Malayalam News Live:9 ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു

Malayalam News Live Updates 8August 2022

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്.  കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയാണുള്ളത്

5:58 PM IST

മനോരമ കൊലപാതകം; പ്രതി ചെന്നൈയില്‍ പിടിയില്‍

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ആദം അലി ചെന്നൈയില്‍ പിടിയിലായി

4:42 PM IST

രാജ്യാന്തര ചലച്ചിത്രമേള ഇത്തവണ ഡിസംബർ 9 മുതൽ 16 വരെ

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മേള ഡിസംബറിൽ നടക്കുന്നത്. മത്സര വിഭാഗത്തിലേക്കുള്ള എൻട്രികൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും

3:03 PM IST

മഴക്കെടുതിയിൽ സംസ്ഥാനത്ത് 100 കോടിയിലധികം രൂപയുടെ കൃഷിനഷ്ടം

 കൃഷി, വീട് നാശനഷ്ടങ്ങൾക്ക്  ഉടൻ നഷ്ടപരിഹാരം നൽകും.കൃഷിനാശം സംഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് കുടിശിഖ നൽകിനായി 30 കോടി അനുവദിച്ചു

2:08 PM IST

കോഴിക്കോട് മേയറെ തള്ളി സിപിഎം നേതൃത്വം

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പാർട്ടി നിലപാടിന് വിരുദ്ധം .പാർട്ടി ഒരിക്കലും അംഗീകരിക്കില്ല . വാർത്താക്കുറിപ്പിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ വിശദീകരണം

12:07 PM IST

വഴങ്ങാതെ ഗവര്‍ണര്‍,ഓര്‍ഡിനന്‍സുകളില്‍ ഉടന്‍ ഒപ്പിടില്ല

സമയം വേണമെന്നും കണ്ണും പൂട്ടി ഒപ്പിടില്ലെന്നും ഗവര്‍ണര്‍.കൃത്യമായ വിശദീകരണം വേണം

11:25 AM IST

മുല്ലപ്പെരിയാർ ജലനിരപ്പ് 139.15 അടിയായി ഉയർന്നു

ഇപ്പോഴത്തെ ജലനിലരപ്പിൽ ആശങ്കപ്പെടാനില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ നടത്തുന്നത്.മുല്ലപ്പെരിയാറിൽ നിന്ന് തമിഴ് നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറവാണ്. ജലനിരപ്പ് 135 അടിയായിരിക്കുമ്പോൾ എടുക്കുന്നത് പോലെയാണ് വെള്ളം കൊണ്ടു പോകുന്നത്.അത് കൂട്ടിയാൽ നമുക്ക് ആശ്വാസമാകും

11:24 AM IST

മുഖ്യമന്ത്രി ഔദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന് സ്വപ്ന

രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൌരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന് സ്വപ്ന.തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോൺ ആണ് തുറൈയ്യ എന്ന് ആരോപണം.നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി.
2017 ന് ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി നൽകിയത്.

6:41 AM IST

ബാണാസുര സാ​ഗറും കക്കി ആനത്തോട് അണക്കെട്ടും ഇന്ന് തുറക്കും, ജാ​ഗ്രത വേണമെന്ന് ജില്ലാ ഭരണകൂടം

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക്ബാ ണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും.നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്.പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക.35 മുതൽ 50 ക്യുമെക്സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. 

6:09 AM IST

ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും, നിർദേശങ്ങൾ പാലിക്കുക

ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റ‍ര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്

6:07 AM IST

പോർമുഖം തുറന്ന് ​ഗവർണർ,ലോകായുക്ത അടക്കം ഓർ‍‍ഡിനൻസുകളിൽ ഒപ്പിട്ടില്ല, ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരും

ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഒപ്പിടുന്നതിൽ നിലപാട് വ്യക്തമാക്കാതെ ഗവർണർ. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയ ശ്രമം നടത്തിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടണമെന്നും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ സർക്കാർ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഗവർണർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കാൻ ഉള്ള ഓർഡിനൻസിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്. 

6:05 AM IST

തീരാത്ത പ്രതിസന്ധി: ‍ഡീസൽ ക്ഷാമം തുടരുന്നു, കെഎസ്ആർടിസിയിൽ ഇന്നും സർവീസ് മുടങ്ങും

ഡീസൽ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ കെ എസ് ആർ ടി സിയിൽ ഇന്നും സർവീസുകൾ മുടങ്ങും.തുടർച്ചയായ നാലാം ദിവസമാണ് ഡീസൽ ക്ഷാമം കെ എസ് ആർ ടി സിയെ വലയ്ക്കുന്നത്. ഇന്ന് പ്രവൃത്തി ദിനമായതിനാൽ ജനങ്ങൾ ബുദ്ധിമുട്ടാതിരിക്കാൻ പരമാവധി ബസുകൾ നിരത്തിലിറക്കുമെന്നാണ് കെ എസ് ആർ ടി സി പറയുന്നത്. കിലോമീറ്ററിന് 35 രൂപക്ക് മുകളിൽ വരുമാനം കിട്ടുന്ന ട്രിപ്പുകൾ റദ്ദാക്കില്ല

6:05 AM IST

മഴ ഒഴിഞ്ഞിട്ടില്ല, ജാ​ഗ്രത വേണം; 9 ജില്ലകളിൽ യെല്ലോ അലേർട്ട്, ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടു

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കാലാവസ്ഥ വിഭാ​ഗത്തിന്റെ മുന്നറിയിപ്പ്. ഒമ്പത് ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് മുന്നറിയിപ്പുള്ളത്.  കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ,കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചത്. കൂടാതെ, വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾകടലിൽ ശക്തികൂടിയ ന്യൂനമർദ്ദം രൂപപ്പെട്ടിട്ടുണ്ട്. ഇത് തീവ്ര ന്യൂനമർദ്ദമാകാൻ സാധ്യതയാണുള്ളത്.

5:58 PM IST:

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ആദം അലി ചെന്നൈയില്‍ പിടിയിലായി

4:42 PM IST:

രണ്ടു വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് മേള ഡിസംബറിൽ നടക്കുന്നത്. മത്സര വിഭാഗത്തിലേക്കുള്ള എൻട്രികൾ ഓഗസ്റ്റ് 11 മുതൽ സ്വീകരിക്കും

3:04 PM IST:

 കൃഷി, വീട് നാശനഷ്ടങ്ങൾക്ക്  ഉടൻ നഷ്ടപരിഹാരം നൽകും.കൃഷിനാശം സംഭവിച്ച കർഷകർക്ക് വിള ഇൻഷുറൻസ് കുടിശിഖ നൽകിനായി 30 കോടി അനുവദിച്ചു

2:08 PM IST:

ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് പാർട്ടി നിലപാടിന് വിരുദ്ധം .പാർട്ടി ഒരിക്കലും അംഗീകരിക്കില്ല . വാർത്താക്കുറിപ്പിലാണ് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍റെ വിശദീകരണം

12:07 PM IST:

സമയം വേണമെന്നും കണ്ണും പൂട്ടി ഒപ്പിടില്ലെന്നും ഗവര്‍ണര്‍.കൃത്യമായ വിശദീകരണം വേണം

11:25 AM IST:

ഇപ്പോഴത്തെ ജലനിലരപ്പിൽ ആശങ്കപ്പെടാനില്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻ കുട്ടി.എല്ലാ ഡാമുകളും ഒരുമിച്ച് തുറക്കാനുള്ള ക്രമീകരണമാണ് ഇപ്പോൾ നടത്തുന്നത്.മുല്ലപ്പെരിയാറിൽ നിന്ന് തമിഴ് നാട് കൊണ്ടുപോകുന്ന ജലത്തിന്റെ അളവ് കുറവാണ്. ജലനിരപ്പ് 135 അടിയായിരിക്കുമ്പോൾ എടുക്കുന്നത് പോലെയാണ് വെള്ളം കൊണ്ടു പോകുന്നത്.അത് കൂട്ടിയാൽ നമുക്ക് ആശ്വാസമാകും

11:24 AM IST:

രാജ്യത്ത് നിരോധിച്ച സാറ്റലൈറ്റ് ഫോൺ ഉപയോഗിച്ച യുഎഇ പൌരനെ കുറ്റവിമുക്തനാക്കാൻ മുഖ്യമന്ത്രി കൂട്ടുനിന്നു എന്ന് സ്വപ്ന.തുറൈയ്യ എന്ന ഫോൺ കൈവശം വെച്ചു എന്ന സംഭവത്തിൽ സി ഐ എസ് എഫ് ഇയാൾക്കെതിരെ പരാതി നൽകിയിരുന്നു.തീവ്രവാദത്തിന് ഉപയോഗിക്കുന്ന സാറ്റലൈറ്റ് ഫോൺ ആണ് തുറൈയ്യ എന്ന് ആരോപണം.നെടുമ്പാശ്ശേരി പൊലീസ് കേസെടുത്തെങ്കിലു൦ കോടതിയിൽ നിന്ന് ഇയാൾക്ക് ജാമ്യ൦ കിട്ടി.
2017 ന് ജൂലൈ നാലിന് ആണ് സി ഐ എസ് എഫ് പരാതി നൽകിയത്.

6:41 AM IST:

വയനാട്ടിലെ ബാണാസുര സാഗർ അണക്കെട്ടും പത്തനംതിട്ട കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകളും ഇന്ന് തുറക്കും. രാവിലെ 8 മണിക്ക്ബാ ണാസുര സാഗർ ഡാമിന്‍റെ ഒരു ഷട്ടർ 10 സെന്റിമീറ്റർ തുറക്കാനാണ് തീരുമാനം. സെക്കൻഡിൽ 8.50 ക്യുബിക് മീറ്റർ വെളളം പുറത്തേക്ക് ഒഴുക്കും.നിലവിൽ ഡാമിലെ ജലനിരപ്പ് 773.70 മീറ്ററാണ്.പതിനൊന്ന് മണിയോടെയാകും കക്കി ആനത്തോട് അണക്കെട്ടിന്റെ ഷട്ടറുകൾ തുറക്കുക.35 മുതൽ 50 ക്യുമെക്സ് വെള്ളമായിരിക്കും പുറത്തേക്ക് ഒഴുക്കി വിടുക. 

6:09 AM IST:

ഇടുക്കി അണക്കെട്ടിൽ നിന്ന് ഇന്ന് കൂടുതൽ വെള്ളം തുറന്നു വിട്ടേക്കും. കനത്ത മഴ പെയ്യാനും മുല്ലപ്പെരിയാറിൽ നിന്ന് കൂടുതൽ വെള്ളമെത്താനുള്ള സാധ്യതയും പരിഗണിച്ചാണ് തുറന്നു വിടുന്ന വെള്ളത്തിന്‍റെ അളവ് വ‍ർധിപ്പിക്കാൻ തീരുമാനിച്ചത്. സെക്കന്‍റില്‍ രണ്ടു ലക്ഷം ലിറ്റ‍ര്‍ വെള്ളം വരെ തുറന്നു വിടാനാണ് റൂള്‍ ക‍ര്‍വ് കമ്മറ്റി അംഗീകാരം നൽകിയിരിക്കുന്നത്. നിലവിൽ മൂന്നു ഷട്ടറുകളിലൂടെ സെക്കൻറിൽ ഒരു ലക്ഷം ലിറ്റ‍ര്‍ വെള്ളമാണ് തുറന്നു വിട്ടിരിക്കുന്നത്

6:07 AM IST:

ലോകായുക്ത നിയമ ഭേദഗതി അടക്കം 11 ഓർഡിനൻസുകളുടെ കാലാവധി ഇന്ന് തീരാനിരിക്കെ ഒപ്പിടുന്നതിൽ നിലപാട് വ്യക്തമാക്കാതെ ഗവർണർ. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാനെ ഇന്നലെ ചീഫ് സെക്രട്ടറി നേരിട്ട് കണ്ട് അനുനയ ശ്രമം നടത്തിയിരുന്നു. ഓർഡിനൻസിൽ ഒപ്പിടണമെന്നും വിസി നിയമനത്തിൽ ഗവർണറുടെ അധികാരം കവരാൻ സർക്കാർ ശ്രമിച്ചില്ലെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ഗവർണർ ഉറച്ചു നിൽക്കുന്ന സാഹചര്യത്തിൽ വിസി നിയമനത്തിനുള്ള സേർച്ച് കമ്മിറ്റിയിൽ ഗവർണറുടെ അധികാരം ഇല്ലാതാക്കാൻ ഉള്ള ഓർഡിനൻസിൽ നിന്നും സർക്കാർ പിന്നോട്ട് പോകാനും സാധ്യത ഉണ്ട്. 

6:05 AM IST: