സായ് സുദര്‍ശൻ-ഷാരൂഖ് ഖാന്‍ വെടിക്കട്ട്; ഗുജറാത്തിനെതിരെ ആര്‍സിബിക്ക് 201റണ്‍സ് വിജയലക്ഷ്യം
ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഗുജറാത്തിനെ 45ല്‍ എത്തിച്ചെങ്കിലും പവര്‍ പ്ലേ കഴിഞ്ഞ ഉടന്‍ ഗില്ലും വീണു. 19 പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ഗ്ലെന്‍ മാക്സ്‌വെല്‍ കാമറൂണ്‍ ഗ്രീനിന്‍റെ കൈളില്ലെത്തിച്ചു.
അഹമ്മദാബാദ്: ഐപിഎല്ലിലെ ജീവന്‍മരണപ്പോരാട്ടത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരുവിന് 201 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഗുജറാത്ത് സായ് സുദര്‍ശന്‍റെയും ഷാരൂഖ് ഖാന്‍റെയും അര്‍ധസെഞ്ചുറികളുടെ കരുത്തില്‍ 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. തുടക്കത്തില്‍45-2 എന്ന സ്കോറില്‍ പതറിയശേഷം തിരിച്ചടിച്ച സായ് സുദര്‍ശനും ഷാരൂഖ് ഖാനും ചേര്‍ന്നാണ് ഗുജറാത്തിന് മികച്ച സ്കോര്‍ സമ്മാനിച്ചത്. ആര്‍സിബിക്കായി മാക്സ്‌വെല്ലും മുഹമ്മദ് സിറാജും സ്വപ്നില്‍ സിംഗും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
തുടക്കം തകര്‍ച്ച
ടോസിലെ നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ ഗുജറാത്തിന് ആശിച്ച തുടക്കമല്ല ലഭിച്ചത്. ആദ്യ ഓവറിലെ അവസാന പന്തില്‍ തന്നെ ഓപ്പണര്‍ വൃദ്ധിമാന്‍ സാഹയെ(5) സ്വപ്നില്‍ സിംഗ് മടക്കി. ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്ലും സായ് സുദര്‍ശനും ചേര്‍ന്ന് പവര്‍പ്ലേയില്‍ ഗുജറാത്തിനെ 45ല്‍ എത്തിച്ചെങ്കിലും പവര്‍ പ്ലേ കഴിഞ്ഞ ഉടന്‍ ഗില്ലും വീണു. 19 പന്തില്‍ 16 റണ്‍സ് മാത്രമെടുത്ത ഗില്ലിനെ ഗ്ലെന്‍ മാക്സ്‌വെല്‍ കാമറൂണ്‍ ഗ്രീനിന്‍റെ കൈളില്ലെത്തിച്ചു.
Green plucks out a stunner to send Gill back 👏#GTvRCB #TATAIPL #IPLonJioCinema pic.twitter.com/1weM9eBvtk
— JioCinema (@JioCinema) April 28, 2024
എന്നാല്‍ പിന്നീടാണ് ഗുജറാത്തിന്‍റെ ഏറ്റവും മികച്ച കൂട്ടുകെട്ട് പിറന്നത്. ബാറ്റിംഗ് ഓര്‍ഡറില്‍ പ്രമോഷന്‍ കിട്ടി നാലാം നമ്പറില്‍ ബാറ്റിംഗിനിറങ്ങിയ ഷാരൂഖ് ഖാന്‍ തുടക്കം മുതല്‍ തകര്‍ത്തടിച്ചു. 24 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ഷാരൂഖും സായ് സുദര്‍ശനും ചേര്‍ന്ന് 86 റണ്‍സ് കൂട്ടുകെട്ടിലൂടെ ഗുജറാത്തിന് മികച്ച സ്കോറിലേക്കുള്ള അടിത്തറയിട്ടു. പന്ത്രണ്ടാം ഓവറില് 100 കടന്ന ഗുജറാത്തിനെ 14 ഓവറില്‍ 131-2 എന്ന മികച്ച നിലയില്‍ എത്തിച്ചശേഷമാണ് ഷാരൂഖ് മടങ്ങിയത്. 30 പന്തില്‍ അഞ്ച് സിക്സും മൂന്ന് ഫോറും പറത്തിയ ഷാരൂഖിനെ മുഹമ്മദ് സിറാജ് ക്ലീന്‍ ബൗള്‍ഡാക്കി.
Blockbuster 𝙽̷𝚊̷𝚖̷𝚎̷ GAME!
— JioCinema (@JioCinema) April 28, 2024
SRK smashes maiden #TATAIPL 🙌#GTvRCB #IPLonJioCinema #IPLinTamil pic.twitter.com/82mrhf1fJS
ഷാരൂഖ് മടങ്ങിയശേഷം ആക്രമണം ഏറ്റെടുത്ത സായ് സുദര്‍ശന്‍ 34 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തി. തകര്‍ത്തടിച്ച ഡേവിഡ് മില്ലറും സുദര്‍ശനും ചേര്‍ന്ന് അവസാന അഞ്ചോവറില്‍ 62 റണ്‍സാണ് അടിച്ചെടുത്തത്. അവസാന പന്ത് സിക്സിന് പറത്തിയാണ് മില്ലര്‍ ഗുജറാത്തിനെ 200ല്‍ എത്തിച്ചത്. 19 പന്തില്‍ മില്ലര്‍ 26 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ സുദര്‍ശന്‍ 49 പന്തില്‍ 84 റണ്‍സുമായി പുറത്താകാതെ നിന്നു. നാലു സിക്സും എട്ട് ഫോറും അടങ്ങുന്നതാണ് സുദര്‍ശന്‍റെ ഇന്നിംഗ്സ്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക