വൈകീട്ട് 5.30ന് പൂജയ്ക്കിടെയാണ് അരുൺ പൂജാരിയെ പൊലീസ് കൊണ്ടുപോയത്. വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിലാണ് അവിടുത്തെ മുൻ പൂജാരിയായ അരുണിനെ കസ്റ്റഡിയിലെടുത്തത്. 

തിരുവനന്തപുരം: കോവിലിൽ കയറി പൂജാരിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തെന്ന് പരാതി. പൂന്തുറ പൊലീസിനെതിരെയാണ് പരാതി. തിരുവനന്തപുരം കുര്യാത്തിലെ മുത്തുമാരി അമ്മൻകോവിലിൽ നിന്ന് പൂജാരിയെ ബലമായി കൊണ്ട് പോയെന്നാണ് പരാതി. പരാതി ഉയർന്നതിനെ തുടർന്ന് പൂജാരിയെ തിരികെ കൊണ്ടുവന്നു വിടുകയായിരുന്നു. 

വൈകീട്ട് 5.30ന് പൂജയ്ക്കിടെയാണ് അരുൺ പൂജാരിയെ പൊലീസ് കൊണ്ടുപോയത്. വിഗ്രഹ മോഷണക്കേസിൽ ചോദ്യം ചെയ്യാനെന്ന് പറഞ്ഞാണ് പൂജാരിയെ കസ്റ്റഡിയിൽ എടുത്തത്. പൂന്തുറ ദേവി ക്ഷേത്രത്തിലെ പഞ്ചലോഹ വിഗ്രഹ മോഷണക്കേസിലായിരുന്നു അവിടുത്തെ മുൻ പൂജാരി കൂടിയായിരുന്ന അരുണിനെ കസ്റ്റഡിയിലെടുത്തത്. പരാതി ഉയർന്നതിന് പിന്നാലെ രാത്രി 8 മണിയോടെ തിരികെ കൊണ്ടുവിടുകയായിരുന്നു.

അതിനിടെ, സംഭവത്തിൽ പൊലീസിനെതിരെ പരാതിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് പൂജാരിയും കോവിൽ ട്രസ്റ്റ് ഭാരവാഹികളും. ഇവർ ഫോർട്ട് പൊലീസിൽ പരാതി നൽകി. പൊലീസ് കള്ളക്കേസിൽ കുടുക്കാൻ ശ്രമിച്ചെന്നും പൂജ തടസ്സപ്പെടുത്തിയെന്നുമാണ് പരാതി. പൂന്തുറ പൊലീസിനെതിരെ കേസ് എടുക്കാമെന്ന് ഉറപ്പ് കിട്ടിയതായി പരാതിക്കാർ അറിയിച്ചു. എന്നാൽ പലതവണ ഹാജരാകാൻ നിർദേശിച്ചിട്ടും അരുൺ ഹാജരായില്ലെന്ന് പൂന്തുറ പൊലീസ് പറഞ്ഞു. കോവിലിന് വെളിയിൽ നിന്നാണ് കസ്റ്റഡിയിൽ എടുത്തതെന്നും പൊലീസ് വിശദീകരിക്കുന്നു. 

മാലയുടെ കണ്ണികളും കൊളുത്തും മുത്തും അടിച്ചുമാറ്റി; ബാങ്കിൽ പണയ സ്വർണത്തിൽ തട്ടിപ്പ്, ഒരാൾ കസ്റ്റഡിയിൽ

https://www.youtube.com/watch?v=Ko18SgceYX8