Malayalam News Highlights: പഞ്ചാബ് മുഖ്യമന്ത്രിയെയും ലക്ഷ്യമിട്ട് ബിജെപി, ഇഡി അന്വേഷണം?

Malayalam news  today live updates 24 march 2024

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ കെജ്രിവാൾ ജയിലിൽ നിന്ന് തന്നെ ദില്ലി ഭരിക്കുമെന്നും അദ്ദേഹത്തിന് പകരം മറ്റൊരാൾ പാർട്ടിയിലില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.സുനിത കെജരിവാൾ നേതൃനിരയിലേക്ക് വരണോയെന്ന് അരവിന്ദ് കെജരിവാൾ തീരുമാനിക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും സുനിത നേതൃത്വത്തിലെത്തിയിരിക്കുമെന്നും മന്ത്രി സൗരവ് ഭരദ്വാജും പ്രതികരിച്ചു. 

7:26 AM IST

ലൈസൻസിൻ്റെയും RC ബുക്കിൻ്റെയുംപ്രിൻ്റിംഗ് പുനരാരംഭിച്ചു

6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിൻ്റെയും RC ബുക്കിൻ്റെയുംപ്രിൻ്റിംഗ് പുനരാരംഭിച്ചു.അടുത്ത ദിവസം മുതൽ തപാൽ മുഖേനെ വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

7:23 AM IST

കോഴിക്കോട് താമരശ്ശേരി ടൗണിൽ തീപിടുത്തം

കോഴിക്കോട് താമരശ്ശേരി ടൗണിൽ തീപിടുത്തം. പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടുത്തം ഉണ്ടായത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്

7:22 AM IST

റായ്ബറേലിയിലും അമേഠിയിലും ആരിറങ്ങും?

നെഹ്റു കുടുംബത്തിന്റെ പരമ്പരാഗത മണ്ഡലമായ റായ്ബറേലിയിലും അമേഠിയിലും മത്സരിക്കാൻ വിസമ്മതിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും. അമേഠി നേരത്തെ നഷ്ടമായതാണെങ്കിലും  ഇത്തവണ സോണിയ മത്സര രംഗത്ത് നിന്നും മാറിയ സാഹചര്യത്തിൽ പ്രിയങ്ക എത്തിയില്ലെങ്കിൽ റായ്ബറേലിയും കൈവിട്ടുപോകുമെന്നാണ് പ്രവർത്തകരുടെ ആശങ്ക. രാഹുലും പ്രിയങ്കയും മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയതോടെ രണ്ട് മണ്ഡലങ്ങളും ഒഴിച്ചിട്ട് കൊണ്ടാണ് കോൺഗ്രസിന്റെ യുപി പട്ടിക പുറത്ത് വന്നത്.

7:22 AM IST

കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യത്തിൽ ബിജെപി

ഇഡി കസ്റ്റഡിയിൽ കഴിയുന്ന അരവിന്ദ് കെജ്രിവാൾ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കണമെന്ന ആവശ്യം ബിജെപി ശക്തമാക്കി. അറസ്റ്റോടെ ഭരണം പ്രതിസന്ധിയിലായെന്നും ജയിലിൽ നിന്ന് സർക്കാരിനെ ചലിപ്പിക്കാനാവില്ലെന്നും ആവർത്തിക്കുകയാണ് ബിജെപി. എന്നാൽ കെജ്രിവാൾ ജയിലിൽ നിന്ന് തന്നെ ദില്ലി ഭരിക്കുമെന്നും അദ്ദേഹത്തിന് പകരം മറ്റൊരാൾ പാർട്ടിയിലില്ലെന്നും പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ വ്യക്തമാക്കി.സുനിത കെജരിവാൾ നേതൃനിരയിലേക്ക് വരണോയെന്ന് അരവിന്ദ് കെജരിവാൾ തീരുമാനിക്കുമെന്നും അത്തരമൊരു സാഹചര്യമുണ്ടായാൽ തീർച്ചയായും സുനിത നേതൃത്വത്തിലെത്തിയിരിക്കുമെന്നും മന്ത്രി സൗരവ് ഭരദ്വാജും പ്രതികരിച്ചു. 

7:26 AM IST:

6 മാസമായി മുടങ്ങിക്കിടന്ന ലൈസൻസിൻ്റെയും RC ബുക്കിൻ്റെയുംപ്രിൻ്റിംഗ് പുനരാരംഭിച്ചു.അടുത്ത ദിവസം മുതൽ തപാൽ മുഖേനെ വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ

7:23 AM IST:

കോഴിക്കോട് താമരശ്ശേരി ടൗണിൽ തീപിടുത്തം. പഴയ ബസ് സ്റ്റാൻ്റിനു മുന്നിലെ രണ്ടു ബേക്കറികൾ പൂർണമായും കത്തിനശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. മുക്കത്ത് നിന്ന് അഗ്നിരക്ഷാ സേനയെത്തി തീയണച്ചു. സരോജ് ബേക്കറി, കാബ്രോ ബേക്കറി എന്നിവയിലാണ് തീപിടുത്തം ഉണ്ടായത്. പഴയ ഓടിട്ട രണ്ടുനില കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരുന്നു ബേക്കറികൾ പ്രവർത്തിച്ചിരുന്നത്

7:22 AM IST: