Malayalam News Highlights : വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമര പന്തൽ പൊളിച്ചു മാറ്റി

Malayalam News Live Updates 07 December 2022

വിഴിഞ്ഞം മുല്ലൂർ തുറമുഖ കവാടത്തിലെ സമരപന്തൽ സമരസമിതി പൊളിച്ചുനീക്കി. സംഘര്‍ഷ സാധ്യത ഒഴിവാക്കാനായാണ് പകൽ തന്നെ സമരപന്തൽ പൊളിച്ചുനീക്കിയത്. ഇതോടെ പൊലീസ് ബാരിക്കേഡുകളും നീക്കി. 113 ദിവസമാണ് തുറമുഖ കവാടത്തിൽ മത്സ്യത്തൊഴിലാളികൾ സമരം ചെയ്തത്.

6:35 PM IST

ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എഐടിയുസി വിലക്ക്, ഇടപെട്ട് സംസ്ഥാന നേതൃത്വം

എറണാകുളം പുത്തൻകുരിശിൽ ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എഐടിയുസി വിലക്കില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. എഐടിയുസി വിലക്കില്‍ അന്വേഷണം നടത്തും. പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തിക്കുമെന്ന് കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ പെയിന്‍റ് ഇറക്കുന്നത് എഐടിയുസി തടഞ്ഞിരുന്നു.  

6:34 PM IST

'ഡോക്ടർമാർക്കെതിരെ നടപടി എടുക്കാതെ മൃതദേഹം ഏറ്റുവാങ്ങില്ല', ആലപ്പുഴ മെഡി. കോളേജില്‍ പ്രതിഷേധം

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സിസേറിയന്‍ സമയത്ത് തങ്കു ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചു. ചര്‍ച്ചയ്ക്കായി കളക്ടറും എസ്‍പിയും മെഡിക്കല്‍ കോളേജിലെത്തും. 

6:34 PM IST

'ഉഷയുടെ നിയമനം യുജിസി ചട്ടം പാലിച്ച്, സെലക്ഷന്‍ കമ്മിറ്റിയിലുള്ളത് പ്രഗത്ഭര്‍': വിശദീകരണവുമായി കുസാറ്റ്

പ്രൊഫസർ നിയമനത്തിൽ വിശദീകരണവുമായി കുസാറ്റ് യൂണിവേഴ്സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷയുടെ നിയമനം യുജിസി ചട്ടം പാലിച്ചെന്നും സെലക്ഷൻ കമ്മിറ്റിയിലുള്ളത് പ്രഗത്ഭരെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കുസാറ്റ് വ്യക്തമാക്കി. കുസാറ്റിലെ സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റ് സ്റ്റഡീസിൽ പ്രൊഫസറായുള്ള ഉഷ അരവിന്ദിന്‍റെ നിയമനത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി  പൊരുത്തക്കേടുകള്‍ ആരോപിച്ചത്. 

6:33 PM IST

സ്കൂള്‍ കുട്ടി ലഹരി കാരിയറായ സംഭവം, വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി, സ്കൂളില്‍ സര്‍വകക്ഷിയോഗം

അഴിയൂരിൽ  13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂളിന് നിര്‍ദ്ദേശം നല്‍കി. കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്. കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്. കുട്ടിയുടെ സ്കൂളില്‍ സര്‍വ്വകക്ഷിയോഗം തുടങ്ങി.

3:40 PM IST

ബിജെപി കുത്തക തകർത്ത് ആം ആദ്മി

ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. 

3:39 PM IST

വിഴിഞ്ഞത് സമരപന്തൽ പൊളിക്കുന്നു

വിഴിഞ്ഞത് സമരപന്തൽ പൊളിച്ച് നീക്കുന്നു. സംഘർഷം ഒഴിവാക്കണയാണ് പകൽ തന്നെ പന്തൽ പൊളിക്കുന്നത്. സമര പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.

2:07 PM IST

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.നിയമ മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. തടസ്സവാദവുമായി പ്രതിപക്ഷം രംഗതതെത്തി.ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

1:31 PM IST

'ആപ്പ്' ചരിത്ര വിജയത്തിലേക്ക്

ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. ബിജെപിയുടെ കുത്തക തകര്‍ത്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 131 സീറ്റിൽ ആദ്മി പാര്‍ട്ടി മുന്നിട്ട് നിൽക്കുകയാണ്. 106 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്. അതേസമയം, എട്ട് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി. വോട്ടെണ്ണൽ തുടരുകയാണ്. 

12:35 PM IST

ദില്ലിയിൽ ആധിപത്യം ഉറപ്പിച്ച് ആപ്പ്

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടരുകയാണ്. Read More 

12:00 PM IST

ചികിത്സാപിഴവിന് കേസെടുത്ത് പൊലീസ്

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

11:34 AM IST

അമ്മയും കുഞ്ഞും മരിച്ച സംഭവം; ആഭ്യന്തര അന്വേഷണം നടത്തുമെന്ന് ആശുപത്രി സൂപ്രണ്ട്

ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു.  48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

11:33 AM IST

വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും

വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

10:49 AM IST

മുന്നേറി ആംആദ്മി, തൊട്ടുപിന്നിൽ ബിജെപി

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ്  ലീഡ് ചെയ്യുന്നത്. Read More 

10:43 AM IST

റിപ്പോ നിരക്ക് വീണ്ടും കൂട്ടി,പലിശ ഇനിയും ഉയരും

റിപ്പോ നിരക്ക് .35 ശതമാനം  കൂട്ടി റിസർവ് ബാങ്ക്. തീരുമാനം ധനനയ സമിതി യോഗത്തിൽ.നാണയ പെരുപ്പം ഇനിയും ഉയരുമെന്ന് റിസർവ് ബാങ്ക്.പുതിയ റിപ്പോ നിരക്ക് 6.25%

9:51 AM IST

കുഞ്ഞും അമ്മയും മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. Read More 

9:07 AM IST

ദില്ലിയില്‍ ഇഞ്ചോടിഞ്ച്

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച്  123 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 119 ഇടത്ത് ആം ആദ്മി പാർട്ടിയും ഉണ്ട്.

7:43 AM IST

പുത്തൻകുരിശിൽ ലോഡ് ഇറക്കാൻ എഐടിയുസി വിലക്ക്‌.തർക്കം പെയിൻ്റ് ലോഡിനെ ചൊല്ലി,പൊലീസ് സംരക്ഷണവുമില്ല

എറണാകുളം പുത്തൻകുരിശിൽ ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാൻ എഐടിയുസി വിലക്ക്.യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സിപിഐ യൂണിയൻ തടയുകയാണ്.എഐടിയുസി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്

7:43 AM IST

തുറമുഖ നിർമ്മാണത്തിന് പൊലീസ് സുരക്ഷ നൽകിയില്ല'; അദാനിയുടെ ഹർജി ഇന്ന് ഹൈക്കോടതി പരി​ഗണിക്കും

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി.എന്നാൽ സമരം പിൻവലിക്കുകയും സമരപ്പന്തൽ അടക്കം പൊളിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സേനയുടേയും പൊലീസിന്‍റേയും സംരക്ഷണം ഇനി ഉണ്ടാകില്ല. ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കും

7:41 AM IST

13കാരിയെ ലഹരി കടത്തിന് ഉപയോഗിച്ച സംഭവം:അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം,സ്കൂളിൽ പരിശോധനന

കോഴിക്കോട് 13കാരിയെ ലഹരി നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. അഴിയൂരിലെ സ്കൂളിൽ എക്സൈസ് ഇന്ന് പരിശോധനയും നടത്തും.

7:40 AM IST

ചാൻസല‍ർ സ്ഥാനത്ത് നിന്ന് ​ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ,എതിർക്കാൻ പ്രതിപക്ഷം.​ഗവർണർ ഒപ്പിടില്ല

14 സർവ്വകലാശാലകളുടേയും ചാൻസലർ സ്ഥാനത്തുനിന്നും ഗവർണറെ മാറ്റാനുള്ള ബിൽ ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും. ഇംഗ്ലീഷിലും മലയാളത്തിലുമായി രണ്ട് ബില്ലുകളാണ് അവതരിപ്പിക്കുക. ഗവർണർക്ക് പകരം വിദ്യാഭ്യാസ വിദഗ്ധനെ ചാൻസലർ ആക്കാനാണ് ബില്ലിലെ വ്യവസ്ഥ. ഭരണഘടനാ പദവിയുള്ള ഗവർണർക്ക് കൂടുതൽ ചുമതല വഹിക്കുന്നതിലെ ബുദ്ധിമുട്ട് ഒഴിവാക്കാനാണ് മാറ്റമെന്നാണ് ബില്ലിലെ വിശദീകരണം. 

6:35 PM IST:

എറണാകുളം പുത്തൻകുരിശിൽ ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാനുള്ള എഐടിയുസി വിലക്കില്‍ ഇടപെട്ട് സംസ്ഥാന നേതൃത്വം. എഐടിയുസി വിലക്കില്‍ അന്വേഷണം നടത്തും. പരിശോധിക്കാന്‍ ജില്ലാ സെക്രട്ടറിയെ ചുമതലപ്പെടുത്തി. തിരുത്തണമെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തിക്കുമെന്ന് കെ പി രാജേന്ദ്രന്‍ പറഞ്ഞു. ഹാര്‍ഡ്‍വെയര്‍ സ്ഥാപനത്തില്‍ പെയിന്‍റ് ഇറക്കുന്നത് എഐടിയുസി തടഞ്ഞിരുന്നു.  

6:34 PM IST:

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തിന് പിന്നാലെ അമ്മയും കുഞ്ഞും മരിച്ചതില്‍ പ്രതിഷേധവുമായി ബന്ധുക്കള്‍. ഡോക്ടര്‍മാര്‍ക്ക് എതിരെ നടപടി എടുക്കാതെ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. സീനിയര്‍ ഡോക്ടര്‍ തങ്കു തോമസ് കോശിക്കെതിരെ നടപടി വേണമെന്നാണ് ആവശ്യം. സിസേറിയന്‍ സമയത്ത് തങ്കു ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ ആരോപിച്ചു. പോസ്റ്റുമോര്‍ട്ടം നടപടികള്‍ അവസാനിച്ചു. ചര്‍ച്ചയ്ക്കായി കളക്ടറും എസ്‍പിയും മെഡിക്കല്‍ കോളേജിലെത്തും. 

6:34 PM IST:

പ്രൊഫസർ നിയമനത്തിൽ വിശദീകരണവുമായി കുസാറ്റ് യൂണിവേഴ്സിറ്റി. ആരോപണ വിധേയയായ ഡോ. ഉഷയുടെ നിയമനം യുജിസി ചട്ടം പാലിച്ചെന്നും സെലക്ഷൻ കമ്മിറ്റിയിലുള്ളത് പ്രഗത്ഭരെന്നുമാണ് കുസാറ്റ് വിശദീകരണം. സേവ് യൂണിവേഴ്സിറ്റി ഫോറത്തിന്‍റെ ആരോപണം അടിസ്ഥാന രഹിതമെന്ന് കുസാറ്റ് വ്യക്തമാക്കി. കുസാറ്റിലെ സ്കൂൾ ഓഫ് എൻവയോണ്‍മെന്‍റ് സ്റ്റഡീസിൽ പ്രൊഫസറായുള്ള ഉഷ അരവിന്ദിന്‍റെ നിയമനത്തിലാണ് സേവ് യൂണിവേഴ്സിറ്റി ക്യാംപയിൻ കമ്മിറ്റി  പൊരുത്തക്കേടുകള്‍ ആരോപിച്ചത്. 

6:33 PM IST:

അഴിയൂരിൽ  13 കാരിയായ വിദ്യാര്‍ത്ഥിനി ലഹരിമരുന്ന് കാരിയറായ സംഭവത്തില്‍ വിദ്യാഭ്യാസമന്ത്രി റിപ്പോര്‍ട്ട് തേടി. ഡിഡിഇ സ്കൂളിലെത്തി പരിശോധന നടത്തി. കുട്ടിയെ പഠനത്തിലേക്ക് കൊണ്ടുവരാന്‍ സ്കൂളിന് നിര്‍ദ്ദേശം നല്‍കി. കുട്ടിയിൽ നിന്ന് പൊലീസ് മൊഴി രേഖപ്പെടുത്തുകയാണ്. കൗണ്‍സിലറുടെ സാന്നിധ്യത്തില്‍ വടകര വനിത സെല്ലിലാണ് മൊഴിയെടുപ്പ്. കുട്ടിയുടെ സ്കൂളില്‍ സര്‍വ്വകക്ഷിയോഗം തുടങ്ങി.

3:40 PM IST:

ദില്ലി മുൻസിപ്പൽ കോർപ്പറേഷന്‍റെ കൂടി അധികാരം നേടി രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ അപ്രമാദിത്വം നിലനിറുത്തുകയാണ് ആം ആദ്മി പാർട്ടി. ആകെയുള്ള 250 സീറ്റുകളില്‍ 132 സീറ്റുകളിലും വിജയിച്ച് ആം ആദ്മി പാർട്ടി കേവലഭൂരിപക്ഷം നേടി. രണ്ട് സീറ്റിൽ കൂടി ആം ആദ്മി ലീഡ് ചെയ്യുന്നുണ്ട്. 15 വർഷം ദില്ലി മുൻസിപ്പൽ കോർപ്പറേഷൻ ഭരിച്ച ബിജെപിയെ തകർത്താണ് ആം ആദ്മിയുടെ ചരിത്ര വിജയം. 

3:39 PM IST:

വിഴിഞ്ഞത് സമരപന്തൽ പൊളിച്ച് നീക്കുന്നു. സംഘർഷം ഒഴിവാക്കണയാണ് പകൽ തന്നെ പന്തൽ പൊളിക്കുന്നത്. സമര പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് നേരത്തെ അറിയിച്ചിരുന്നു.

2:07 PM IST:

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചു.നിയമ മന്ത്രി പി രാജീവാണ് ബില്‍ അവതരിപ്പിച്ചത്. തടസ്സവാദവുമായി പ്രതിപക്ഷം രംഗതതെത്തി.ബില്ലില്‍ ഒരുപാട് നിയമ പ്രശ്നങ്ങൾ ഉണ്ടെന്നു പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ കുറ്റപ്പെടുത്തി.

1:31 PM IST:

ദില്ലി മുനിസിപ്പൽ കോര്‍പറേഷൻ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി ചരിത്ര വിജയത്തിലേക്ക്. ബിജെപിയുടെ കുത്തക തകര്‍ത്താണ് ആം ആദ്മി പാര്‍ട്ടിയുടെ മുന്നേറ്റം. 131 സീറ്റിൽ ആദ്മി പാര്‍ട്ടി മുന്നിട്ട് നിൽക്കുകയാണ്. 106 സീറ്റിലാണ് ബിജെപിക്ക് ലീഡുള്ളത്. അതേസമയം, എട്ട് സീറ്റിലേയ്ക്ക് ചുരുങ്ങിയ കോണ്‍ഗ്രസ് നിലം പരിശായി. വോട്ടെണ്ണൽ തുടരുകയാണ്. 

12:35 PM IST:

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ആധിപത്യം ഉറപ്പിച്ച് ആം ആദ്മി പാർട്ടി. ഫലം പ്രഖ്യാപിച്ച 130 സീറ്റിൽ 75 ഇടത്തും ആപ്പ് ജയിച്ചു. 55 സീറ്റുകളിൽ ബിജെപിയും വിജയിച്ചു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. ഒമ്പത് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ് ലീഡ് ചെയ്യുന്നത്. വോട്ടെണ്ണൽ തുടരുകയാണ്. Read More 

12:00 PM IST:

ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ അമ്മയുടെയും നവജാത ശിശുവിന്റെയും മരണത്തില്‍ ചികിത്സാപിഴവിന് പൊലീസ് കേസെടുത്തു. ചികിത്സ പിഴവ് മൂലമാണ് അമ്മയും കുഞ്ഞും മരിച്ചതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. 

11:34 AM IST:

ആലപ്പുഴയില്‍ അമ്മയും കുഞ്ഞും മരിച്ച സംഭവത്തില്‍ വിശദീകരണവുമായി ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി സൂപ്രണ്ട് അബ്ദുൽ സലാം. പൊക്കിൾകൊടി പുറത്ത് വന്നപ്പോഴാണ് സിസേറിയൻ തീരുമാനിച്ചതെന്ന് അബ്ദുൽ സലാം മാധ്യമങ്ങളോട് പറഞ്ഞു.  48 മണിക്കൂറിനകം ആഭ്യന്തര അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

11:33 AM IST:

വിഴിഞ്ഞം സമരപ്പന്തൽ ഇന്ന് രാത്രി പൊളിച്ചുനീക്കും. തുറമുഖ കാവടത്തിലെ സമര പന്തൽ പൊളിച്ചു നീക്കിയതിന് ശേഷമായിരിക്കും തുറമുഖ നിർമ്മാണം പുനരാരംഭിക്കുക. പന്തൽ പൊളിച്ച് നീക്കിയതിന് ശേഷം നിർമാണ സാമഗ്രികൾ എത്തിക്കുമെന്ന് അദാനി ഗ്രൂപ്പ് അറിയിച്ചു.

10:49 AM IST:

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ലീഡ് നില മാറിമറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച് 128 സീറ്റുകളിൽ ആംആദ്മി പാർട്ടി ലീഡ് ചെയ്യുന്നത്. 109 സീറ്റുകളിൽ ബിജെപിയും ലീഡ് ചെയ്യുന്നു. അതേസമയം, കോൺഗ്രസ് തകർന്നടിഞ്ഞു. എട്ട് സീറ്റുകളില്‍ മാത്രമാണ് കോൺഗ്രസ്  ലീഡ് ചെയ്യുന്നത്. Read More 

10:43 AM IST:

റിപ്പോ നിരക്ക് .35 ശതമാനം  കൂട്ടി റിസർവ് ബാങ്ക്. തീരുമാനം ധനനയ സമിതി യോഗത്തിൽ.നാണയ പെരുപ്പം ഇനിയും ഉയരുമെന്ന് റിസർവ് ബാങ്ക്.പുതിയ റിപ്പോ നിരക്ക് 6.25%

9:51 AM IST:

ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രസവത്തെ തുടർന്ന് കുഞ്ഞും അമ്മയും മരിച്ച സംഭവത്തിൽ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അന്വേഷണത്തിന് ഉത്തരവിട്ടു. മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറോട് വിദഗ്ധ സമിതി രൂപീകരിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ മന്ത്രി നിർദേശം നൽകി. Read More 

9:07 AM IST:

ദില്ലി മുനിസിപ്പൽ കോർപറേഷൻ തെരഞ്ഞെടുപ്പിൽ ശക്തമായ പോരാട്ടം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ലീഡ് നില മാറി മറിയുകയാണ്. ഒടുവിലത്തെ റിപ്പോർട്ട് അനുസരിച്ച്  123 സീറ്റുകളിൽ ബിജെപി ലീഡ് ചെയ്യുന്നു. 119 ഇടത്ത് ആം ആദ്മി പാർട്ടിയും ഉണ്ട്.

7:43 AM IST:

എറണാകുളം പുത്തൻകുരിശിൽ ഹാർ‍ഡ് വെയർ സ്ഥാപനത്തിൽ പെയിന്‍റ് ലോഡിറക്കാൻ എഐടിയുസി വിലക്ക്.യൂണിയനുമായി കരാറിൽ ഇല്ലാത്ത ഇനമായിട്ടും ലേബർ കാർഡുള്ള സ്ഥാപനത്തിലെ ജീവനക്കാരെ ഒക്ടോബർ മാസം മുതൽ സിപിഐ യൂണിയൻ തടയുകയാണ്.എഐടിയുസി ഭീഷണി നിലനിൽക്കെ കടയുടമയാണ് ഇപ്പോൾ ലോഡിറക്കുന്നത്

7:43 AM IST:

വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട അദാനി ഗ്രൂപ്പ് നൽകിയ കോടതിയലക്ഷ്യ ഹർജി  ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. തുറമുഖ നിർമ്മാണത്തിന്  പൊലീസ് സുരക്ഷ ഒരുക്കാനുള്ള കോടതി ഉത്തരവ് നടപ്പാക്കിയില്ലെന്നാണ് അദാനി ഗ്രൂപ്പിന്റെ പ്രധാന പരാതി.എന്നാൽ സമരം പിൻവലിക്കുകയും സമരപ്പന്തൽ അടക്കം പൊളിക്കുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര സേനയുടേയും പൊലീസിന്‍റേയും സംരക്ഷണം ഇനി ഉണ്ടാകില്ല. ഇക്കാര്യം സർക്കാർ കോടതിയെ അറിയിക്കും

7:41 AM IST:

കോഴിക്കോട് 13കാരിയെ ലഹരി നൽകി ക്യാരിയർ ആയി ഉപയോഗിച്ച സംഭവത്തിൽ അടിയന്തര അന്വേഷണത്തിന് എക്സൈസ് മന്ത്രിയുടെ നിർദേശം. ജില്ല ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മന്ത്രി എം ബി രാജേഷ് നിർദേശം നൽകി. അഴിയൂരിലെ സ്കൂളിൽ എക്സൈസ് ഇന്ന് പരിശോധനയും നടത്തും.

7:40 AM IST: