Malayalam News Highlights : പത്തനംതിട്ട കൊലപാതകം; 3 പേർ കസ്റ്റഡിയിൽ

mailapra murder three suspects in police custody  news live updates sts

പത്തനംതിട്ടയിൽ വയോധികനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്ന 3 പേർ പൊലീസ് കസ്റ്റഡിയിൽ. ഇവരെ ചോദ്യം ചെയ്ത് വരികയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ശനിയാഴ്ച വൈകിട്ട് ആണ് 73 വയസ്സുകാരനായ ജോർജ് ഉണ്ണുണ്ണി കൊല്ലപ്പെട്ടത്. വയോധികനെ കൊലപ്പെടുത്തി സ്വർണവും പണവും കവർന്നിരുന്നു. കൈയും കാലും കൂട്ടിക്കെട്ടി വായിൽ തുണി തിരുകിയ നിലയിൽ കടക്കുളളിൽ ഇദ്ദേഹത്തെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുകയായിരുന്നു. 

7:17 PM IST

'ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുത്, പാര്‍ട്ടി പ്രവര്‍ത്തകര്‍ വിനീതരായി പെരുമാറണം'; പി ജയരാജന്‍

നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ  എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

7:14 PM IST

എറണാകുളത്തെ നവകേരള സദസ്; മോദിയുടെ ക്രിസ്തുമസ് വിരുന്നിനെ വിമർശിച്ച് മുഖ്യമന്ത്രി,വീണ്ടും കരിങ്കൊടി പ്രതിഷേധം

എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് തുടക്കമായി. ഇന്നും നാളെയുമായിട്ടാണ് നാലു മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്നത്. നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. നവകേരളയാത്രയ്ക്കുനേരെയാണ് വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

7:07 PM IST

ക്രിസ്‌മസ്‌ - പുതുവത്സര മദ്യവിൽപനയിൽ റെക്കോഡ്

സംസ്ഥാനത്ത് ക്രിസ്മസ്- പുതുവത്സര സീസണിൽ വിറ്റത്  543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതൽ 31വരെയുള്ള മദ്യ വിൽപ്പനയുടെ കണക്കാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധിക വിൽപ്പനയാണ് ഇക്കുറിയുണ്ടായി. Read More

7:06 PM IST

ജനുവരി 3ന് തൃശൂർ താലൂക്കിൽ പ്രാദേശിക അവധി

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. Read More

7:04 PM IST

സുധീരൻ്റെ പരസ്യ പ്രതികരണത്തിൽ സതീശന് അതൃപ്തി

വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. താനും കൂടി അഭിപ്രായം പറഞ്ഞാൽ ജനങ്ങൾക്ക് വിഷമമാകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. Read More

4:47 PM IST

കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു

ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. അപകടമൊഴിവായത് തലനാരിഴക്ക്. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാത്തതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ  മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്.  കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡിൽ  തിരക്ക് കുറവായിരുന്നതിനാൽ അപകടം ഒഴിവായി

4:47 PM IST

ആലപ്പുഴയില്‍ ഒന്നര വയസ്സുകാരന് ക്രൂര മര്‍ദനം; ഒളിവിലായിരുന്ന അമ്മയും ആണ്‍സുഹൃത്തും അറസ്റ്റില്‍

ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റിൽ. അർത്തുങ്കലിൽ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പോലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

4:46 PM IST

തിരുവല്ലത്തെ ഷഹ്നയുടെ മരണം; പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചു, ബന്ധുവായ പൊലീസുകാരനെതിരെ നടപടിക്ക് ശുപാര്‍ശ

തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഭർത്താവ് നൗഫലിന്‍റെയും അമ്മ സുനിതയുടെയും പീ‍ഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്.

2:31 PM IST

മോദിയെ സ്വീകരിക്കാനുള്ള ഫ്ളക്സ് ബോര്‍ഡുകള്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു, തിരിച്ച് കെട്ടിച്ച് ബിജെപി

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്.  പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

2:30 PM IST

രാജ്യത്ത് കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22% വർധനവ്, കേരളത്തിൽ രോഗവ്യാപനം കുറയുന്നു

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

1:58 PM IST

പുതുവത്സരാഘോഷം കഴിഞ്ഞ് ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ ഷോർട്ട്കട്ട്, 17 കാരന് ദാരുണാന്ത്യം

ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ സാഹസിക റൈഡ്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തീവണ്ടി ഇടിച്ച്‌ മരിച്ചത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്.

1:57 PM IST

'പുതുവത്സരാഘോഷത്തിനിടെ പടക്കം പൊട്ടിക്കുന്നത് കാണാനെത്തിയ 9വയസുകാരനെ പൊലീസ് ലാത്തികൊണ്ട് മർദിച്ചു'; പരാതി

കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി. അടിയേറ്റ ഒമ്പതുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ പുറത്ത് ലാത്തിയടിയേറ്റതിന്‍റെ പാടുകളുണ്ട്. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒൻപതു വയസ്സുകാരനായ അക്ഷയ്ക്കാണ് ലാത്തിയടി ഏറ്റത്.  

1:57 PM IST

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി: വിതരണം ചെയ്തത് മൂന്നര കോടി രൂപ 1634 പേര്‍ക്ക്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയത്. 2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് നന്ദകുമാര്‍ പറഞ്ഞു. 

1:56 PM IST

മൂന്നാറില്‍ 12വയസ്സുകാരിയെ കാട്ടിലേക്ക് കൂട്ടികൊണ്ടുപോയി ക്രൂരപീഡനത്തിനിരയാക്കി, പൊലീസ് അന്വേഷണം

മൂന്നാറില്‍ 12വയസ്സുകാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭം. ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി.

1:08 PM IST

വീടിന്റെ മേൽക്കൂര തകർന്നു വീണ് 4 പേർക്ക് ദാരുണാന്ത്യം

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണസംഭവം.   2 സ്ത്രീകളും 2 പെൺകുട്ടികളും അടക്കം 4 പേരാണ് ​ദുരന്തത്തിനിരകളായത്. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. 

1:08 PM IST

കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി

ഇടുക്കി വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാ​ഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അം​ഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിട്ടുളളത്.

1:08 PM IST

ആലപ്പുഴയിൽ ഒന്നരവയസുകാരനെ മർദിച്ച സംഭവം

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ  അറസ്റ്റ് രേഖപ്പെടുത്തും. 
 
11:10 AM IST

കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സർക്കാർ

കേന്ദ്രത്തിന്‍റെ കടുംവെട്ടിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സര്‍ക്കാര്‍. അനുമതി നൽകിയ പദ്ധതികൾക്കുള്ള ധനസമാഹരണം പോലും പ്രതിസന്ധിയിലായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ധാരണ. 82,342 കോടി രൂപയുടെ 1,073 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിട്ടുള്ളത്

11:08 AM IST

എക്സ്പോസാറ്റ് വിക്ഷേപണം വിജയം

അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്.

9:17 AM IST

പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ വിദ്യാർത്ഥി ട്രെയിൻ തട്ടി മരിച്ചു

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. 

9:16 AM IST

റിപ്പബ്ളിക് ദിന പരേഡ് കേരളത്തിന്റെ നിശ്ചലദൃശ്യം ഇക്കുറിയുമില്ല

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിൽ ആണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്. 10 മാതൃകകൾ കേരളം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും അം​ഗീകരിക്കപ്പെട്ടില്ല. റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. 

8:02 AM IST

ബൈക്ക് അപകടം, 2 യുവാക്കൾക്ക് ദാരുണാന്ത്യം

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത്  ബൈക്ക് അപകടത്തിൽ രണ്ടു മരണം. പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. 
 
8:02 AM IST

അപകീർത്തികരമായ പോസ്റ്റിട്ടു, ജോലി പോയി

മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി  ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് സസ്പെൻഷനെന്ന് ധനിഷ മോള്‍ പറഞ്ഞു.

7:15 AM IST

ഭൂപതിവ് നിയമ ഭേദ​ഗതി ബിൽ ഒപ്പിടാതെ ​ഗവർണർ

 ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവർണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.

7:04 AM IST

മന്ത്രിമാരുടെ വീടുമാറ്റം

അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോർജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും. കന്റോൺമെന്റ് പരിസരത്ത് വീണ താമസിച്ചിരുന്ന, നിളയിലെ പുതിയ താമസക്കാരനാകാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി. മൻമോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും.

6:36 AM IST

എറണാകുളത്ത് 4 മണ്ഡലങ്ങളിലെ നവകേരള സദസിന് ഇന്ന് തുടക്കം

കാനം രാജേന്ദ്രന്‍റെ മരണത്തെ തുടർന്ന് മാറ്റിവച്ച, എറണാകുളം ജില്ലയിലെ 4 മണ്ഡലങ്ങളിലെ നവകേരള സദസ് ഇന്ന് തുടങ്ങും. വൈകിട്ട് 3ന് തൃക്കാക്കര മണ്ഡലത്തിലും 5ന് പിറവത്തുമാണ് പരിപാടികൾ. പുതുതായി മന്ത്രിസഭയിലെത്തിയ ഗണേഷ് കുമാറും കടന്നപ്പളളി രാമചന്ദ്രനും ഈ നാല് മണ്ഡലങ്ങളിലുമെത്തും. 

7:17 PM IST:

നാല് വോട്ടിനേക്കാൾ നിലപാടാണ് പ്രധാനം രാജ്യത്തിന്‍റെ മതേതരത്വം സംരക്ഷിക്കുന്ന നിലപാടാണ് സി പി എമ്മിനെന്ന് മുതിര്‍ന്ന നേതാവ് പി. ജയരാജന്‍ പറഞ്ഞു. മാധ്യമ പ്രവർത്തകൻ ജിബിൻ പി മൂഴിക്കല്‍ അനുസ്മരണ സമ്മേളനത്തില്‍ ഗവർണർ പദവി കൊളോണിയൽ അവശേഷിപ്പോ  എന്ന വിഷയത്തിലെ സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു പി ജയരാജന്‍. പാർട്ടി പ്രവർത്തകർ വിനീതരായി പെരുമാറണമെന്നും ജനങ്ങളോട് അധികാര ഗര്‍വ്വ് കാണിക്കരുതെന്നും തെറ്റ് പറ്റിയിട്ടുണ്ടെങ്കിൽ പാർട്ടി തിരുത്തുമെന്നും ജയരാജൻ പറഞ്ഞു. രാമക്ഷേത്രത്തിന് ശിലയിടേണ്ടിയിരുന്നത് മത പുരോഹിതരാണ്. എന്നാല്‍, മോദിയാണ് ശില ഇട്ടത്. പ്രതിഷ്ഠാ ചടങ്ങും രാഷ്ടീയ നേട്ടത്തിന് ഉപയോഗിക്കുകയാണ്. കേന്ദ്ര സർക്കാർ പ്രതിഷ്ഠാ ചടങ്ങ് നടത്താൻ പാടില്ല. വിഷയത്തിൽ സിപിഎം നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പി. ജയരാജൻ പറഞ്ഞു.

7:14 PM IST:

എറണാകുളം ജില്ലയില്‍ മാറ്റിവെച്ച നാലു മണ്ഡലങ്ങളിലെ നവകേരള സദസിന് തുടക്കമായി. ഇന്നും നാളെയുമായിട്ടാണ് നാലു മണ്ഡലങ്ങളിലെ നവകേരള സദസ് നടക്കുന്നത്. നവകേരള സദസിനായി എത്തുന്ന മുഖ്യമന്ത്രിക്കുനേരെ എറണാകുളത്ത് വിവിധയിടങ്ങളില്‍ ഇന്ന് കരിങ്കൊടി പ്രതിഷേധമുണ്ടായി. നവകേരളയാത്രയ്ക്കുനേരെയാണ് വീണ്ടും കരിങ്കൊടി പ്രതിഷേധമുണ്ടായത്. കൊച്ചി പാലാരിവട്ടത്തും മുളന്തുരുത്തിയിലുമാണ് കെ എസ് യു -യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി വീശിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

7:07 PM IST:

സംസ്ഥാനത്ത് ക്രിസ്മസ്- പുതുവത്സര സീസണിൽ വിറ്റത്  543.13 കോടി രൂപയുടെ മദ്യം. കഴിഞ്ഞ മാസം 22 മുതൽ 31വരെയുള്ള മദ്യ വിൽപ്പനയുടെ കണക്കാണിത്. കഴിഞ്ഞ വർഷത്തെക്കാൾ 27 കോടിയുടെ അധിക വിൽപ്പനയാണ് ഇക്കുറിയുണ്ടായി. Read More

7:06 PM IST:

പ്രധാനമന്ത്രി നരേന്ദ്രമോദി ജനുവരി മൂന്നിന് തേക്കിൻകാട് മൈതാനിയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കുന്നതിനാൽ തൃശൂർ താലൂക്ക് പരിധിയിലെ പ്രഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. Read More

7:04 PM IST:

വി എം സുധീരൻ്റെ പരസ്യ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നേതാക്കൾക്കുള്ളിലെ അഭിപ്രായ ഭിന്നത പറയേണ്ടത് പാർട്ടിക്കുള്ളിലാണെന്ന് വി ഡി സതീശൻ പ്രതികരിച്ചു. പാർട്ടി പ്രവർത്തകർക്ക് വേദനയുണ്ടാക്കുന്ന പരാമർശം തൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകില്ല. താനും കൂടി അഭിപ്രായം പറഞ്ഞാൽ ജനങ്ങൾക്ക് വിഷമമാകുമെന്നും സതീശൻ കൂട്ടിച്ചേര്‍ത്തു. Read More

4:47 PM IST:

ദേശീയപാതയില്‍ വച്ച് കെഎസ്ആര്‍ടിസി ബസിന്‍റെ ടയര്‍ ഊരി തെറിച്ചു. അപകടമൊഴിവായത് തലനാരിഴക്ക്. സംഭവം നടക്കുമ്പോള്‍ ബസില്‍ അധികം ആളുകളില്ലാത്തതും റോഡിലൂടെ മറ്റുവാഹനങ്ങള്‍ കടന്നുവരാത്തതിനാലുമാണ് വലിയൊരു അപകടം ഒഴിവായത്. മൂന്നാറിൽ നിന്നും ആലുവയ്ക്ക് വരികയായിരുന്ന കെ എസ് ആർ ടി സി ബസിന്‍റെ  മുൻ ഭാഗത്തെ ടയർ ആണ് ഊരി തെറിച്ചത്.  കൊച്ചി -ധനുഷ്കോടി ദേശീയപാതയിൽ കോതമംഗലം അയ്യങ്കാവ് ശ്രീധർമ്മ ശാസ്‌ത ക്ഷേത്രത്തിനടുത്താണ് സംഭവം. റോഡിൽ  തിരക്ക് കുറവായിരുന്നതിനാൽ അപകടം ഒഴിവായി

4:47 PM IST:

ആലപ്പുഴയിൽ ഒന്നര വയസ്സുകാരനെ ക്രൂരമായി മർദ്ദിച്ച കേസിൽ പ്രതികളായ അമ്മയും ഇവരുടെ ആണ്‍സുഹൃത്തും അറസ്റ്റിൽ. അർത്തുങ്കലിൽ നിന്നാണ് അമ്മയെയും സുഹൃത്ത് കൃഷ്ണകുമാറിനെയും പൊലീസ് പിടികൂടിയത്. കുട്ടിയെ ക്രൂരമായി ഉപദ്രവിച്ചതിന് കേസെടുത്തതിന് പിന്നാലെ ഇരുവരും ഒളിവിൽ പോയിരുന്നു. ഇന്ന് രാവിലെ പതിനൊന്നരയോടെ അർത്തുങ്കൽ പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത അർത്തുങ്കൽ പോലീസ് പിന്നീട് കുത്തിയതോട് പൊലീസിന് കൈമാറി. തുടര്‍ന്നാണ് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

4:46 PM IST:

തിരുവല്ലം സ്വദേശിനി ഷഹ്നയുടെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സഹായിച്ച പൊലീസുകാരനെതിരെ നടപടിക്ക് ശുപാർശ. കടയ്ക്കൽ സ്റ്റേഷനിലെ പൊലീസുകാരൻ നവാസിനെതിരെയാണ് നടപടിക്ക് ശുപാർശ ചെയ്തത്. ഭർത്താവ് നൗഫലിന്‍റെയും അമ്മ സുനിതയുടെയും പീ‍ഡനത്തെ തുടർന്നാണ് ഷഹ്ന വീട്ടിനുള്ളിൽ ആത്ഹത്യ ചെയ്തത്.

2:31 PM IST:

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സ്വീകരിക്കാനായി ബിജെപി പ്രവര്‍ത്തകര്‍ തൃശൂര്‍ നഗരത്തില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ കോര്‍പ്പറേഷന്‍ അഴിപ്പിച്ചു. പിന്നീട് ബിജെപി പ്രവര്‍ത്തകരുടെ പ്രതിഷേധത്തെത്തുടര്‍ന്ന് കോര്‍പ്പറേഷന്‍ ഉദ്യോഗസ്ഥര്‍ തന്നെ ഫ്ലക്സ് തിരിച്ചു കെട്ടി. ഉച്ചയോടെയായിരുന്നു സംഭവം. തെക്കേ ഗോപുര നടയ്ക്ക് സമീപത്തുള്ള പ്രധാനമന്ത്രിയെ സ്വാഗതം ചെയ്യുന്ന ബോര്‍ഡുകളാണ് കോര്‍പ്പറേഷന്‍ വാഹനത്തിലെത്തി ഉദ്യോഗസ്ഥര്‍ അഴിപ്പിച്ചത്.  പിന്നാലെ പ്രതിഷേധവുമായി ബിജെപി ജില്ലാ അധ്യക്ഷന്‍ അനീഷ് കുമാറിന്‍റെ നേതൃത്വത്തില്‍ പ്രവര്‍ത്തകരെത്തി ബോര്‍ഡ് അഴിക്കുന്നത് തടഞ്ഞു. വാഹനത്തില്‍ കയറ്റിയ ഫ്ലക്സ് ബോര്‍ഡുകള്‍ തിരികെ കെട്ടണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിക്കുകയും ചെയ്തു.

2:30 PM IST:

രാജ്യത്തെ കൊവിഡ് കേസുകളിൽ ഒരാഴ്ചക്കിടെ 22 ശതമാനം വർധനവുണ്ടായെന്ന് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്ക്. കഴിഞ്ഞയാഴ്ച 29 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം കേരളത്തിൽ രോ​ഗവ്യാപനം കുറയുകയാണെന്നാണ് കണക്ക്. പുതിയ കൊവിഡ് വകഭേദമായ ജെഎൻ.1 പല സംസ്ഥാനങ്ങളിലും സ്ഥിരീകരിച്ചതിന് പിന്നാലെ രാജ്യത്തെ കൊവിഡ് കേസുകളിൽ കാര്യമായ വർധനവുണ്ടായിരുന്നു. കേരളത്തിലാണ് രാജ്യത്ത് സ്ഥിരീകരിച്ച കേസുകളിൽ 80 ശതമാനവും റിപ്പോർട്ട് ചെയ്തത്. ഡിസംബർ 24 മുതൽ 30 വരെ 4652 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്

1:58 PM IST:

ട്രാഫിക് ബ്ലോക്കൊഴിവാക്കാന്‍ റെയിൽവേ ട്രാക്കിലൂടെ സാഹസിക റൈഡ്. പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങുന്നതിനിടെ 17കാരന് ദാരുണാന്ത്യം. കോഴിക്കോട് കടപ്പുറത്തെ പുതുവത്സരാഘോഷം കഴിഞ്ഞ് മടങ്ങിയ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് തീവണ്ടി ഇടിച്ച്‌ മരിച്ചത്. ബാലുശ്ശേരി അറപ്പീടിക സ്വദേശി ആദില്‍ ഫര്‍ഹാൻ (17) ആണ് മരിച്ചത്. പുതുവര്‍ഷപ്പുലരിയില്‍ 1.10-ഓടെ ഗാന്ധിറോഡ് മേല്‍പ്പാലത്തിന് താഴെയുള്ള റെയില്‍വേ ട്രാക്കിലാണ് അപകടമുണ്ടായത്.

1:57 PM IST:

കായംകുളത്ത് പുതുവത്സരാഘോഷത്തിനിടെ നാലാം ക്ലാസുകാരനെ പൊലീസ് ലാത്തികൊണ്ട് മര്‍ദിച്ചതായി പരാതി. അടിയേറ്റ ഒമ്പതുവയസുകാരന്‍ ആശുപത്രിയില്‍ ചികിത്സതേടി. കുട്ടിയുടെ പുറത്ത് ലാത്തിയടിയേറ്റതിന്‍റെ പാടുകളുണ്ട്. കായംകുളം എരിവതൊട്ടു കടവ് ജംഗ്ഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. ഒൻപതു വയസ്സുകാരനായ അക്ഷയ്ക്കാണ് ലാത്തിയടി ഏറ്റത്.  

1:57 PM IST:

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പദ്ധതി വഴി ചികില്‍സാ ധനസഹായമായി 3,52,00,500 രൂപ പൊന്നാനി മണ്ഡലത്തില്‍ അനുവദിച്ചതായി പി. നന്ദകുമാര്‍ എം.എല്‍.എ. 1634 അപേക്ഷകളിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് തീര്‍പ്പു കല്‍പ്പിച്ച് അര്‍ഹരായവരുടെ അക്കൗണ്ടിലേക്ക് ധനസഹായം അനുവദിച്ച് നല്‍കിയത്. 2021 ജൂണ്‍ മുതലുള്ള കണക്കുകള്‍ പ്രകാരമാണിത്. 1787 അപേക്ഷകളാണ് ഓണ്‍ലൈനായി എം.എല്‍.എ ഓഫീസില്‍ നിന്ന് ഇതുവരെ സമര്‍പ്പിച്ചിട്ടുളളത്. ഇതില്‍ 153 അപേക്ഷകള്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ള നടപടി ക്രമങ്ങളിലാണ്. ഓരോ കൈത്താങ്ങും ഒരു ജീവിതത്തെ പിടിച്ചുയര്‍ത്തുമെന്ന തിരിച്ചറിവാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെന്ന് നന്ദകുമാര്‍ പറഞ്ഞു. 

1:56 PM IST:

മൂന്നാറില്‍ 12വയസ്സുകാരിയെ വീട്ടില്‍നിന്ന് കാട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു. സംഭവത്തില്‍ കേസെടുത്ത പൊലീസ് പ്രതിക്കായി തെരച്ചില്‍ ആരംഭിച്ചു. മൂന്നാർ ചിട്ടിവാര എസ്റ്റേറ്റിലാണ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ക്രൂരപീഡനത്തിനിരയാക്കിയ സംഭം. ജാർഖണ്ഡ് സ്വദേശിയായ 12 വയസ്സുകാരിയാണ് പീഡനത്തിനിരയായത്. കാട്ടിലേക്ക് കൂട്ടി കൊണ്ടുപോയാണ് പീഡിപ്പിച്ചുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നല്‍കി.

1:08 PM IST:

തമിഴ്നാട്ടിൽ വീടിന്റെ മേൽക്കൂര ഇടിഞ്ഞുവീണ് ഒരു കുടുംബത്തിലെ 4 പേർ മരിച്ചു. തമിഴ്നാട് തിരുച്ചിറപ്പള്ളിയിലാണ് ദാരുണസംഭവം.   2 സ്ത്രീകളും 2 പെൺകുട്ടികളും അടക്കം 4 പേരാണ് ​ദുരന്തത്തിനിരകളായത്. ശാന്തി( 75), മരുമകൾ വിജയലക്ഷ്മി( 45), കൊച്ചുമക്കളായ പ്രദീപ (12) ഹരിണി( 10) എന്നിവരാണ് മരിച്ചത്. രാത്രിയിൽ ഉറക്കത്തിനിടയിൽ ആണ് സംഭവം. 

1:08 PM IST:

ഇടുക്കി വെള്ളിയാമറ്റത്ത് പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കർഷകരെ ഫോണിൽ വിളിച്ച് മന്ത്രി ചിഞ്ചുറാണി. ഇളയ കുട്ടിയായ മാത്യുവിനെയാണ് മന്ത്രി ഫോണിൽ വിളിച്ച് സംസാരിച്ച് സഹായങ്ങൾ വാ​ഗ്ദാനം ചെയ്തത്. പശുക്കൾ ചത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായ മാത്യു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മികച്ച കുട്ടിക്കർഷകനുള്ള പുരസ്കാരം ഉൾപ്പെടെ നിരവധി അം​ഗീകാരങ്ങളണ് ഇവരുടെ ഫാമിനെ തേടിയെത്തിയിട്ടുളളത്.

1:08 PM IST:

ആലപ്പുഴയിൽ ഒന്നരവയസ്സുകാരനെ മർദിച്ച സംഭവത്തിൽ അമ്മയും ആൺസുഹൃത്തും കസ്റ്റഡിയിൽ. ആലപ്പുഴ അർത്തുങ്കലിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്. കുത്തിയതോട് പോലീസ് സ്റ്റേഷനിൽ എത്തിച്ച ശേഷം പ്രതികളുടെ  അറസ്റ്റ് രേഖപ്പെടുത്തും. 
 
11:10 AM IST:

കേന്ദ്രത്തിന്‍റെ കടുംവെട്ടിനൊപ്പം കടുത്ത സാമ്പത്തിക പ്രതിസന്ധി കൂടിയായതോടെ കിഫ്ബിക്ക് കടിഞ്ഞാണിടാൻ സംസ്ഥാന സര്‍ക്കാര്‍. അനുമതി നൽകിയ പദ്ധതികൾക്കുള്ള ധനസമാഹരണം പോലും പ്രതിസന്ധിയിലായിരിക്കെ, കിഫ്ബി ഫണ്ട് വിനിയോഗത്തിൽ കര്‍ശന നിയന്ത്രണം കൊണ്ടുവരാനാണ് ധാരണ. 82,342 കോടി രൂപയുടെ 1,073 പദ്ധതികൾക്കാണ് കിഫ്ബി ഇതുവരെ അനുമതി നൽകിയിട്ടുള്ളത്

11:08 AM IST:

അറുപതാം ദൗത്യത്തിലും വിശ്വാസം കാത്ത് ഐഎസ്ആർഒ. എക്സ്പോസാറ്റ് വിക്ഷേപണം വിജയകരമായി പൂർത്തിയാക്കി. പ്രപഞ്ചരഹസ്യങ്ങൾ തേടിയുളള ഉപ​ഗ്രഹമാണ് എക്സ്പോസാറ്റ്. എക്സ്റേ തരം​ഗങ്ങളിലൂടെ തമോ​ഗർത്തങ്ങളുടെ അടക്കം പഠനമാണ് ലക്ഷ്യമാക്കുന്നത്. ഒപ്പം മലയാളി വിദ്യാർത്ഥികളുടെ വീസാറ്റും ബഹിരാകാശത്തേക്ക് എത്തി. തിരുവനന്തപുരം വനിത കോളേജ് വിദ്യാർത്ഥികളുടെ പരീക്ഷണമാണ് വീസാറ്റ്.

9:17 AM IST:

കോഴിക്കോട് ബാലുശ്ശേരി പനങ്ങാട് സ്വദേശി ആദിൽ ഫർഹാൻ (16) ആണ് മരിച്ചത്. വെളുപ്പിന് ഒരു മണിക്ക് ആയിരുന്നു സംഭവം. വെള്ളയിൽ റെയിൽവേസ്റ്റേഷന് സമീപമുള്ള ഗാന്ധി റോഡ് മേൽപ്പാലത്തിന് താഴെയുള്ള ട്രാക്കിലാണ് അപകടം നടന്നത്. കൂട്ടുകാർക്കൊപ്പം കോഴിക്കോട് ബീച്ചിൽ പുതുവത്സരം ആഘോഷിക്കാനായി എത്തിയതായിരുന്നു. 

9:16 AM IST:

ഇക്കൊല്ലത്തെ റിപ്പബ്ലിക് ദിനപരേഡിലും കേരളത്തിന്റെ നിശ്ചല ദൃശ്യത്തിന് അനുമതി ലഭിച്ചില്ല. വികസിത ഭാരത്, ഇന്ത്യ ജനാധിപത്യത്തിന്റെ മാതാവ് എന്നീ രണ്ട് വിഷയത്തിൽ ആണ് കേരളത്തോട് നിശ്ചല ദൃശ്യ മാതൃക നൽകാൻ നിർദ്ദേശിച്ചിരുന്നത്. 10 മാതൃകകൾ കേരളം നൽകിയിരുന്നു. എന്നാൽ ഇവയൊന്നും അം​ഗീകരിക്കപ്പെട്ടില്ല. റിപ്പബ്ലിക് ദിന പരേഡിൽ അവതരിപ്പിക്കാൻ കഴിയാത്ത സംസ്ഥാനങ്ങൾക്ക് നിശ്ചലദൃശ്യം ഭാരത് പർവിൽ അവതരിപ്പിക്കാം എന്ന് പ്രതിരോധ മന്ത്രാലയം കേരളത്തെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ കേരളം തീരുമാനമെടുത്തിട്ടില്ല. 

8:02 AM IST:

തിരുവനന്തപുരം ജില്ലയിലെ തിരുവല്ലത്ത്  ബൈക്ക് അപകടത്തിൽ രണ്ടു മരണം. പാച്ചല്ലൂർ സ്വദേശി സെയ്‌ദ് അലി, ജഗതി സ്വദേശി ഷിബിൻ എന്നിവരാണ് മരിച്ചത്. രാത്രി 12 മണിയോടെ ബൈപ്പാസിൽ ആയിരുന്നു അപകടം നടന്നത്. തിരുവല്ലം ഭാഗത്തേക്ക്‌ പോകുകയായിരുന്ന ബൈക്കുകൾ പരസ്പരം തട്ടിയാണ് അപകടമുണ്ടായത്. 
 
8:02 AM IST:

മുഖ്യമന്ത്രിക്കെതിരെ വാട്സാപ്പിൽ അപകീർത്തികരമായ പോസ്റ്റ് പങ്കുവെച്ചതിന് ആരോഗ്യവകുപ്പിലെ താത്കാലിക ജീവനക്കാരിക്ക് സസ്പെൻഷൻ. പാതിരപ്പള്ളി  ഹോംകോയിലെ ഡാറ്റ എൻട്രി ഓപ്പറേറ്റർ വി.ടി.ധനിഷ മോളെയാണ് സസ്പെൻഡ് ചെയ്തത്. സീനിയോറിറ്റി മറികടന്ന് സിഐടിയു അംഗങ്ങളായ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെ ആരോഗ്യ മന്ത്രിക്ക് പരാതി നൽകിയതിലുള്ള പ്രതികാര നടപടിയാണ് സസ്പെൻഷനെന്ന് ധനിഷ മോള്‍ പറഞ്ഞു.

7:15 AM IST:

 ഭൂപതിവ് നിയമ ഭേദഗതി ബിൽ ഗവർണർ ഒപ്പിടാത്തതിനെതിരെ എൽഡിഎഫ് പ്രത്യക്ഷ സമരത്തിന്. ജനുവരി 9ന് രാജ്ഭവനിലേക്ക് മാർച്ച് നടത്തും. അതേസമയം നിലവിലെ ചട്ടം ഭേദഗതി ചെയ്ത് സർക്കാരിന് പരിഹരിക്കാൻ കഴിയുന്ന വിഷയം, ഗവർണറുടെ മുന്നിലേക്ക് എത്തിച്ചെന്നാണ് യുഡിഎഫ് ആരോപണം.

7:04 AM IST:

അസൗകര്യം പറഞ്ഞ് ഔദ്യോഗിക വസതി ഒഴിഞ്ഞ മന്ത്രി വീണ ജോർജിന് തൈക്കാട് ഹൗസ് കിട്ടിയേക്കും. കന്റോൺമെന്റ് പരിസരത്ത് വീണ താമസിച്ചിരുന്ന, നിളയിലെ പുതിയ താമസക്കാരനാകാൻ ഒരുങ്ങുകയാണ് കടന്നപ്പള്ളി. മൻമോഹൻ ബംഗ്ലാവിലേക്ക് പുതിയ താമസക്കാരനായി മന്ത്രി സജി ചെറിയാനും എത്തും.

6:36 AM IST: