Malayalam News Highlights: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് തുടക്കം ; ബജറ്റവതരണം നാളെ

Malayalam live blog live updates 31 january 2024

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കമായി. 11 മണിക്ക് രാഷ്ട്രപതിയുടെ അഭിസംബോധനയോടെയാണ് സഭാനടപടികൾക്ക് തുടക്കമായത്. സമ്മേളനത്തിന് മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കണ്ടു. സമ്പൂർണ ബജറ്റുമായി വീണ്ടു കാണാമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. പതിനേഴാം ലോക്സഭയുടെ അവസാന സമ്മേളനം തുടങ്ങും മുന്‍പാണ് അധികാരത്തില്‍ തിരിച്ചെത്തുമെന്ന ആത്മവിശ്വാസപ്രകടനമായി പ്രധാനമന്ത്രിയുടെ പ്രസ്താവന.  അതേസമയം, അവസരവാദവും  അടങ്ങാത്ത അധികാരകൊതിയുമാണ്  ബിജെപിയെ നയിക്കുന്നതെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. നാളെയാണ് കേന്ദ്ര ബജറ്റ്. ജമ്മു കശ്മീരിൻ്റെ ബജറ്റും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.

6:14 PM IST

വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ ഒരാള്‍ കൊല്ലപ്പെട്ടു

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തിൽ നിന്നുള്ളയാളാണെന്നാണ് വിവരം. തോട്ടത്തിന്‍റെ കാവൽക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

6:13 PM IST

പാര്‍ലമെന്‍റ് അതിക്രമ കേസ്;ദില്ലി പൊലീസിനെതിരെ പ്രതികൾ

പാര്‍ലമെന്‍റ് അതിക്രമ കേസില്‍ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍ രംഗത്ത്. അറസ്റ്റിലായ പ്രതികളാണ് ദില്ലി പൊലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചുവെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തിയെന്നും പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി ദില്ലി പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്നും. വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നും പ്രതികള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. 

6:13 PM IST

അനധികൃത സ്വത്ത് സമ്പാദന കേസ്; മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി.25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍

1:03 PM IST

റോബിൻ ബസ് നടത്തിപ്പുകാരനെതിരെ പരാതി

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട്‌ ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി.

1:02 PM IST

സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ദ്രൗപതി മുർമു

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 

12:56 PM IST

ഛര്‍ദിയെ തുടര്‍ന്ന് കുഴഞ്ഞ് വീണ രണ്ടു വയസുകാരി മരിച്ചു

ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്. 

12:08 PM IST

റബർ കർഷകരുടെ പ്രതിസന്ധിയിൽ അടിയന്തര പ്രമേയ നോട്ടീസ്

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്.

12:08 PM IST

ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസ്, ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും

12:04 PM IST

ആനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണു, രക്ഷാപ്രവര്‍ത്തനത്തിനൊടുവിൽ പുറത്തേക്ക്

സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ആനക്കുട്ടിയെ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ ആനക്കുട്ടി വീണത്. സംഭവത്തെതുടര്‍ന്ന് ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു.  രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്

9:39 AM IST

ലൈംഗിക പീഡന കേസ്; മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി ജി മനു കീഴടങ്ങി

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

9:37 AM IST

രണ്‍ജിത് വധക്കേസിൽ 2-ാം ഘട്ട കുറ്റപത്രം ഉടൻ

രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. 

9:37 AM IST

നീതി വേണമെന്ന് കൊല്ലപ്പെട്ട ഷാനിന്‍റെ കുടുംബം

രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ചരിത്രം സൃഷ്ടിച്ച വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെ എന്ന് ചോദിക്കുകയാണ് തൊട്ടു തലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്‍റെ കുടുംബം. കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്‍റെ മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പെഷ്യല്‍

7:49 AM IST

കെ.കൃഷ്ണൻകുട്ടിക്കെതിരെ വി കെ ശ്രീകണ്ഠൻ

മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയ്‍ക്കൊപ്പം ചേർന്നിട്ടും കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നത് ദുരൂഹമെന്ന് വി കെ ശ്രീകണ്ഠൻ. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. കൃഷ്ണൻകുട്ടിയെ കൂറുമാറ്റ നിരോധനപ്രകാരം അയോഗ്യനാക്കണമെന്നും വി.കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു

7:48 AM IST

പി സി ജോർജ് ബിജെപിയിലേക്ക്

പി.സി.ജോർജ് ഇന്ന് ബിജെപി അം​ഗത്വം സ്വീകരിച്ചേക്കും. മകൻ ഷോൺ ജോർജ് ഉൾപ്പടെയുള്ള ജനപക്ഷം പാർട്ടി നേതാക്കളും ബിജെപി അം​ഗത്വം സ്വീകരിക്കുന്നത് സംബന്ധിച്ച് ഇന്ന് അന്തിമ തീരുമാനമെടുക്കും. കേരളത്തിൽ കെ സുരേന്ദ്രൻ നയിക്കുന്ന പദയാത്രയിൽ അം​ഗത്വം സ്വീകരിക്കാനാണ് സാധ്യത. ബിജെപി നേതൃത്ത്വം വിളിപ്പിച്ചതിനുസരിച്ച് ഇന്നലെ ദില്ലിയിലെത്തിയ പിസി ജോർജ് വിവിധ നേതാക്കളുമായി ചർച്ച നടത്തിയിരുന്നു. ഇന്നും ചർച്ചകൾ തുടരും. വൈകീട്ട് തീരുമാനം അറിയിക്കുമെന്ന് പിസി ജോർജ് പറഞ്ഞു.

7:48 AM IST

പാർലമെൻ്റ് ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. 11 മണിക്ക് രാഷ്ട്രപതിയുടെ അഭിസംബോധനയോടെ സഭാനടപടികൾക്ക് തുടക്കമാകും. സമ്മേളനത്തിന് മുൻപ് പ്രധാനമന്ത്രി മാധ്യമങ്ങളെ കാണും. നാളെയാണ് കേന്ദ്ര ബജറ്റ്. ജമ്മു കശ്മീരിൻ്റെ ബജറ്റും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിക്കും.

6:14 PM IST:

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. തോൽപ്പെട്ടി നരിക്കല്ലിൽ കാപ്പിത്തോട്ടത്തിൽ ആണ് സംഭവം. പന്നിക്കല്‍ കോളനിയിലെ ലക്ഷ്മണൻ (55) ആണ് മരിച്ചത്. ആദിവാസ വിഭാഗത്തിൽ നിന്നുള്ളയാളാണെന്നാണ് വിവരം. തോട്ടത്തിന്‍റെ കാവൽക്കാരനായി ജോലി നോക്കുകയായിരുന്നു. രണ്ട് ദിവസം മുമ്പ് കാണാനില്ലായിരുന്നു. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്

6:13 PM IST:

പാര്‍ലമെന്‍റ് അതിക്രമ കേസില്‍ ദില്ലി പൊലീസിനെതിരെ ഗുരുതര ആരോപണവുമായി പ്രതികള്‍ രംഗത്ത്. അറസ്റ്റിലായ പ്രതികളാണ് ദില്ലി പൊലീസ് ചോദ്യം ചെയ്യലിനിടെ ക്രൂരമായി പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്തെത്തിയത്. കുറ്റം സമ്മതിക്കുന്നതിന് മൂന്നാം മുറ പ്രയോഗിച്ചുവെന്നും രാഷ്ട്രീയ നേതാക്കളുടെ പേര് പറയാൻ ക്രൂര പീഡനം നടത്തിയെന്നും പ്രതികള്‍ കോടതിയില്‍ വെളിപ്പെടുത്തി. ഇലക്ട്രിക് ഷോക്ക് നല്‍കി ദില്ലി പൊലീസ് ക്രൂരമായി പീഡിപ്പിച്ചുവെന്നും. വെള്ള പേപ്പറുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടിപ്പിച്ചെന്നും പ്രതികള്‍ ആരോപിച്ചു. കേസില്‍ അറസ്റ്റിലായ അഞ്ച് പ്രതികളാണ് കോടതിയെ ഇക്കാര്യം അറിയിച്ചത്. 

6:13 PM IST:

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ മുന്‍ മന്ത്രി കെ ബാബുവിന്‍റെ സ്വത്ത് കണ്ടുകെട്ടി ഇഡി.25.82 ലക്ഷം രൂപയുടെ സ്വത്താണ് കണ്ടു കെട്ടിയത്.ബാര്‍ കോഴ ആരോപണത്തില്‍ വിജിലന്‍സ് കേസെടുത്തിന് പിന്നാലെയാണ് ഇഡിയും അന്വേഷണം തുടങ്ങിയത്. ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ എക്സൈസ് മന്ത്രിയായിരിക്കെ ബാബുവിന്‍റെ സ്വത്തില്‍ പതിന്‍മടങ്ങ് വര്‍ധന ഉണ്ടായി എന്നാണ് ഇഡിയുടെ കണ്ടെത്തല്‍

1:03 PM IST:

റോബിൻ ബസ് നടത്തിപ്പുകാരൻ ഗിരീഷിനെതിരെ പത്തനംതിട്ട എസ്പിക്ക് പരാതി നൽകി മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ. എഎംവിഐമാരായ രണ്ട് പേരാണ് ഗിരീഷിനെതിരെ പരാതി നല്‍കിയത്. കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് പരാതി. പരാതിയെ തുടര്‍ന്ന് ഗിരീഷിനോട്‌ ഇന്ന് എസ് പി ഓഫീസിൽ ഹാജരാകാൻ നിർദേശം നല്‍കി.

1:02 PM IST:

രണ്ടാം മോദി സര്‍ക്കാരിന്‍റെ നേട്ടങ്ങള്‍ പാര്‍ലമെന്‍റില്‍ എണ്ണിപ്പറഞ്ഞ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യം ഐതിഹാസിക നേട്ടങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് ദ്രൗപതി മുര്‍മു പറഞ്ഞു. അയോധ്യയില്‍ രാമക്ഷേത്രം യാഥാര്‍ത്ഥ്യമാക്കിയതും വനിത സംവരണ ബില്‍ പാസാക്കിയതും സര്‍ക്കാരിന്‍റെ നേട്ടമാണെന്നും രാഷ്ട്രപതി എടുത്ത് പറഞ്ഞു. മുത്തലാഖ് നിരോധിക്കാനും പാര്‍ലമെന്‍റിനായി. ജമ്മു കാശ്മീര്‍ പുനസംഘടനയും ശ്രദ്ധേയമായ നേട്ടമാണെന്ന് രാഷ്ട്രപതി പറഞ്ഞു. 

12:56 PM IST:

ഛര്‍ദിയെ തുടർന്ന് കുഴഞ്ഞ് വീണ രണ്ട് വയസ്സുകാരി മരിച്ചു. കോഴിക്കോട് വടകരയിലാണ് സംഭവം. വടകര കുറുമ്പയിൽ കുഞ്ഞാംകുഴി പ്രകാശന്‍റെയും ലിജിയുടേയും രണ്ടു വയസുകാരിയായ മകൾ ഇവ ആണ് മരിച്ചത്. 

12:08 PM IST:

റബര്‍ കര്‍ഷകരുടെ പ്രതിസന്ധി നിയമസഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം അടിയന്തര പ്രമേയ നോട്ടീസ് നല്‍കി. മോന്‍സ് ജോസഫ് എംഎല്‍എയാണ് നോട്ടീസ് നല്‍കിയത്. ഉത്പാദന ചെലവിന്‍റെ വര്‍ധനവും വിലതകര്‍ച്ചയും മൂലം കേരളത്തിലെ റബര്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ റബ്ബറിന്‍റെ താങ്ങുവില 300 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാണ് അടിയന്തര പ്രമേയത്തിലൂടെ മോന്‍സ് ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടത്.

12:08 PM IST:

തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസിൽ ഒളിവിൽ കഴിയുന്ന പ്രധാന പ്രതികളെ പിടികൂടാൻ അന്വേഷണം ഊര്‍ജിതമാക്കി എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ്. പ്രതികള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് ഇഡി പുറത്തിറക്കി. കേസിലെ മുഖ്യപ്രതികളായ ഹൈറിച്ച് കമ്പനി ഉടമ കെഡി പ്രതാപൻ, ഭാര്യ ശ്രീന എന്നിവരെ പിടികൂടുന്നതിനാണ് ഇഡി ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയത്. കേസില്‍ പ്രതി ചേര്‍ത്തതിന് പിന്നാലെ ഇരുവരും ഒളിവില്‍ പോവുകയായിരുന്നു. ഇതിനിടെ, ഇരുവരുടെയും മുന്‍കൂര്‍ ജാമ്യാപേക്ഷ വെള്ളിയാഴ്ച കോടതി പരിഗണിക്കും

12:04 PM IST:

സെപ്റ്റിക് ടാങ്കില്‍ വീണ ആനക്കുട്ടിയെ ശ്രമകരമായ ദൗത്യത്തിനൊടുവില്‍ രക്ഷപ്പെടുത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്കൊടുവില്‍ ആനക്കുട്ടിയെ പുറത്തെത്തിച്ചു. ആതിരപ്പിള്ളി പ്ലാന്‍റേഷന്‍ കോര്‍പറേഷന്‍റെ സെപ്റ്റിക് ടാങ്കിലാണ് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുന്നതിനിടയിൽ ആനക്കുട്ടി വീണത്. സംഭവത്തെതുടര്‍ന്ന് ഇതിനു സമീപത്തായി കാട്ടാനക്കൂട്ടവും നിലയുറപ്പിച്ചിരുന്നു.  രാവിലെയാണ് ആനക്കുട്ടിയെ ടാങ്കില്‍നിന്ന് പുറത്ത് കയറ്റാനുള്ള ശ്രമം ആരംഭിച്ചത്

9:39 AM IST:

അതിജീവിതയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതിയായ മുൻ സർക്കാർ പ്ലീഡർ പി ജി മനു പൊലീസിൽ കീഴടങ്ങി. എറണാകുളം പുത്തൻകുരിശ് പൊലീസ് മുമ്പാകെയാണ് ഇന്ന് രാവിലെ 8 മണിയോടെ മനു കീഴടങ്ങിയത്. മനുവിൻ്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും സുപ്രീംകോടതിയും നേരത്തെ തള്ളിയിരുന്നു.

9:37 AM IST:

രണ്‍ജിത് ശ്രീനിവാസ് വധക്കേസിൽ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കും. 20 പ്രതികളാണ് രണ്ടാം ഘട്ടത്തിലുള്ളത്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവിൽ പാർപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനക്കുറ്റത്തിനും സാധ്യതയെന്ന് പൊലീസ് അറിയിച്ചു. 

9:37 AM IST:

രണ്‍ജിത് ശ്രീനിവാസന് വധക്കേസില്‍ ചരിത്രം സൃഷ്ടിച്ച വിധി വരുമ്പോള്‍ തങ്ങള്‍ക്ക് നീതി എവിടെ എന്ന് ചോദിക്കുകയാണ് തൊട്ടു തലേന്ന് കൊല്ലപ്പെട്ട എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി വി എസ് ഷാനിന്‍റെ കുടുംബം. കേസിന്‍റെ വിചാരണ അട്ടിമറിക്കാന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതായി ഷാനിന്‍റെ മാതാപിതാക്കള്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്പെഷ്യല്‍

7:49 AM IST:

മന്ത്രി കെ.കൃഷ്ണൻകുട്ടിക്കെതിരെ പാലക്കാട് എം പി വി കെ ശ്രീകണ്ഠൻ. ജെഡിഎസ് ദേശീയ നേതൃത്വം എന്‍ഡിഎയ്‍ക്കൊപ്പം ചേർന്നിട്ടും കൃഷ്ണൻകുട്ടി മന്ത്രിസഭയിൽ തുടരുന്നത് ദുരൂഹമെന്ന് വി കെ ശ്രീകണ്ഠൻ. ഇക്കാര്യത്തിൽ സിപിഎം നിലപാട് വ്യക്തമാക്കണം. കൃഷ്ണൻകുട്ടിയെ കൂറുമാറ്റ നിരോധനപ്രകാരം അയോഗ്യനാക്കണമെന്നും വി.കെ ശ്രീകണ്ഠൻ ആവശ്യപ്പെട്ടു

7:48 AM IST: