Malayalam Live News: ദുരിതാശ്വാസ ഫണ്ട് കേസ്: റിവ്യു ഹർജി ഇന്ന് ലോകായുക്തയുടെ പരിഗണനയിൽ

Malayalam news live updates kgn

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് പരിഗണിക്കാൻ ലോകായുക്തക്ക് അധികാരമുണ്ടോ എന്നതിലായിരുന്നു ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫിനും ഉപലോകായുക്ത ജസ്റ്റിസ് ഹാറുൺ അൽ റഷീദിനുമിടയിൽ ഭിന്നത ഉണ്ടായത്. ഇക്കാരണത്താലാണ് കേസ് ഫുൾ ബെഞ്ചിന് വിട്ടത്. എന്നാൽ 2019ൽ ലോകായുക്ത ജസ്റ്റിസ് പയസ് കുര്യാക്കോസ് അധ്യക്ഷനായ വിശാല ബെഞ്ച് വിശദമായ വാദം കേട്ടശേഷം കേസ് പരിഗണിക്കാൻ അധികാരമുണ്ടെന്ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ചൂണ്ടിക്കാട്ടിയായിരുന്നു പരാതിക്കാരൻ ആർഎസ് ശശികുമാർ ഭിന്ന വിധിക്കെതിരെ റിവ്യു ഹർജി നൽകിയത്.

6:16 AM IST

ലോകായുക്തയിൽ കേസ്

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസിലെ ഭിന്നവിധിക്കെതിരായ റിവ്യു ഹർജി ലോകായുക്ത ഇന്ന് പരിഗണിക്കും. ഭിന്ന വിധി പറഞ്ഞ ഡിവിഷൻ ബെഞ്ച് തന്നെയാണ് ഹര്‍ജി പരിഗണിക്കുന്നത്. കേസ് പരിഗണിക്കുന്നത് നാളേക്ക് മാറ്റണമെന്ന് പരാതിക്കാരൻ ആർഎസ് ശശികുമാർ ആവശ്യപ്പെടും. നാളെയാണ് ഫുൾ ബെഞ്ചും കേസ് പരിഗണിക്കുന്നത്. 

6:16 AM IST: