Malayalam News Live: ഒറ്റക്കെന്ന് ഷാറൂഖ്, പറയുന്നത് സത്യമോ? ചോദ്യം ചെയ്യൽ തുടരുന്നു

Malayalam Live news kerala India updates kgn

എലത്തൂർ ട്രെയിൻ തീവയ്പ് കേസിലെ പ്രതി ഷാറൂഖ് സെയ്ഫിയുടെ ചോദ്യം ചെയ്യൽ തുടരുകയാണ്. ഇയാൾക്ക് കേരളത്തിൽ നിന്ന് സഹായം കിട്ടിയോ എന്നതിനെക്കുറിച്ചാണ് പ്രധാനമായും അന്വേഷിക്കുന്നത്. രണ്ടാം ദിവസത്തെ ചോദ്യം ചെയ്യലിലും , ഒറ്റക്കാണ് കൃത്യം നടത്തിയത് എന്നാണ് ഷാറൂഖ് ആവർത്തിച്ചത്. ഡി1 കോച്ചിൽ തീയിട്ട ശേഷം ഡി2 കോച്ച് കൂടി കത്തിക്കാൻ ആയിരുന്നു ഇയാളുടെ നീക്കം എന്നാണ് നിഗമനം. ഷാറൂഖിനെ ഇന്ന് രാവിലെ മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം തെളിവെടുപ്പിന് കൊണ്ടുപോയേക്കും

7:53 AM IST

മഴക്കെടുതി, ഏഴ് മരണം

മഹാരാഷ്ട്രയിലെ അകോലയിൽ ടിൻ ഷീറ്റ് ഇട്ട ഷെഡുകൾക്ക് മുകളിൽ മരം വീണ് 7 മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ പഴകിയ മരം കടപുഴകി വീഴുകയായിരുന്നു. അകോളയിലെ പരസിലുള്ള ഒരു ക്ഷേത്ര പരിസരത്താണ് ദുരന്തം ഉണ്ടായത്.അപകടം നടക്കുമ്പോൾ അമ്പതോളം ഭക്തർ താൽക്കാലിക ഷെഡിന് താഴെ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

7:50 AM IST

പൈലറ്റിനോട് അതൃപ്തി

സച്ചിൻ പൈലറ്റിന്റെ ഉപവാസ സമര പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി. പ്രതിഷേധം  തെരഞ്ഞെടുത്തത് തെറ്റായ സമയത്തെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയം, കർണാടക തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിൽക്കെ ഉണ്ടാക്കുന്ന ആഭ്യന്തര പ്രശ്നം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

7:49 AM IST

ഉത്സവത്തിനിടെ കൂട്ടത്തല്ല്

വയനാട് കൽപ്പറ്റ മാരിയമ്മൻ ക്ഷേത്ര ഉത്സവത്തിനിടെ കൂട്ടത്തല്ല്. ഉത്സവം കാണാനെത്തിയ വിദ്യാർത്ഥികൾ ചേരി തിരിഞ്ഞ് ഏറ്റുമുട്ടി. ഉത്സവ ഘോഷയാത്രക്കിടെയാണ് സംഭവം നടന്നത്.

7:53 AM IST:

മഹാരാഷ്ട്രയിലെ അകോലയിൽ ടിൻ ഷീറ്റ് ഇട്ട ഷെഡുകൾക്ക് മുകളിൽ മരം വീണ് 7 മരണം. മുപ്പതോളം പേർക്ക് പരിക്കേറ്റു. കനത്ത മഴയിൽ പഴകിയ മരം കടപുഴകി വീഴുകയായിരുന്നു. അകോളയിലെ പരസിലുള്ള ഒരു ക്ഷേത്ര പരിസരത്താണ് ദുരന്തം ഉണ്ടായത്.അപകടം നടക്കുമ്പോൾ അമ്പതോളം ഭക്തർ താൽക്കാലിക ഷെഡിന് താഴെ ഉണ്ടായിരുന്നതായാണ് ദൃക്സാക്ഷികൾ പറയുന്നത്. പരിക്കേറ്റവരെ സമീപ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

7:50 AM IST:

സച്ചിൻ പൈലറ്റിന്റെ ഉപവാസ സമര പ്രഖ്യാപനത്തിൽ കോൺഗ്രസ് ഹൈക്കമാന്റിന് കടുത്ത അതൃപ്തി. പ്രതിഷേധം  തെരഞ്ഞെടുത്തത് തെറ്റായ സമയത്തെന്ന് കോൺഗ്രസ് നേതൃത്വം കുറ്റപ്പെടുത്തി. രാഹുൽ ഗാന്ധിയുടെ അയോഗ്യതാ വിഷയം, കർണാടക തെരഞ്ഞെടുപ്പ് വിഷയങ്ങൾ നിൽക്കെ ഉണ്ടാക്കുന്ന ആഭ്യന്തര പ്രശ്നം തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ. 

7:49 AM IST: