Malayalam News Live :പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു; കേരളത്തിൽനിന്ന് 3 പേർക്ക് പത്മശ്രീ

malayalam news live latest updates 25 January 2024 FVV

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മശ്രീ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്.

9:49 PM IST

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു; കേരളത്തില്‍നിന്ന് 3 പേര്‍ക്ക് പത്മശ്രീ

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മശ്രീ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളില്‍നിന്ന് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും

9:08 PM IST

6പേർക്ക് കീർത്തിചക്ര, രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു

രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക. ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.  ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു

9:08 PM IST

ഇളയരാജയുടെ മകളും ഗായികയുമായ ഭവതാരിണി അന്തരിച്ചു

ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

8:48 PM IST

കടമെടുപ്പ് പരിധി; 'മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്'; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിനെതിരായ കേരളത്തിന്‍റെ ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സ്വന്തം പരാജയം മറയ്ക്കാനാണ് ഹര്‍ജിയുമായി കേരളം കോടതിയിലെത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ വിമര്‍ശിച്ചു. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയിൽ  മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്ന വാദമാണ് കേന്ദ്രത്തിനായി അറ്റോർണി ജനറൽ വെങ്കിട്ടരമണി ഉയർത്തിയത്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ധനകാര്യനിർവഹണത്തിന്‍റെ പരാജയമാണ് കേരളത്തിലെ  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.  മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്നങ്ങളാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

8:48 PM IST

വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു

വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. കോടതി ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണ മരിക്കുകയായിരുന്നു. വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. 

8:48 PM IST

സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ് മലയാളിയായ 4 വയസുകാരി മരിച്ചു

ബംഗ്ലൂരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. സ്കൂൾ അധികൃതരുടെ വിശദീകരണത്തിൽ വൈരുധ്യമുണ്ടെന്നാണ് ആക്ഷേപം.

8:47 PM IST

കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ് ഭാര്യയും ഭര്‍ത്താവും മരിച്ചു

കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ്  ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.

8:47 PM IST

'75ാം റിപ്പബ്ലിക് ദിനം അഭിമാന മുഹൂര്‍ത്തം, രാമക്ഷേത്രം യാഥാര്‍ത്ഥ്യമായത് നിര്‍ണായക ഏട്'; രാഷ്ട്രപതി

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അയോധ്യ രാമക്ഷേത്രം പരാമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിനെ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഏടായി  ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയിലുള്ള  വിശ്വാസത്തിന്‍റെ കൂടി സാക്ഷ്യപത്രമാകും ക്ഷേത്രമെന്നും ദ്രൗപദി മുര്‍മ്മു അഭിപ്രായപ്പെട്ടു. 75ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

8:36 AM IST

'ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടു, ഇഡി അന്വേഷണം പിതാവിനെ ബാധിച്ചു'; മുഈന്‍ അലി തങ്ങള്‍

ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്ന് പാണക്കാട് മുഈന്‍ അലി തങ്ങള്‍. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തത ഉണ്ടായിരുന്നില്ലെന്നും മുഈൻ അലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മുഈൻഅലി തങ്ങൾ പറഞ്ഞു. 

8:36 AM IST

കോൺ​ഗ്രസിന് ക്ഷണമില്ല, പ്രകാശനം പിണറായി; കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി മാണിയുടെ ആത്മകഥ

ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ കേസെന്നും പുസ്തകത്തിലുണ്ട്. കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 

8:35 AM IST

ശ്രീലങ്കൻ മന്ത്രിയുൾപ്പെടെ മൂന്നു പേർ വാഹനാപകടത്തിൽ മരിച്ചു

 ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.  

8:35 AM IST

റിപ്പബ്ലിക്ക് ആഘോഷ നിറവിൽ രാജ്യം; രാഷ്ട്രപതി രാജ്യത്തെ അഭിസംബോധന ചെയ്യും

രാജ്യം റിപ്പബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാർഷിക നിറവിൽ രാജ്യം. നാളത്തെ ആഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുകയാണ്. 

8:34 AM IST

'ഓഡിയോ ക്ലിപ്പ്, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ്'; എപിപി അനീഷ്യയുടെ മരണത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് മുതൽ

കൊല്ലം പരവൂർ മുൻസിഫ് കോടതിയിലെ അസിസ്റ്റന്‍റ് പബ്ലിക് പ്രോസിക്യൂട്ടർ അനീഷ്യ ആത്മഹത്യ ചെയ്തതിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഇന്ന് തുടങ്ങിയേക്കും. സിറ്റി ക്രൈംബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. അനീഷ്യയുടെ ശബ്ദ സന്ദേശങ്ങൾ, 19 പേജുകൾ ഉള്ള ഡയറിക്കുറിപ്പ് എന്നിവ വിശദമായി പരിശോധിച്ച ശേഷമേ ആരോപണവിധേയരിലേക്ക് അന്വേഷണം എത്തുകയുള്ളൂ. 

9:49 PM IST:

പത്മ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. പത്മ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയാണിപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പത്മശ്രീ പുരസ്കാരങ്ങളുടെ ആദ്യ പട്ടികയില്‍ കേരളത്തില്‍നിന്നും മൂന്നു പേരാണ് ഉള്‍പ്പെട്ടിരിക്കുന്നത്. കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ് കേരളത്തില്‍നിന്നും ഇത്തവണ പത്മശ്രീ പുരസ്കാരം നേടിയത്. സാധാരണക്കാരായ പ്രതിഭകളുടെ പട്ടികയാണ് പുറത്തുവിട്ടത്. മറ്റു വിവിധ മേഖലകളില്‍നിന്ന് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായവരുടെ പട്ടികയും ഉടനെ പുറത്തുവിടും

9:08 PM IST:

രാഷ്ട്രപതിയുടെ സേന മെഡലുകൾ പ്രഖ്യാപിച്ചു. ഇത്തവണ 80 പേർക്കാണ് രാഷ്ട്രപതിയുടെ ധീരതയ്ക്കുളള സൈനിക പുരസ്കാരങ്ങള്‍ ലഭിക്കുക. ഇതിൽ മൂന്ന് കീർത്തി ചക്ര ഉള്‍പ്പെടെ 12 സേന മെഡലുകൾ മരണാനന്തര ബഹുമതിയായിട്ടാണ് നൽകുക. ക്യാപ്റ്റൻ അനുഷ്മാൻ സിങ്ങ്, ഹവീൽദാർ അബ്ദുൾ മജീദ്, ശിപോയി പവൻ കുമാർ എന്നിവർക്ക് കീർത്തിചക്ര മരണാനന്തര ബഹുമതിയായാണ് നൽകുക. ആകെ ആറ് കീർത്തി ചക്ര, 16 ശൗര്യ ചക്ര, 53 സേന മെഡലുകൾ എന്നിവയാണ് പ്രഖ്യാപിച്ചത്.  ഒരു നാവിക സേന മെഡലും നാലു വ്യോമസേന മെഡലുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 311 വിശിഷ്ട സേവാ മെഡലുകളും പ്രഖ്യാപിച്ചു

9:08 PM IST:

ഗായികയും സംഗീതസംവിധായകയുമായ ഭവതാരിണി ഇളയരാജ അന്തരിച്ചു. 47 വയസായിരുന്നു. സംഗീത സംവിധായകൻ ഇളയരാജയുടെ മകളാണ് ഭവതാരിണി. 2000 ൽ മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. ശ്രീലങ്കയിൽ വെച്ചായിരുന്നു അന്ത്യം. മൃതദേഹം നാളെ വൈകിട്ട് ചെന്നൈയിലേക്ക് കൊണ്ടുവരും. 'കളിയൂഞ്ഞാൽ' എന്ന മലയാള സിനിമയിലെ 'കല്യാണപ്പല്ലക്കിൽ വേളിപ്പയ്യൻ' എന്ന പാട്ട് പാടിയത് ഭവതാരിണി ഇളയരാജയാണ്.

8:48 PM IST:

കടമെടുപ്പ് പരിധി വെട്ടിക്കുറച്ചിനെതിരായ കേരളത്തിന്‍റെ ഹർജി ഉടൻ പരിഗണിക്കേണ്ടതില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ. സ്വന്തം പരാജയം മറയ്ക്കാനാണ് ഹര്‍ജിയുമായി കേരളം കോടതിയിലെത്തിയതെന്ന് അറ്റോര്‍ണി ജനറല്‍ വിമര്‍ശിച്ചു. ഇടക്കാല ഉത്തരവ് തേടിയുള്ള കേരളത്തിന്‍റെ അപേക്ഷയിൽ  മറുപടി നൽകാൻ കേന്ദ്രത്തോട് സുപ്രീം കോടതി നിർദ്ദേശിച്ചു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന കേരളത്തിന്‍റെ ഹർജി നിലനിൽക്കുന്നതല്ലെന്ന വാദമാണ് കേന്ദ്രത്തിനായി അറ്റോർണി ജനറൽ വെങ്കിട്ടരമണി ഉയർത്തിയത്. ദേശീയ സാമ്പത്തിക നയം അനുസരിച്ചാണ് കേന്ദ്രം പ്രവർത്തിക്കുന്നത്. ധനകാര്യനിർവഹണത്തിന്‍റെ പരാജയമാണ് കേരളത്തിലെ  സാമ്പത്തിക പ്രതിസന്ധിക്ക് കാരണം.  മറ്റു സംസ്ഥാനങ്ങൾക്കില്ലാത്ത പ്രശ്നങ്ങളാണ് കേരളം ഉന്നയിക്കുന്നതെന്നും കേന്ദ്രം കോടതിയിൽ പറഞ്ഞു.

8:48 PM IST:

വർക്കലയിലെ മോഷണക്കേസിലെ പ്രതി കസ്റ്റഡിയിൽ മരിച്ചു. നേപ്പാൾ സ്വദേശി രാംകുമാർ (48) ആണ് കസ്റ്റഡിയിലിരിക്കേ മരിച്ചത്. കോടതി ഹാജരാക്കിയപ്പോൾ കുഴഞ്ഞുവീണ മരിക്കുകയായിരുന്നു. വർക്കലയിൽ വീട്ടുകാരെ മയക്കി കവർച്ച നടത്തിയ കേസിലെ പ്രതിയാണ് രാംകുമാർ. 

8:48 PM IST:

ബംഗ്ലൂരുവിലെ ദില്ലി പബ്ലിക് സ്കൂളിൽ കെട്ടിടത്തിൽ നിന്ന് വീണ നാല് വയസുകാരി മരിച്ചു. മലയാളിയായ ജിയന്ന ആൻ ജിറ്റോ ആണ് മരിച്ചത്. ചെല്ലകെരെയിൽ ഉള്ള ഡിപിഎസ്സിന്റെ പ്രീ സ്കൂൾ വിദ്യാർത്ഥിനിയായിരുന്നു. കുഞ്ഞിന് അപകടം പറ്റിയത് എങ്ങനെ എന്നതിൽ ദുരൂഹത തുടരുകയാണ്. സ്കൂൾ അധികൃതരുടെ വിശദീകരണത്തിൽ വൈരുധ്യമുണ്ടെന്നാണ് ആക്ഷേപം.

8:47 PM IST:

കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍ നിന്നും ഷോക്കേറ്റ്  ഭാര്യയും ഭര്‍ത്താവും മരിച്ചു. കാപ്പിസെറ്റ് ചെത്തിമറ്റം പുത്തന്‍ പുരയില്‍ ശിവദാസ് (62), ഭാര്യ സരസു (62) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം നാലുമണിയോടെയാണ് അപകടമുണ്ടായത്. ഇവരുടെ വീടിനോട് ചേര്‍ന്നുള്ള കൃഷിയിടത്തില്‍ വന്യമൃഗങ്ങളെ തുരത്തുന്നതിനായി വൈദ്യുതി വേലി സ്ഥാപിച്ചിരുന്നു. ഇതിലേക്ക് വൈദ്യുതി പ്രവാഹമുണ്ടെന്നറിയാതെ അബദ്ധത്തിൽ തട്ടി ഷോക്കേല്‍ക്കുകയായിരുന്നു. ഷോക്കേറ്റ സരസുവിനെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചപ്പോഴാണ് ശിവദാസിന് ഷോക്കേറ്റത്.

8:47 PM IST:

റിപ്പബ്ലിക് ദിന സന്ദേശത്തില്‍ അയോധ്യ രാമക്ഷേത്രം പരാമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മ്മു. രാമക്ഷേത്രം യാഥാര്‍ത്ഥ്യമായതിനെ ഇന്ത്യയുടെ ചരിത്രത്തിലെ നിര്‍ണ്ണായക ഏടായി  ചരിത്രകാരന്മാര്‍ രേഖപ്പെടുത്തുമെന്ന് രാഷ്ട്രപതി പറഞ്ഞു. ജുഡീഷ്യറിയിലുള്ള  വിശ്വാസത്തിന്‍റെ കൂടി സാക്ഷ്യപത്രമാകും ക്ഷേത്രമെന്നും ദ്രൗപദി മുര്‍മ്മു അഭിപ്രായപ്പെട്ടു. 75ാം റിപ്പബ്ലിക് ദിനം രാജ്യത്തിന് അഭിമാന മുഹൂര്‍ത്തമാണെന്നും രാജ്യം പുരോഗതിയുടെ പാതയിലാണെന്നും നമ്മുടെ മൂല്യങ്ങള്‍ ഓര്‍മ്മിക്കേണ്ട സമയമാണെന്നും രാഷ്ട്രപതി പറഞ്ഞു.

8:36 AM IST:

ചന്ദ്രിക പ്രതിസന്ധിയില്‍ ഹൈദരലി തങ്ങള്‍ ഒറ്റപ്പെട്ടുപോയെന്ന് പാണക്കാട് മുഈന്‍ അലി തങ്ങള്‍. പ്രതിസന്ധി എങ്ങനെ കൈകാര്യം ചെയ്യണമെന്ന് പാര്‍ട്ടി നേതൃത്വത്തിന് വ്യക്തത ഉണ്ടായിരുന്നില്ലെന്നും മുഈൻ അലി തങ്ങൾ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സത്താര്‍ പന്തല്ലൂര്‍ നടത്തിയ കൈവെട്ട് പരാമര്‍ശത്തിനെതിരെ കുഞ്ഞാലിക്കുട്ടി അടക്കമുളള നേതാക്കള്‍ പ്രതികരിക്കേണ്ടിയിരുന്നില്ലെന്നും മുഈൻഅലി തങ്ങൾ പറഞ്ഞു. 

8:36 AM IST:

ബാര്‍ക്കോഴ കേസില്‍ കോണ്‍ഗ്രസ് നേതാക്കളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി കെഎം മാണിയുടെ ആത്മകഥ. മുഖ്യമന്ത്രിയാകാന്‍ സഹായിച്ചില്ലെന്ന കാരണത്താല്‍ രമേശ് ചെന്നിത്തല തനിക്കെതിരെ തിരിഞ്ഞെന്ന് ആത്മകഥയില്‍ പറയുന്നു. ചില നേതാക്കളുടെ കുതന്ത്രങ്ങളുടെ ആകെത്തുകയായിരുന്നു ബാര്‍ക്കോഴ കേസെന്നും പുസ്തകത്തിലുണ്ട്. കെഎം മാണിയുടെ ആത്മകഥ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രകാശനം ചെയ്യും. 

8:35 AM IST:

 ശ്രീലങ്കൻ മന്ത്രിയും സുരക്ഷാ ജീവനക്കാരനും ഡ്രൈവറും വാഹനാപകടത്തിൽ കൊല്ലപ്പെട്ടു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. പുലർച്ചെ കൊളമ്പോ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്. മന്ത്രിയുടെ ജീപ്പും ട്രക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണ്ണമായും തകർന്നു. മൂന്നുപേരും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു.  

8:35 AM IST:

രാജ്യം റിപ്പബ്ലിക്കായതിന്റെ എഴുപത്തിയഞ്ചാം വാർഷിക നിറവിൽ രാജ്യം. നാളത്തെ ആഘോഷത്തിന് ഒരുങ്ങുകയാണ് രാജ്യം. അതേസമയം, റിപ്പബ്ലിക്ക് ദിനത്തോടനുബന്ധിച്ച് പത്മ അവാർഡുകളും വിശിഷ്ടസേവനങ്ങൾക്കുള്ള സേന, പൊലീസ് മെഡലുകളും ഇന്ന് പ്രഖ്യാപിക്കും. സേന വിഭാഗങ്ങൾക്കുള്ള രാഷ്ട്രപതിയുടെ മെഡലുകളുടെ പട്ടികയും ഇന്ന് പുറത്തിറക്കും. റിപ്പബ്ലിക്ക് ദിനാഘോഷങ്ങൾക്ക് മുന്നോടിയായി രാഷ്ട്രപതി ദ്രൗപദി മുർമ്മു വൈകീട്ട് രാജ്യത്തെ അഭിസംബോധന ചെയ്യും. റിപ്പബ്ലിക്ക് ദിനത്തോട് അനുബന്ധിച്ചുള്ള പരിപാടികളുടെ അവസാനഘട്ട ഒരുക്കങ്ങൾ ദില്ലിയിൽ പുരോഗമിക്കുകയാണ്. 

8:34 AM IST: