Malayalam News Highlights : ആറൻമുളയിൽ ഇന്ന് അഷ്ടമി രോഹിണി വള്ളസദ്യ

malayalam news live blog updates

ചരിത്രപ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. രാവിലെ 11 ന് തുടങ്ങുന്ന സദ്യയിൽ പള്ളിയോട കരക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. ക്ഷേത്രമുറ്റത്തും ഊട്ടുപുരകളിലുമായാണ് സദ്യ വിളമ്പുന്നത്. സദ്യക്ക് വിളമ്പാൻ ചേനപ്പാടിക്കാരുടെ പാളത്തൈരുമായി ഇന്നലെ ഘോഷയാത്ര നടന്നു. 300 ഓളം വിദഗ്ധ പാചക തൊഴിലാളികളുടെ നേതൃത്വത്തിലാണ് സദ്യ ഒരുക്കിയിരിക്കുന്നത്.

8:28 AM IST

ജി20യിൽ സംയുക്ത പ്രസ്താവനയില്ലെങ്കിൽ ഇന്ത്യക്ക് തിരിച്ചടി

ജി 20യിൽ സംയുക്ത പ്രസ്താവന ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ശശി തരൂർ. സമവായം ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യയുടെ ദൗർബല്യമായി അത് വിലയിരുത്താൻ സാധ്യതയെന്നും തരൂർ പറഞ്ഞു. മൂന്നു ദിവസം ദില്ലി അടച്ചിട്ട് നടത്തുന്ന ഉച്ചകോടിയുടെ ഫലമെന്ത് എന്ന ചർച്ച ഉയരും. പുടിനും ഷി ജിൻപിങും വരാത്തത് ഉച്ചകോടിയെ ബാധിക്കും. ഷി ജിൻപിങ് വരാത്തത് നഷ്ടമെന്ന് ശശി തരൂർ പറഞ്ഞു. 

8:27 AM IST

ജോ ബൈഡൻ ജി 20 ഉച്ചകോടിക്ക് എത്തും

ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക.  ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നൈജീരിയൻ പ്രസിഡൻറ് ഉച്ചകോടിക്കായി ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. 

8:27 AM IST

കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്ന് കെസി വേണുഗോപാല്‍

സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്ന് ഇന്ത്യ സഖ്യം. ആദ്യ യോഗം 13ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. 

8:26 AM IST

പുതുപ്പള്ളിയിൽ വോട്ടെണ്ണൽ 8ന്

71. 68 ശതമാനം പോളിം​ഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർണ്ണം. മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രം​ഗത്തെത്തിയിരുന്നു. 

8:26 AM IST

പ്രധാനമന്ത്രി ഇന്ന് ജക്കാർത്തയിലേക്ക്

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. 

8:25 AM IST

അച്ചു ഉമ്മനെതിരായ സൈബർ അധിക്ഷേപം

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ സെക്രട്ടറിയേറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. അച്ചുവിന്റെ പരാതിയിൽ കേസെടുത്ത് മൊഴി രേഖപ്പെടുത്തിയെങ്കിലും ഇടതുസംഘടനാ നേതാവിനെ ചോദ്യം ചെയ്യൽ പുതുപ്പള്ളി തെരഞ്ഞെടുപ്പ് കഴിയാനായി പൊലിസ് മാറ്റിവയ്ക്കുകയായിരുന്നു. കേസെടുത്തതിന് പിന്നാലെ  മാപ്പു പറഞ്ഞ നന്ദകുമാർ ഫെയ്സ് ബുക്ക് അക്കൗണ്ട് മരവിപ്പിക്കുകയും ചെയ്തു. 

8:28 AM IST:

ജി 20യിൽ സംയുക്ത പ്രസ്താവന ഇല്ലെങ്കിൽ അത് ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകുമെന്ന് ശശി തരൂർ. സമവായം ഉണ്ടാക്കാനായില്ലെങ്കിൽ ഇന്ത്യയുടെ ദൗർബല്യമായി അത് വിലയിരുത്താൻ സാധ്യതയെന്നും തരൂർ പറഞ്ഞു. മൂന്നു ദിവസം ദില്ലി അടച്ചിട്ട് നടത്തുന്ന ഉച്ചകോടിയുടെ ഫലമെന്ത് എന്ന ചർച്ച ഉയരും. പുടിനും ഷി ജിൻപിങും വരാത്തത് ഉച്ചകോടിയെ ബാധിക്കും. ഷി ജിൻപിങ് വരാത്തത് നഷ്ടമെന്ന് ശശി തരൂർ പറഞ്ഞു. 

8:28 AM IST:

ജി20 ഉച്ചകോടിക്ക് ജോ ബൈഡൻ എത്തുമെന്ന് സ്ഥിരീകരിച്ച് അമേരിക്ക.  ബൈഡന്റെ കൊവിഡ് പരിശോധന ഫലം വീണ്ടും നെഗറ്റീവ് ആയ സാഹചര്യത്തിലാണ് തീരുമാനം. അടച്ചിട്ട സ്ഥലങ്ങളിൽ മാസ്ക് അണിഞ്ഞ് പങ്കെടുക്കുമെന്നും അറിയിച്ചിട്ടുണ്ട്. യുക്രെയിൻ വിഷയത്തിൽ സമവായത്തിന് സാധ്യതയില്ലെന്ന് അമേരിക്ക വ്യക്തമാക്കി. നൈജീരിയൻ പ്രസിഡൻറ് ഉച്ചകോടിക്കായി ദില്ലിയിൽ എത്തിച്ചേർന്നിട്ടുണ്ട്. 

8:27 AM IST:

സീറ്റ് വിഭജന ചർച്ചയിലേക്ക് കടന്ന് ഇന്ത്യ സഖ്യം. ആദ്യ യോഗം 13ന് ചേരുമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ വ്യക്തമാക്കി. കേരളത്തിൽ തെരഞ്ഞെടുപ്പ് ധാരണ സാധ്യമല്ലെന്നും കെ.സി വേണുഗോപാൽ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സി പി എമ്മും കോൺഗ്രസും ധാരണയിലെത്താൻ പ്രയാസമാണ്. അതുപോലെ പഞ്ചാബിലും ബംഗാളിലും പ്രതിസന്ധി നിലനിൽക്കുന്നുണ്ട്. ബിജെപി പ്രബല കക്ഷിയാകുന്നിടത്ത് പൊതു സ്ഥാനാർത്ഥിയെ നിർത്താനാണ് നീക്കം. 

8:27 AM IST:

71. 68 ശതമാനം പോളിം​ഗോടെ പുതുപ്പള്ളിയിലെ ഉപതെരഞ്ഞെടുപ്പ് വിധിയെഴുത്ത് പൂർണ്ണം. മറ്റന്നാൾ നടക്കുന്ന വോട്ടെണ്ണലിൽ മുന്നണികൾ വിജയപ്രതീക്ഷയിലാണ്. നാൽപതിനായിരം വരെ ഭൂരിപക്ഷം കണക്കുകൂട്ടി യുഡിഎഫ് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോൾ ചെറിയ ഭൂരിപക്ഷമായാലും ജയിക്കുമെന്ന് പ്രതീക്ഷ പങ്കുവെയ്ക്കുകയാണ് എൽഡിഎഫ്. പോളിംഗ് പൂർത്തിയായതിന് പിന്നാലെ തന്നെ അവകാശവാദങ്ങളുമായി മുന്നണികൾ രം​ഗത്തെത്തിയിരുന്നു. 

8:26 AM IST:

ആസിയാൻ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയിലേക്ക് പോകും. ആസിയാൻ സമ്മേളനത്തിലും ഇന്ത്യ- ആസിയാൻ ഉച്ചകോടിയിലും പങ്കെടുത്ത ശേഷം നാളെ വൈകിട്ട് തന്നെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. 

8:25 AM IST: