Malayalam News Highlights: സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി, ഉഷ്ണതരംഗ മുന്നറിയിപ്പ്

Malayalam live News 29 April 2024 live blog

സംസ്ഥാനത്ത് കൊടും ചൂട് ഒരാഴ്ച കൂടി. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് തുടരുന്നു. സൂര്യാഘാതവും സൂര്യാതപവും ഏൽക്കാൻ സാധ്യത കൂടുതൽ. ഊട്ടിയിൽ ഇന്നലെ രേഖപ്പെടുത്തിയത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില

9:51 AM IST

ഇപി ജാവദേക്കറെ കണ്ടത് പിണറായിയുടെ അറിവോടെ, ശോഭ സുരേന്ദ്രൻ പറയുന്ന കള്ളങ്ങള്‍ ഉടൻ പൊളിയും: ദല്ലാള്‍ നന്ദകുമാര്‍

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശീര്‍വാദത്തോടെയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ആ കൂടിക്കാഴ്ച 45 മിനുറ്റ് നീണ്ടുവെന്നും നന്ദകുമാര്‍. അതേസമയം ശോഭ സുരേന്ദ്രൻ പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്നും അതെല്ലാം ഉടൻ പൊളിയുമെന്നും നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.

9:51 AM IST

ബിജെപിയില്‍ ചേരാൻ ഇപി തയ്യാറായിരുന്നു, മൂന്ന് വട്ടം കണ്ടുവെന്ന് ശോഭ സുരേന്ദ്രൻ

ബിജെപിയില്‍ ചേരാൻ ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. 

9:51 AM IST

ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. നിസാമുദ്ധീന്‍റെ മരണത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍.

9:50 AM IST

തൃശൂരില്‍ രണ്ട് ബാങ്ക് സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ച നിലയില്‍

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി  എന്നിവരാണ് മരിച്ചത്.

7:53 AM IST

കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലുള്ള മാവൂര്‍ റോഡ് ശ്മാശനത്തിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുന്നെന്ന് പരാതി

കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലുള്ള മാവൂര്‍ റോഡ് ശ്മാശനത്തിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുന്നെന്ന് പരാതി. നാല് വര്‍ഷങ്ങള്‍ക്ക് മുന്പാണ് നവീകരണത്തിനായി ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതോടെ മറ്റിടങ്ങളെയാണ് മൃതദേഹം സംസ്ക്കരിക്കാനായി ആശ്രയിക്കുന്നത്.

7:53 AM IST

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിൽ കഴുത്തറുത്ത് കൊന്നു

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിൽ കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ ആയ ശിവൻ, ഭാര്യയും വിരമിച്ച അധ്യപികയുമായ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. യഥാക്രമം 72 ഉം 62ഉം വയസ്സായിരുന്നു ഇരുവർക്കും. ആവഡിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ചികിത്സയ്ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. 

7:52 AM IST

അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യക്ക് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ

അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജരിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. ഇന്ന് സന്ദർശിക്കാൻ ആയിരുന്നു അനുമതി തേടിയത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്ന് വ്യക്തമാക്കിയ അധികൃതർ, ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപി വാദം.

7:51 AM IST

മഹാരാഷ്ട്രയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പോളിംങ് പൂർത്തിയായപ്പോൾ ആത്മവിശ്വാസത്തിൽ മുന്നണികൾ

മഹാരാഷ്ട്രയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പോളിംങ് പൂർത്തിയായപ്പോൾ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. മറാത്തവാഡയും വിദർഭയും തൂത്തുവാരുമെന്ന് എൻഡിഎ സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സമവാക്യം അനുകൂലമാകുമെന്നും, ശക്തമായി തിരിച്ചുവരുമെന്നുമാണ് പ്രതിപക്ഷ നിരയുടെ അവകാശവാദം.

7:51 AM IST

പൊന്നാനിയില്‍ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഎം

പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇകെ വിഭാഗം സമസ്തയുടെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.
 
7:51 AM IST

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ ജെ പി നദ്ദ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയേക്കും

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയേക്കും. മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്ന് വിശദീകരണം നല്‍കിയേക്കും.
 
7:50 AM IST

തമിഴ്നാട് നിലഗിരി ജില്ലയിലെ ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി

തമിഴ്നാട് നിലഗിരി ജില്ലയിലെ ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഇന്നലെ 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഉയർന്ന താപനില. ഏപ്രിലിലെ പതിവ് താപനിലയെക്കാൾ ഇക്കുറി 5.5 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ട്. മൂന്ന് മാസം മുൻപ് അതിശത്യത്തിൽ വിറങ്ങലിച്ചപ്പോൾ ഊട്ടിയിൽ 1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില

7:50 AM IST

കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഉയർന്ന, വേഗമേറിയ തിരമാലകൾക്ക് സാധ്യതയുള്ളതായാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

7:49 AM IST

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസ്; എം എം വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യംചെയ്യും

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാമെന്നാണ് വർഗീസ് ഇഡിയെ അറിയിച്ചിട്ടുള്ളത്. കരുവന്നൂർ ബാങ്കിൽ അടക്കം സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ട് സംബന്ധിച്ചാണ് പ്രധാന ചോദ്യം ചെയ്യൽ. ഇതൊടൊപ്പം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആസ്തിവിവരങ്ങൾ. ഏരിയാ, ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ട് വിശദാംശങ്ങൾ
എന്നിവയുടെ രേഖകൾ ഹാജരാക്കാനും ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.

7:49 AM IST

ജാവദേക്കർ, ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിലും അമർഷം

ജാവദേക്കർ, ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. മറ്റ് പാർട്ടിയിലെ നേതാക്കളെ
പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് അതൃപ്തി. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായി. കോൺഗ്രസ്സിലെയും സിപിഎമ്മിലെയും പല പ്രമുഖരും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമാണ്. വൻതോക്കുകൾ എത്തുമെന്ന അവകാശവാദത്തിനിടെ അടുത്തിടെ എത്തിയത് പത്മജാ വേണുഗോപാലും അനിൽ ആൻറണിയും. വന്ന നേതാക്കളെക്കാൾ വലിയ ചർച്ചയായത് ഇപി-ജാവദേക്കർ കൂടിക്കാഴ്ച

7:48 AM IST

ഇപി ജയരാജന്‍ ജാവദേക്കറുമായി നടത്തിയത് ഇടതുമുന്നണിക്ക് സീറ്റ് കൂട്ടാനുളള ചര്‍ച്ചയെന്ന് പിസി

പിണറായിയുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സീറ്റ് കൂട്ടാനുളള ചര്‍ച്ചയാണ് ഇപി ജയരാജന്‍ ജാവദേക്കറുമായി നടത്തിയതെന്ന് പിസി ജോര്‍ജ്. ജയരാജന്‍ സ്വന്തം സ്ഥാനത്തിനു വേണ്ടി ചര്‍ച്ച നടത്തിയെന്ന് കരുതുന്നില്ല. അഡ്ജസ്റ്റ്മെന്‍റ് നടക്കുമോ എന്ന ആവശ്യവുമായി സിപിഎം നേതാക്കന്‍മാര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

7:48 AM IST

പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം, ഒരാൾക്ക് കുത്തേറ്റു

പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം. ഒരാൾക്ക് കുത്തേറ്റു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രതി നിസാമദീനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:47 AM IST

സംസ്ഥാനത്ത് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന്

സംസ്ഥാനത്ത് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന്. പ്രതിദിനം 100 ടെസ്റ്റുകൾ നടത്തുന്നത് എങ്ങനെ എന്ന് പരിശോധിക്കാൻ ഗതാഗതവകുപ്പ്. 15 ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദേശം

7:47 AM IST

മേയറും ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ പോരിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടന

മേയറും ഡ്രൈവറും തമ്മിൽ നടുറോഡിലുണ്ടായ പോരിൽ പ്രതിഷേധവുമായി കെഎസ്ആർടിസിയിലെ കോൺഗ്രസ് അനുകൂല സംഘടന. ഡ്രൈവറെ കയ്യേറ്റം ചെയ്തതിനും ഡ്യൂട്ടി തടസ്സപ്പെടുത്തിയതിനും ആര്യ രാജേന്ദ്രനും ഭർത്താവ് സച്ചിൻ ദേവിനും എതിരെ കേസെടുക്കണമെന്നാവശ്യം. ലൈംഗികാധിക്ഷേപം നടത്തിയ ഡ്രൈവർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ

7:47 AM IST

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന്

സിപിഎമ്മിന്റെ നിർണായക സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്ന് തിരുവനന്തപുരത്ത്. തെരഞ്ഞെടുപ്പ് അവലോകനം മുഖ്യഅജണ്ട. ഇപി ജാവദേക്കർ
കൂടിക്കാഴ്ചയും ചർച്ചയാകും. പോളിങ് ദിവസത്തെ തുറന്നുപറച്ചിലിൽ നേതൃത്വം കടുത്ത അതൃപ്തിയിൽ 

9:51 AM IST:

എല്‍ഡിഎഫ് കൺവീനര്‍ ഇപി ജയരാജൻ ബിജെപി നേതാവ് പ്രകാശ് ജാവദേക്കറെ കണ്ടത് മുഖ്യമന്ത്രി പിണറായി വിജയന്‍റെ ആശീര്‍വാദത്തോടെയെന്ന് ദല്ലാള്‍ നന്ദകുമാര്‍. ആ കൂടിക്കാഴ്ച 45 മിനുറ്റ് നീണ്ടുവെന്നും നന്ദകുമാര്‍. അതേസമയം ശോഭ സുരേന്ദ്രൻ പറയുന്ന കാര്യങ്ങളെല്ലാം കള്ളമാണെന്നും അതെല്ലാം ഉടൻ പൊളിയുമെന്നും നന്ദകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട്.

9:51 AM IST:

ബിജെപിയില്‍ ചേരാൻ ഇപി ജയരാജൻ തയ്യാറായിരുന്നുവെന്ന് ശോഭ സുരേന്ദ്രൻ. ഇത് സംബന്ധിച്ച് മൂന്ന് തവണ ഇപിയുമായി ചര്‍ച്ച നടത്തിയെന്നും ശോഭ സുരേന്ദ്രൻ. എന്നാല്‍ കേരളത്തില്‍ നിന്നുള്ള ഒരു ഫോൺ കോളാണ് ഇപിയെ ഇതില്‍ നിന്ന് പിന്തിരിപ്പിച്ചതെന്നും ശോഭ. 

9:51 AM IST:

പെരിന്തല്‍മണ്ണ കരിങ്കല്ലത്താണിയില്‍ ലഹരിയില്‍ നാട്ടുകാരെ ആക്രമിക്കുന്നതിനിടെ പരുക്കേറ്റ യുവാവ് മരിച്ചു. കരിങ്കല്ലത്താണി സ്വദേശി നിസാമുദ്ധീൻ ആണ് മരിച്ചത്. ഇയാള്‍ പല ക്രിമിനല്‍ കേസുകളിലും പ്രതിയാണെന്നാണ് പൊലീസ് അറിയിക്കുന്നത്. നിസാമുദ്ധീന്‍റെ മരണത്തില്‍ നാല് പേര്‍ കസ്റ്റഡിയില്‍.

9:50 AM IST:

വെള്ളാനിക്കര സർവീസ് സഹകരണ ബാങ്കിൽ രണ്ട് സെക്യൂരിറ്റി ജീവനക്കാർ മരിച്ച നിലയിൽ.  വെള്ളാനിക്കര സ്വദേശികളായ അരവിന്ദാക്ഷൻ, ആന്‍റണി  എന്നിവരാണ് മരിച്ചത്.

7:50 AM IST:

കോഴിക്കോട് കോര്‍പ്പറേഷന്റെ കീഴിലുള്ള മാവൂര്‍ റോഡ് ശ്മാശനത്തിന്റെ നവീകരണം ഇഴഞ്ഞു നീങ്ങുന്നെന്ന് പരാതി. നാല് വര്‍ഷങ്ങള്‍ക്ക് മുന്പാണ് നവീകരണത്തിനായി ശ്മശാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിയത്. ഇതോടെ മറ്റിടങ്ങളെയാണ് മൃതദേഹം സംസ്ക്കരിക്കാനായി ആശ്രയിക്കുന്നത്.

7:50 AM IST:

ചെന്നൈയിൽ മലയാളി ദമ്പതികളെ വീട്ടിൽ കഴുത്തറുത്ത് കൊന്നു. സിദ്ധ ഡോക്ടർ ആയ ശിവൻ, ഭാര്യയും വിരമിച്ച അധ്യപികയുമായ പ്രസന്നകുമാരി എന്നിവരാണ് മരിച്ചത്. യഥാക്രമം 72 ഉം 62ഉം വയസ്സായിരുന്നു ഇരുവർക്കും. ആവഡിയിലെ വീട്ടിൽ രാത്രിയാണ് മൃതദേഹം കണ്ടെത്തിയത്. ശിവൻ വീട്ടിൽ സിദ്ധ ക്ലിനിക് നടത്തുന്നുണ്ടായിരുന്നു. ചികിത്സയ്ക്കെന്ന പേരിൽ എത്തിയവർ ആണ് കൊലപാതകം നടത്തിയതെന്നാണ് സംശയം. 

7:49 AM IST:

അരവിന്ദ് കെജരിവാളിനെ സന്ദർശിക്കാൻ ഭാര്യ സുനിത കെജരിവാളിന് അനുമതി നൽകാതെ തിഹാർ ജയിൽ അധികൃതർ. ഇന്ന് സന്ദർശിക്കാൻ ആയിരുന്നു അനുമതി തേടിയത്. അടുത്ത ആഴ്ചയിലെ സന്ദർശന ഷെഡ്യൂൾ പൂർത്തിയായെന്ന് വ്യക്തമാക്കിയ അധികൃതർ, ആഴ്ചയിൽ 2 തവണയേ സന്ദർശകരെ കാണാൻ അനുമതിയുള്ളൂവെന്നും സുനിത മുൻകൂർ അനുമതി വാങ്ങിയില്ലെന്നുമാണ് ജയിൽ അധികൃതർ നൽകുന്ന വിശദീകരണം. എന്നാൽ വ്യക്തമായ കാരണം ഇല്ലാതെയാണ് സുനിത കെജ്രിവാളിന് അനുമതി നിഷേധിച്ചതെന്നാണ് എഎപി വാദം.

7:49 AM IST:

മഹാരാഷ്ട്രയിലെ പതിമൂന്ന് മണ്ഡലങ്ങളിൽ പോളിംങ് പൂർത്തിയായപ്പോൾ ആത്മവിശ്വാസത്തിലാണ് ഇരു മുന്നണികളും. മറാത്തവാഡയും വിദർഭയും തൂത്തുവാരുമെന്ന് എൻഡിഎ സഖ്യം പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ സംസ്ഥാനത്തെ മാറിയ രാഷ്ട്രീയ സമവാക്യം അനുകൂലമാകുമെന്നും, ശക്തമായി തിരിച്ചുവരുമെന്നുമാണ് പ്രതിപക്ഷ നിരയുടെ അവകാശവാദം.

7:48 AM IST:

പൊന്നാനിയില്‍ മുസ്ലീം ലീഗ് സ്ഥാനാര്‍ത്ഥിയോടുള്ള താത്പര്യകുറവ് മൂലം ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ ബിജെപിക്ക് വോട്ടു മറിച്ചെന്ന ആരോപണവുമായി സിപിഎം. ഇകെ വിഭാഗം സമസ്തയുടെ സഹായം ഇടതു മുന്നണിക്ക് ലഭിച്ചതായും സിപിഎം മലപ്പുറം ജില്ലാ സെക്രട്ടറി ഇ എന്‍ മോഹന്‍ദാസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു..പാര്‍ട്ടി വോട്ടുകള്‍ ചോര്‍ന്നത് മറച്ചു വെക്കാനുള്ള തന്ത്രമാണ് സിപിഎം ആരോപണമെന്ന മറുപടിയുമായി മുസ്ലീം ലീഗും കോണ്‍ഗ്രസും രംഗത്തെത്തി.
 
7:48 AM IST:

പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തില്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി.നദ്ദ ഇന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് വിശദീകരണം നല്‍കിയേക്കും. മോദിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം തേടിയത്. രാഹുല്‍ ഗാന്ധിയുടെ പ്രസംഗത്തിനെതിരായ പരാതിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയും ഇന്ന് വിശദീകരണം നല്‍കിയേക്കും.
 
7:47 AM IST:

തമിഴ്നാട് നിലഗിരി ജില്ലയിലെ ഊട്ടിയിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഇന്നലെ 29 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില. 1951ൽ രേഖപ്പെടുത്തിയ റെക്കോർഡ് ചൂട് ആണ് മറികടന്നത്. കഴിഞ്ഞ വേനൽക്കാലത്ത് 20 ഡിഗ്രി ആയിരുന്നു ഉയർന്ന താപനില. ഏപ്രിലിലെ പതിവ് താപനിലയെക്കാൾ ഇക്കുറി 5.5 ഡിഗ്രി സെൽഷ്യസിന്റെ വർധനയുണ്ട്. മൂന്ന് മാസം മുൻപ് അതിശത്യത്തിൽ വിറങ്ങലിച്ചപ്പോൾ ഊട്ടിയിൽ 1 ഡിഗ്രി സെൽഷ്യസ് ആയിരുന്നു താപനില

7:47 AM IST:

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്‌നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഉയർന്ന തിരമാലകൾക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. ഉയർന്ന, വേഗമേറിയ തിരമാലകൾക്ക് സാധ്യതയുള്ളതായാണ് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

7:46 AM IST:

കരുവന്നൂർ ബാങ്ക് കള്ളപ്പണ കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എം.എം.വർഗീസിനെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ഇന്ന് വീണ്ടും ചോദ്യംചെയ്യും. ചോദ്യം ചെയ്യലിനായി ഇന്ന് ഹാജരാകാമെന്നാണ് വർഗീസ് ഇഡിയെ അറിയിച്ചിട്ടുള്ളത്. കരുവന്നൂർ ബാങ്കിൽ അടക്കം സിപിഎം നിയന്ത്രണത്തിലുള്ള രഹസ്യ അക്കൗണ്ട് സംബന്ധിച്ചാണ് പ്രധാന ചോദ്യം ചെയ്യൽ. ഇതൊടൊപ്പം തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ആസ്തിവിവരങ്ങൾ. ഏരിയാ, ലോക്കൽ കമ്മിറ്റികളുടെ അക്കൗണ്ട് വിശദാംശങ്ങൾ
എന്നിവയുടെ രേഖകൾ ഹാജരാക്കാനും ഇഡി നിർദ്ദേശിച്ചിട്ടുണ്ട്.

7:46 AM IST:

ജാവദേക്കർ, ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷമുണ്ട്. മറ്റ് പാർട്ടിയിലെ നേതാക്കളെ
പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തുവരുന്നതിലാണ് അതൃപ്തി. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായി. കോൺഗ്രസ്സിലെയും സിപിഎമ്മിലെയും പല പ്രമുഖരും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ ശക്തമാണ്. വൻതോക്കുകൾ എത്തുമെന്ന അവകാശവാദത്തിനിടെ അടുത്തിടെ എത്തിയത് പത്മജാ വേണുഗോപാലും അനിൽ ആൻറണിയും. വന്ന നേതാക്കളെക്കാൾ വലിയ ചർച്ചയായത് ഇപി-ജാവദേക്കർ കൂടിക്കാഴ്ച

7:45 AM IST:

പിണറായിയുടെ നിര്‍ദേശ പ്രകാരം തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് സീറ്റ് കൂട്ടാനുളള ചര്‍ച്ചയാണ് ഇപി ജയരാജന്‍ ജാവദേക്കറുമായി നടത്തിയതെന്ന് പിസി ജോര്‍ജ്. ജയരാജന്‍ സ്വന്തം സ്ഥാനത്തിനു വേണ്ടി ചര്‍ച്ച നടത്തിയെന്ന് കരുതുന്നില്ല. അഡ്ജസ്റ്റ്മെന്‍റ് നടക്കുമോ എന്ന ആവശ്യവുമായി സിപിഎം നേതാക്കന്‍മാര്‍ തന്നെ ബന്ധപ്പെട്ടിട്ടുണ്ടെന്നും പിസി ജോര്‍ജ് അവകാശപ്പെട്ടു.

7:45 AM IST:

പെരിന്തൽമണ്ണ കരിങ്കല്ലത്താണിയിൽ ലഹരിക്കടിമയായ യുവാവിന്റെ പരാക്രമം. ഒരാൾക്ക് കുത്തേറ്റു. നാട്ടുകാരുടെ മർദ്ദനത്തിൽ പരിക്കേറ്റ പ്രതി നിസാമദീനെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

7:45 AM IST:

സംസ്ഥാനത്ത് മോട്ടോർ വെഹിക്കിള്‍ ഉദ്യോഗസ്ഥർക്കുള്ള പരസ്യ ടെസ്റ്റ് ഇന്ന്. പ്രതിദിനം 100 ടെസ്റ്റുകൾ നടത്തുന്നത് എങ്ങനെ എന്ന് പരിശോധിക്കാൻ ഗതാഗതവകുപ്പ്. 15 ഉദ്യോഗസ്ഥർക്ക് തിരുവനന്തപുരത്ത് എത്താൻ നിർദേശം

7:44 AM IST: