തിരൂര്‍: വിവാദ ഭൂമി തന്നെ വിലക്ക് വാങ്ങി മലയാള സർവകലാശാല. പത്ത് പേരുടെ പതിനൊന്നു ഏക്കർ ഭൂമിയാണ് വാങ്ങിയത്. വയൽ വിഭാഗത്തിൽ പെട്ട ഭൂമി വാങ്ങിയത് സെന്റൊന്നിന് ഒരു ലക്ഷത്തി അറുപതിനായരം രൂപക്ക്. തിരൂർ സബ് രജിസ്ട്രാർ ഓഫീസിൽ ഇന്ന് ഭൂമി രജിസ്‌ട്രേഷൻ നടന്നു. 

ഭൂമാഫിയയുടെ വയൽ ഭൂമി ഉയർന്ന വിലക്ക് വാങ്ങാനുള്ള നീക്കം നേരത്തെ ഏഷ്യാനെറ്റ് ന്യൂസ് പുറത്തു കൊണ്ടുവന്നിരുന്നു.ഇതേ തുടർന്ന് സെന്റിന് പതിനായിരം രൂപ കുറച്ചാണ് തിരൂർ തുഞ്ചത്തെഴുത്തച്ഛൻ മലയാള സർവകലാശാല ഇതേ ഭൂമി തന്നെ വാങ്ങിയത്.