിൽ പ്രതി സന്ദീപിന് വേണ്ടി അഡ്വ. ബി.എ ആളൂർ വക്കാലത്ത് ഒപ്പിട്ടു

12:52 PM IST:

നിർമ്മാതാവ് പി കെ ആർ പിള്ള അന്തരിച്ചു. വാർദ്ധക്യ സഹചമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. തൃശ്ശൂർ പട്ടിക്കാട്ടെ വീട്ടിൽ ആയിരുന്നു അന്ത്യം. ഹിറ്റ് സിനിമയായ ചിത്രം ഉൾപ്പടെ 22 സിനിമകൾ നിർമിച്ചിട്ടുണ്ട്. നിരവധി സിനിമകൾ വിതരണം ചെയ്തിട്ടുണ്ട്. സംസ്കാരം നാളെ വൈകിട്ട് തൃശ്ശൂരിലെ വീട്ടിൽ നടക്കും.

12:51 PM IST:

പൊന്നമ്പലമേട്ടിൽ അനധികൃതമായി കയറി പൂജ നടത്തിയ തമിഴ്നാട് സ്വദേശിക്കെതിരെ വനം വകുപ്പ് കേസ് എടുത്തു. ശബരിമലയിൽ മുമ്പ് കീഴ്ശാന്തിയുടെ സഹായിയായിരുന്ന തമിഴ്നാട് സ്വദേശി നാരായണനെതിരെയാണ് പച്ചക്കാനം ഫോറെസ്റ്റ് സ്റ്റേഷനിൽ കേസ് എടുത്തത്. അനധികൃതമായി വനത്തിൽ കയറിയതിനാണ് കേസ്. ഒരാഴ്ച മുൻപാണ് സംഭവം.

12:49 PM IST:

വധശിക്ഷക്ക് വിധിച്ച രണ്ട് പ്രതികളുടെ സാമൂഹ്യ പശ്ചാത്തലം പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ആറ്റിങ്ങൽ ഇരട്ടക്കൊലക്കേസ് പ്രതി നിനോ മാത്യു, ജിഷ കൊലക്കേസ് പ്രതി അമീറുൾ ഇസ്ലാം എന്നിവരുടെ പശ്ചാത്തലം പരിശോധിക്കാനാണ് നിർദേശം. ഇരുവരുടെയും സാമൂഹ്യ പശ്ചാത്തലം കുറ്റകൃത്യത്തിലേക്ക് നയിച്ചോ എന്നുള്ളത് പരിശോധിക്കും. പ്രൊജക്ട് 39 എന്ന സംഘടനയ്ക്കാണ്  നിർദേശം നൽകിയത്.
 
12:48 PM IST:

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഡോക്ടറെ അധിക്ഷേപിച്ച ആളെ അറസ്റ്റ് ചെയ്തു. കൈമുറിഞ്ഞ് ചികിത്സയ്ക്ക് എത്തിയ രോഗിയാണ് അധിക്ഷേപിച്ചത്. ആശുപത്രി സംരക്ഷണ നിയമം ചുമത്തിയാണ് അറസ്റ്റ്. പൂജപ്പുര സ്വദേശി ശബരിയാണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു.

12:47 PM IST:

തൃശ്ശൂർ അന്തിക്കാട് അമ്മായിയമ്മയെ മരുമകൻ കുത്തി പരിക്കേൽപ്പിച്ചു. അന്തിക്കാട് സ്വദേശി ഓമന (62)ക്കാണ് പരിക്കേറ്റത്.  മണലൂർ സ്വദേശി നിധീഷ് പോലീസ് കസ്റ്റഡിയിലാണ്. ആക്രമണത്തിന് കാരണം കുടുംബ പ്രശ്നമെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.

12:46 PM IST:

തൃശൂർ അവണിശ്ശേരിയിൽ എട്ടുപേരെ തെരുവ് നായ കടിച്ചു. പരിക്കേറ്റവരിൽ കുട്ടികളും ഉൾപ്പെടുന്നു. പരിക്കേറ്റ എല്ലാവരെയും തൃശ്ശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രോഷാകുലരായ നാട്ടുകാർ തെരുവ് നായയെ തല്ലിക്കൊന്നു.

12:45 PM IST:

ഗുസ്തി താരങ്ങളുടെ പരാതി ആദ്യഘട്ടത്തിൽ അന്വേഷിച്ച മേൽനോട്ട സമിതിക്കെതിരെ പരാതിക്കാരായ ഗുസ്തി താരങ്ങൾ. മൊഴി നൽകാൻ എത്തിയപ്പോൾ ബ്രിജ് ഭൂഷനെ ന്യായീകരിച്ച സമിതി അംഗങ്ങൾ സംസാരിച്ചു. ബ്രിജ് ഭൂഷൻ പിതൃ  സ്ഥാനത്ത് നിന്ന് ചെയ്ത കാര്യങ്ങൾ താരങ്ങൾ തെറ്റിദ്ധരിച്ചതാണെന്ന് സമിതി പറഞ്ഞുവെന്നും താരങ്ങൾ കുറ്റപ്പെടുത്തി.  പരാതിയുടെ ഓഡിയോ വീഡിയോ തെളിവുകൾ സമിതി ആവശ്യപ്പെട്ടു.

12:44 PM IST:

കേരള കോൺഗ്രസ്‌ അടക്കമുള്ളവർ മുന്നണിയിൽ തിരിച്ചെത്തണം എന്നാണ് ആഗ്രഹമെന്ന് കെ മുരളീധരൻ എംപി. തെറ്റിദ്ധാരണയുടെ പുറത്താണ് ഇവരെല്ലാം വിട്ടുപോയത്. എന്നാൽ മുന്നണിയിൽ ഇത്തരം ചർച്ചകൾ  നടന്നിട്ടില്ല. താൻ മത്സരിക്കേണ്ട കാര്യം തീരുമാനിക്കുന്നത് രാഹുൽ ഗാന്ധി. പാർട്ടിയാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത്. മുസ്‌ലിം ലീഗിനെ പുകഴ്ത്തി മുന്നണിയിൽ വിഭാഗീയത ഉണ്ടാക്കാമെന്ന സിപിഎം മോഹം വിലപ്പോകില്ലെന്നും അദ്ദേഹം പറഞ്ഞു.

8:55 AM IST:

കേരള സ്റ്റോറിക്ക് പ്രദർശന വിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്ന് തമിഴ് നാട്‌ സർക്കാർ. ഇതുമായി ബന്ധപ്പെട്ട് തമിഴ്‌നാട് എഡിജിപി സുപ്രീം കോടതിയിൽ സത്യവാങ്മൂലം ഫയൽ ചെയ്തു. റിലീസിന് ശേഷം പ്രേഷകരുടെ മോശം പ്രതികരണം കാരണം മൾട്ടിപ്ലക്സ് ഉടമകൾ കേരള സ്റ്റോറിയുടെ പ്രദർശനം നിറുത്തി വയ്ക്കുക ആയിരുന്നുവെന്നും എഡിജിപി.

8:54 AM IST:

എസ്എന്‍ കോളേജ് ജൂബിലി ഫണ്ട് തിരിമറി കേസിൽ  വെള്ളാപ്പള്ളി സുപ്രീം കോടതിയിൽ അപ്പീൽ ഫയൽ ചെയ്തു. തുടരന്വേഷണം റദ്ദാക്കിയതിനെതിരെയാണ് അപ്പീൽ. കേസില്‍ തുടരന്വേഷണം നടത്താനുള്ള പൂര്‍ണ അവകാശം‍ പൊലീസിനെന്നാണ് വാദം. ഇക്കാര്യത്തില്‍ ഹൈക്കോടതി അനാവശ്യ ഇടപെടൽ നടത്തിയെന്നും വെള്ളാപ്പള്ളി ആരോപിക്കുന്നു. 

8:53 AM IST:

ഉത്തരാഖണ്ഡിൽ ഏക സിവിൽ കോഡിന്റെ കരട് 90% പൂർത്തിയായി. ഏക സിവിൽ കോഡ് കരട് തയാറാക്കാനായി രൂപീകരിച്ച സമിതി ഈ മാസം 30 ന് സർക്കാരിന് റിപ്പോർട്ട് കൈമാറും. കരട് 90 ശതമാനം പൂർത്തിയായി എന്ന് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമിയാണ് വ്യക്തമാക്കിയത്. മറ്റു സംസ്ഥാനങ്ങളും തങ്ങൾക്ക് പിന്നാലെ നടപടികൾ പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷയെന്നും ധാമി പറഞ്ഞു.

8:52 AM IST:

പത്തനംതിട്ട കോന്നി കൊന്നപ്പാറയിൽ ടിപ്പർ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു. ഗുരുതരമായി പരിക്കേറ്റ ടിപ്പർ ഡ്രൈവർ മരിച്ചു. ചിറ്റാർ സ്വദേശി എം എസ് മധുവാണ് മരിച്ചത്. എസ്എഫ്ഐ രക്തസാക്ഷി എംഎസ് പ്രസാദിന്റെ സഹോദരനായിരുന്നു മധു. ബസിൽ ഉണ്ടാരുന്ന യാത്രക്കാർക്കും പരിക്കേറ്റിരുന്നു. യാത്രക്കാരെ കോന്നി താലൂക് ആശുപത്രിയിലേക്ക് മാറ്റി. ലോഡ് കേറ്റി വന്ന ലോറി  നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കുകയായിരുന്നുവെന്നാണ് വിവരം.

8:50 AM IST:

ആതിക് അഹമ്മദിൻ്റെ ഭാര്യമാർക്ക് എതിരെ ലുക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു. ഷൈസ്ത പർവീൻ, ഗുഡ്ഡു മുസ്ലിം, സാബിർ എന്നിവർക്ക് എതിരെ ആണ് ലുക് ഔട്ട് നോട്ടീസ് ഇറക്കിയത്. ഒളിവിൽ കഴിയുന്ന ഇവർ ഉമേഷ് പാൽ കൊലപാതക കേസിൽ പ്രതികളാണ്.

8:48 AM IST:

കളമശേരി മെഡിക്കൽ കൊളെജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച രോഗിയെ പൊലീസ് പിടികൂടി. വട്ടേക്കുന്ന് സ്വദേശി ഡോയൽ വാൾഡിനാണ് പിടിയിലായത്. ഇന്നലെ രാത്രി 11മണിക്കായിരുന്നു സംഭവം. അപകടത്തിൽ പരിക്കേറ്റാണ് ഡോയൽ ആശുപത്രിയിൽ എത്തിയത്.

8:47 AM IST:

കൊച്ചി പുറങ്കടലിലെ മയക്കുമരുന്ന് വേട്ടയിൽ പാക്ക് ബോട്ട് ലക്ഷ്യം വച്ചത് ലക്ഷദ്വീപും ശ്രീലങ്കയുമെന്ന് അന്വേഷണ സംഘം. നാവികസേന പിന്തുടർന്നതോടെ അന്താരാഷട്ര കപ്പൽ ചാലിലേക്ക് ബോട്ട് വഴി മാറ്റി. മുക്കിയ കപ്പലിൽ നാല് ടൺ മയക്കുമരുന്ന് ഉണ്ടായിരുന്നതായാണ് വിവരം. 

8:46 AM IST:

സമവായ ഫോർമുലകളിൽ ഹൈക്കമാൻഡ് നേതൃത്വം ഉറപ്പ് നൽകണമെന്ന് ഡികെ ശിവകുമാർ. സോണിയ ഗാന്ധിയോട് നേരിട്ട് സംസാരിക്കണമെന്നും ആവശ്യമുണ്ട്. സിദ്ധരാമയ്യയുടെ പ്രസ്താവനകളിലെ അതൃപ്തി ശിവകുമാർ ഹൈക്കമാൻഡിനെ അറിയിച്ചു. നിയമസഭ കക്ഷി യോഗത്തിൻ്റെ രഹസ്യ സ്വഭാവം ഇല്ലാതാക്കിയെന്ന് പരാതിയും ഉന്നയിച്ചു.

8:45 AM IST: