Malayalam news live : സംസ്ഥാനത്ത് മഴ കനത്തു: രണ്ട് മരണം, ഇക്കോടൂറിസം കേന്ദ്രങ്ങളടച്ചു

malayalam news live updates as on 31 july 2022

സംസ്ഥാനത്ത് തീവ്രമഴ മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ വിഭാഗം. നാളെ ഏഴ് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും. തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്.

10:43 PM IST

പത്തനംതിട്ടയില്‍ ഒഴുക്കില്‍പ്പെട്ട് യുവാവ് മരിച്ചു

പത്തനംതിട്ടയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. അദ്വൈത് എന്നയാളാണ് മരിച്ചത്. 

8:13 PM IST

മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുരുങ്ങിയ 9 വിനോദസഞ്ചാരികള രക്ഷിച്ചു

മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുരുങ്ങിയ 9 വിനോദസഞ്ചാരികള രക്ഷിച്ചു. ഇവരെ അടുത്തുള്ള വീട്ടിലേക്ക് മാറ്റി. ശക്തമായ മഴ ആയതിനാൽ കല്ലാറിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് പൊലിസ്.

7:54 PM IST

ഇക്കോ ടൂറിസം കേന്ദ്രങ്ങൾ അടച്ചു

തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കുന്നതല്ല.

7:21 PM IST

മലവെള്ളപ്പാച്ചിലില്‍ ഒരു മരണം

 കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍. തമിഴ്നാട് മധുര സ്വദേശി കുമരന്‍ മരിച്ചു

4:22 PM IST

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യക്ക് രണ്ടാം സ്വര്‍ണ്ണം

ഭാരാദ്വേഹനത്തില്‍ ജെറമി ലാല്‍റിന്നുംഗക്ക്  ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

2:09 PM IST

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും.തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നൽകുന്ന മുന്നറിയിപ്പ്

1:37 PM IST

സർക്കാരിനെതിരെ കുഞ്ഞാലിക്കുട്ടി

പുതിയ പ്ലസ് വൺ ബാച്ചുകൾ  അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയെന്ന് പികെ കുഞ്ഞാലിക്കുട്ടി. 
പതിനായിരങ്ങൾ പഠിക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റി യെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി. 

11:56 AM IST

കരിപ്പൂരിൽ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ

ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ കരിപ്പൂരിൽ പിടിയിൽ. വിമാന കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് അംഗം മുഹമ്മദ് ഷമീമാണ് 2,647 ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്

11:33 AM IST

പ്ലസ് വൺ ട്രയൽ അലോട്ട്മെന്റ് സമയം നീട്ടി

 പ്ലസ് വൺ  ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.  അവസാന തിയതി നാളെ 5 മണി വരെയാണ് നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

11:26 AM IST

ഹർ ഘർ തിരംഗ ക്യാമ്പയിൻ എല്ലാവരും ചേർന്ന് വിജയിപ്പിക്കണം;പ്രധാനമന്ത്രി

അടുത്ത 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി.സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം പതാകയാക്കണം

9:09 AM IST

ജമ്മു കശ്മീരിൽ ഭീകരനെ വധിച്ചു

ബാരാമുള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള സ്വദേശിയും ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനുമായ അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാസേന വധിച്ചത്. ആയുധങ്ങളും പിടിച്ചെടുത്തു

8:44 AM IST

സ്വർണക്കടത്ത് സംഘാംഗത്തിനെതിരെ പീഡനത്തിന് കേസെടുത്തു

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പെരുവണ്ണാമൂഴി പൊലീസ് പീഡനത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

5:37 AM IST

മധു കേസിൽ നിന്ന് പിന്മാറാൻ വീണ്ടും ഭീഷണി, മുക്കാലി സ്വദേശി അബ്ബാസിനെതിരെ കേസെടുക്കാൻ കോടതി ഉത്തരവ്

 കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്

5:36 AM IST

കെ റെയിൽ:തുട‍ർ സമരം തീരുമാനിക്കാൻ സമര സമിതി യോ​ഗം,സെക്രട്ടേറിയറ്റിന് മുന്നിൽ ഉപവാസമുൾപ്പെടെ ആലോചനയിൽ

കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നേരിട്ടുള്ള സർവേ ഒഴിവാക്കി ജിയോ ടാഗിംഗുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം. ഓണത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഉൾപ്പെടെയുള്ള സമരപരിപാടികൾ സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലും തീരുമാനം ഇന്നുണ്ടാകും. എല്ലാ ജില്ലകളിലേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും

5:35 AM IST

പ്ലസ് വൺ പ്രവേശനം:കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാനുള്ള കോടതി ഉത്തരവിനെതിരെ അപ്പീൽ

പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്

5:35 AM IST

കരുവന്നൂ‍ർ ബാങ്ക്:സിബിഐ അന്വേഷണ ഹ‍ർജി നാളെ ഹൈക്കോടതിയിൽ,സിപിഎം നേതാക്കളെ രക്ഷിക്കാൻ ശ്രമമെന്ന് പരാതി

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ പ്രതീക്ഷിച്ച് നിക്ഷേപകർ. തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ നാളെ അറിയിക്കണം. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരനായ എംവി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

5:34 AM IST

കൗമാരക്കാ‍‍ർക്കിടയിൽ വിവാഹങ്ങളും ആത്മഹത്യകളും പെരുകുന്നു,കൗൺസിലിങ്ങടക്കം വനിത കമ്മിഷൻ പദ്ധതികൾ പേപ്പറിലൊതുങ്ങി

19 വയസ് വയസുവരെ പ്രായ പരിധിയിലുളള പെണ്‍കുട്ടികളുടെ ആത്മഹത്യകളുടെ പ്രധാന കാരണങ്ങളിലൊന്ന് നേരത്തയുളള വിവാഹമെന്നാണ് ദേശീയ തലത്തിലുളള പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. കേരളത്തിലും സമാനമായ രീതിയില്‍ വിവാഹത്തെ തുടര്‍ന്നുളള ആത്മഹത്യകള്‍ പെരുകുന്ന സാഹചര്യത്തില്‍ ഗൗരവകരമായ പഠനങ്ങളും ഇടപെടലുകളും വേണമെന്നാണ് ഉയരുന്ന ആവശ്യം

10:43 PM IST:

പത്തനംതിട്ടയില്‍ യുവാവ് ഒഴുക്കില്‍പ്പെട്ട് മരിച്ചു. അദ്വൈത് എന്നയാളാണ് മരിച്ചത്. 

8:13 PM IST:

മീൻമുട്ടി വെള്ളച്ചാട്ടത്തിൽ കുരുങ്ങിയ 9 വിനോദസഞ്ചാരികള രക്ഷിച്ചു. ഇവരെ അടുത്തുള്ള വീട്ടിലേക്ക് മാറ്റി. ശക്തമായ മഴ ആയതിനാൽ കല്ലാറിലേക്ക് കൊണ്ടുവരാൻ കഴിയില്ലെന്ന് പൊലിസ്.

7:54 PM IST:

തിരുവനന്തപുരം ജില്ലയിൽ മഴ ശക്തമായ സാഹചര്യത്തിൽ പൊന്മുടി, കല്ലാർ, മങ്കയം ഇക്കോ ടൂറിസം കേന്ദ്രങ്ങൾ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ തുറന്ന് പ്രവർത്തിക്കുന്നതല്ല.

7:21 PM IST:

 കൊല്ലം കുംഭവുരുട്ടി വെള്ളച്ചാട്ടത്തില്‍ മലവെള്ളപ്പാച്ചില്‍. തമിഴ്നാട് മധുര സ്വദേശി കുമരന്‍ മരിച്ചു

4:22 PM IST:

ഭാരാദ്വേഹനത്തില്‍ ജെറമി ലാല്‍റിന്നുംഗക്ക്  ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം

2:09 PM IST:

സംസ്ഥാനത്ത് തീവ്ര മഴ മുന്നറിയിപ്പ്. നാളെ 7 ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. ഇന്ന് വൈകീട്ടോടെ മഴ ശക്തമാകും.തിരുവനന്തപുരം മുതൽ മലപ്പുറം വരെയുള്ള 10 ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. പ്രദേശികമായി മിന്നൽ പ്രളയമുണ്ടാകുമെന്നാണ് കാലാവസ്ഥാ വിദഗ്ദ്ധര്‍ നൽകുന്ന മുന്നറിയിപ്പ്

1:37 PM IST:

പുതിയ പ്ലസ് വൺ ബാച്ചുകൾ  അനുവദിക്കുന്നതിൽ സർക്കാരിന് അനാസ്ഥയെന്ന് പികെ കുഞ്ഞാലിക്കുട്ടി. 
പതിനായിരങ്ങൾ പഠിക്കാൻ ഓപ്പൺ യൂണിവേഴ്സിറ്റി യെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും കുഞ്ഞാലിക്കുട്ടി. 

11:56 AM IST:

ഒരു കോടിയോളം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച വിമാന കമ്പനി ജീവനക്കാരൻ പിടിയിൽ കരിപ്പൂരിൽ പിടിയിൽ. വിമാന കമ്പനിയുടെ ഗ്രൗണ്ട് സ്റ്റാഫ് അംഗം മുഹമ്മദ് ഷമീമാണ് 2,647 ഗ്രാം സ്വർണ മിശ്രിതവുമായി പിടിയിലായത്

11:33 AM IST:

 പ്ലസ് വൺ  ട്രയൽ അലോട്ട്മെന്റിന്റെ സമയം നീട്ടി.  അവസാന തിയതി നാളെ 5 മണി വരെയാണ് നീട്ടിയത്. വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം അനുസരിച്ചാണ് നടപടിയെന്ന് മന്ത്രി വി ശിവൻകുട്ടി

11:26 AM IST:

അടുത്ത 13 മുതൽ 15 വരെ എല്ലാവരും വീടുകളിൽ ദേശീയപതാക ഉയർത്തണമെന്ന് പ്രധാനമന്ത്രി.സമൂഹമാധ്യമ അക്കൗണ്ടുകളുടെ മുഖചിത്രം പതാകയാക്കണം

9:09 AM IST:

ബാരാമുള്ളയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരു ഭീകരനെ വധിച്ചു. ബാരാമുള്ള സ്വദേശിയും ലഷ്കർ ഇ ത്വയ്ബ പ്രവർത്തകനുമായ അഹമ്മദ് ഭട്ടിനെയാണ് സുരക്ഷാസേന വധിച്ചത്. ആയുധങ്ങളും പിടിച്ചെടുത്തു

8:46 AM IST:

കോഴിക്കോട് പന്തിരിക്കരയിൽ യുവാവിനെ തട്ടിക്കൊണ്ടുപോയ സ്വർണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പെരുവണ്ണാമൂഴി പൊലീസ് പീഡനത്തിന് കേസെടുത്തു. കഴിഞ്ഞ ദിവസം കസ്റ്റഡിയിൽ എടുത്ത യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്

5:37 AM IST:

 കേസിൽ നിന്ന് പിന്മാറാൻ മുക്കാലി സ്വദേശി അബ്ബാസ് നിരന്തരം ഭീഷണിപ്പെടുത്തുന്നതായി അട്ടപ്പാടിയിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട മധുവിന്റെ അമ്മയും സഹോദരിയും.പുതിയ വീട് കെട്ടിത്തരാമെന്നും കേസിന് പിറകെ പോകാതെ,സുഖമായി ജീവിക്കൂ എന്ന് പറഞ്ഞെന്നും സഹോദരി മല്ലി പറയുന്നു. മധുവിന്റെ അമ്മ മല്ലി നൽകിയ പരാതിയിൽ മണ്ണാർക്കാട് മുൻസിഫ് കോടതി അബ്ബാസിനെതിരെ കേസെടുക്കാൻ ഉത്തരവിട്ടു.വിറ്റ്നസ് പ്രൊട്ടക്ഷൻ സ്കീം നടപ്പിലാക്കാൻ നിർദേശമുണ്ടായിട്ടും സാക്ഷികൾ കൂറുമാറുന്നതിൽ കുടുംബം ആശങ്കയിലാണ്

5:36 AM IST:

കെ റെയിലിനെതിരായ സമരത്തിന്റെ രണ്ടാം ഘട്ടം ചർച്ച ചെയ്യാൻ കെ റെയിൽ വിരുദ്ധ സമിതി ഇന്ന് കൊച്ചിയിൽ യോഗം ചേരും. നേരിട്ടുള്ള സർവേ ഒഴിവാക്കി ജിയോ ടാഗിംഗുമായി മുന്നോട്ട് പോകാൻ സർക്കാർ തീരുമാനിച്ച സാഹചര്യത്തിലാണ് യോഗം. ഓണത്തിന് സെക്രട്ടറിയേറ്റിന് മുന്നിൽ ഉപവാസം ഉൾപ്പെടെയുള്ള സമരപരിപാടികൾ സമിതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇക്കാര്യങ്ങളിലും തീരുമാനം ഇന്നുണ്ടാകും. എല്ലാ ജില്ലകളിലേയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കും

5:35 AM IST:

പ്ലസ് വൺ പ്രവേശനത്തിന് 10% കമ്മ്യൂണിറ്റി ക്വാട്ട സീറ്റുകൾ പൊതു മെറിറ്റിലേക്ക് മാറ്റാൻ ഉള്ള ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകും. ഈ പത്തു ശതമാനം മാറ്റി നിർത്തിയാകും അലോട്മെന്റ് നടത്തുക. ട്രയൽ അലോട്ട്മെന്റ് തുടങ്ങിയ ശേഷം ഉള്ള നീക്കം കൂടുതൽ ആശയ കുഴപ്പത്തിന് കാരണമാകും. പൊതു മെറിറ്റ് ആയി കണക്കാക്കിയ ട്രയൽ അലോട്മെന്റ് നടത്തിയ 6000 ത്തോളം സീറ്റുകൾ ആണ് മാറ്റുന്നത്

5:35 AM IST:

കരുവന്നൂർ സഹകരണ ബാങ്ക് അഴിമതിയിൽ ഹൈക്കോടതിയുടെ നിർണായക ഇടപെടൽ പ്രതീക്ഷിച്ച് നിക്ഷേപകർ. തട്ടിപ്പിൽ സി ബി ഐ അന്വേഷണം വേണമെന്ന ഹർജി ഒരു വർഷത്തിന് ശേഷം ഹൈക്കോടതി നാളെ പരിഗണിക്കും. നിക്ഷേപകർക്ക് പണം തിരിച്ച് നൽകാൻ എന്ത് ചെയ്യാനാകുമെന്ന് സർക്കാർ നാളെ അറിയിക്കണം. ഉന്നത സിപിഎം നേതാക്കളെ രക്ഷിക്കാൻ കേസ് അട്ടിമറിക്കുന്നുവെന്ന് പരാതിക്കാരനായ എംവി സുരേഷ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

5:34 AM IST: