സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ
'കുഞ്ചാക്കോ ബോബൻ ഈ സിനിമയിലുണ്ട്. രാജേഷ് മാധവന് 'ന്നാ താൻ കേസ് കൊടി'ൽ എത്രമാത്രം പ്രാധാന്യമുണ്ടോ അത്രയും പ്രധാന്യം കുഞ്ചാക്കോ ബോബന് ഈ സിനിമയിലുണ്ട്.'
'ന്നാ താൻ കേസ് കൊട്' സിനിമയിൽ നിന്നും പിറന്ന രണ്ടു കഥാപാത്രങ്ങൾ - സുരേശനും സുമലതയും. അവരുടെ പ്രണയത്തിന്റെ കഥ പറയുകയാണ് 'സുരേശന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയകഥ'. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ എഴുതി സംവിധാനം ചെയ്യുന്ന ചിത്രം, മുഴുനീള ആക്ഷേപഹാസ്യ സിനിമയാണ്. രാജേഷ് മാധവനും ചിത്ര നായരും പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയിൽ ജിനു ജോസും ശ്രദ്ധേയമായ കഥാപാത്രമാകുന്നു. സംവിധായകനും അഭിനേതാക്കളും സംസാരിക്കുന്നു.