താരീഖ് അൻവർ കോഴിക്കോട്; ശശി തരൂരിനെ വരുതിയിൽ നിർത്താൻ കെപിസിസി അച്ചടക്ക സമിതി

News updates live 26th November

തരൂരിനൊപ്പമോ അതോ എതിരോ എന്ന നിലയിലേക്ക് സംസ്ഥാന കോൺഗ്രസ്സിലെ ബലാബലം തന്നെ മാറിമറഞ്ഞതാണ് ഇപ്പോഴത്തെ കാഴ്ച. ഈ വിവാദം ശശിതരൂരിനുണ്ടാക്കിയത് വൻ നേട്ടമാണെന്നത് വ്യക്തം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ പരസ്യമായി എതിർത്ത കേരള നേതാക്കൾ മുഴുവൻ തരൂരിൻറെ അതിവേഗ നീക്കത്തിൽ വെട്ടിലായി. പാർട്ടി നയങ്ങൾ ഉയർത്തിയുള്ള പരിപാടികളെങ്ങിനെ വിമതനീക്കമാകുമെന്നാണ് തരൂരിൻറെ ചോദ്യം. സംഘപരിവാറിനെതിരായ നീക്കങ്ങളിൽ കോൺഗ്രസ് ഫോറത്തിൽ നിന്ന് തന്നെ മത-സാമുദായിക നേതാക്കളുമായും പ്രൊഫഷണലുകളുമായാണ് സംവാദങ്ങളും കൂടിക്കാഴ്ചയും. അത് കൊണ്ട് തന്നെ ഇതൊന്നും അച്ചടക്കലംഘനമായി എടുക്കാനാകില്ലെന്നത് കെപിസിസി നേതൃത്വത്തിന് മുന്നിലെ വെല്ലുവിളി.

9:04 PM IST

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ പി ടി ഉഷ

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി ടി ഉഷ. അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണ തനിക്കുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. 

8:52 PM IST

രാജ്ഭവനുകളിലേക്ക് കര്‍ഷകരുടെ പ്രതിഷേധ മാര്‍ച്ച്, 7 ആവശ്യങ്ങള്‍ , കേന്ദ്രം വാഗ്ദാനലംഘനം നടത്തിയെന്ന് കർഷകർ

കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനലംഘനങ്ങളില്‍ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യം ഉയര്‍ത്തി സംയുക്ത കിസാൻ മോർച്ചയാണ് മാർച്ച് സംഘടിപ്പിച്ചത്. 2020 ലെ കർഷകരുടെ ദില്ലി മാർച്ചിന്‍റെ വാർഷികദിനത്തിലായിരുന്നു പ്രതിഷേധം. 

8:51 PM IST

ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടം, വാശിയേറിയ പ്രചാരണവുമായി ബിജെപിയും എഎപിയും

ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. ജനസഭകളും വീടു കയറിയുള്ള പ്രചാരണങ്ങളിലുമാണ് ഇരുപാർട്ടികളും ശ്രദ്ധ ചെലുത്തുന്നത്. കള്ളപ്പണ കേസും മദ്യനയവും ആംആദ്മി പാര്‍ട്ടിക്കതെിരെ ബിജെപി ആയുധമാക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ വികസന മുരടിപ്പാണ് ആപിന്‍റെ തുറുപ്പ് ചീട്ട്.

8:51 PM IST

'കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യര്‍', അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് ചെന്നിത്തല

അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യരാണ്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. 

8:50 PM IST

ദില്ലി മദ്യനയ കേസ്, ഇഡി കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരില്ല

ദില്ലി മദ്യനയ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മനീഷ് സിസോദിയയുടെ പേരില്ല. ദില്ലി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. 

11:36 AM IST

ജനാധിപത്യ പാർട്ടി ആയതിനാല്‍ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് മുരളീധരൻ

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് ആരും പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. തന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ മുരളീധരൻ പറഞ്ഞു.

11:34 AM IST

അച്ചടക്കത്തിന് നിർവചനം വേണമെന്ന് എംകെ രാഘവൻ

കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ. കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിനു ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ എം കെ രാഘവൻ പറഞ്ഞു.

11:08 AM IST

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം ഇന്ന് വീണ്ടും തുടങ്ങുമെന്ന് അദാനി, സർക്കാരിന് കത്ത് നൽകി

മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. 

10:14 AM IST

വീടൊഴിയില്ലെന്ന് എസ് രാജേന്ദ്രൻ

വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. വിഷയത്തിൽ കോടതിയെ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട് ഒഴിഞ്ഞുപോകാൻ തത്കാലം തീരുമാനിച്ചിട്ടില്ല. 10 സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

10:12 AM IST

'ഗുജറാത്തിൽ ബിജെപി മിന്നും വിജയം ആവ‍ര്‍ത്തിക്കും, പോരാട്ടം കോൺഗ്രസിനോട്, ആം ആദ്മിക്ക് സ്ഥാനമില്ല': അൽപേഷ് താക്കൂർ

ഗുജറാത്തിൽ ബിജെപി മിന്നും വിജയം ആവ‍ര്‍ത്തിക്കുമെന്ന് ബിജെപി നേതാവ് അൽപേഷ് താക്കൂർ. സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസ്- ബിജെപി പോരാട്ടമാണെന്നും കളംപിടിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ സ്ഥാനമില്ലെന്നും അൽപേഷ് താക്കൂർ അഭിപ്രായപ്പെട്ടു

9:56 AM IST

ഇടുക്കിയിൽ  കൂടുതൽ മേഖലകളിൽ പന്നിപ്പനി സ്ഥിരികരിച്ചു.

ഇടുക്കിയിൽ കൂടുതൽ മേഖലകളിൽ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ഈ മേഖലകളിൽ പന്നികളെ കൊന്നൊടുക്കും. 

9:55 AM IST

ഈരാറ്റുപേട്ടയിൽ സതീശനായി പ്രത്യേക ഫ്ലക്സ് ബോർഡുകൾ

തരൂരിൻ്റെ പ്രചരണ ബോർഡിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സതീശനായും ബോർഡുകൾ. ഈരാറ്റുപേട്ടയിൽ സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കെ.പി.പി.സി.സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശൻ്റെ ചിത്രം ഒഴിവാക്കിയിരുന്നു. 

7:35 AM IST

ബ്രൗൺ ഷുഗറുമായി പിടിയിൽ

അതിവീവ്ര ലഹരിമരുന്നായ ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി മുബാറകിനെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. ബ്രൗൺ ഷുഗർ 100 ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഇത് പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണെന്ന് പൊലീസ് പറയുന്നു.

7:25 AM IST

തരൂരിനെ നിയന്ത്രിക്കാൻ കെപിസിസി അച്ചടക്ക സമിതി

ശശി തരൂരിനെ വരുതിയിൽ നിർത്താൻ കെപിസിസി അച്ചടക്ക സമിതി. ശശി തരൂരിന് പാർട്ടി ചട്ടക്കൂടിന് ഉള്ളിൽ നിന്ന് പരിപാടികളിൽ പങ്കെടുക്കാമെന്ന് സമിതി നിർദ്ദേശിച്ചു. ബന്ധപ്പെട്ട പാർട്ടി ഘടകങ്ങളുടെ അനുമതിയോടെ മാത്രമേ പരിപാടികളിൽ പങ്കെടുക്കാവൂവെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ അറിയിച്ചു.

9:04 PM IST:

ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് പി ടി ഉഷ. അത്ലറ്റുകളുടെയും നാഷണൽ ഫെഡറേഷനുകളുടെയും പിന്തുണ തനിക്കുണ്ടെന്ന് പി ടി ഉഷ പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം. 

8:52 PM IST:

കേന്ദ്രസർക്കാരിന്‍റെ വാഗ്ദാനലംഘനങ്ങളില്‍ പ്രതിഷേധിച്ച് രാജ്ഭവനുകളിലേക്ക് കർഷകരുടെ പ്രതിഷേധ മാർച്ച്. താങ്ങുവില ഉറപ്പാക്കണം എന്നതടക്കമുള്ള ആവശ്യം ഉയര്‍ത്തി സംയുക്ത കിസാൻ മോർച്ചയാണ് മാർച്ച് സംഘടിപ്പിച്ചത്. 2020 ലെ കർഷകരുടെ ദില്ലി മാർച്ചിന്‍റെ വാർഷികദിനത്തിലായിരുന്നു പ്രതിഷേധം. 

8:51 PM IST:

ദില്ലി മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍ നേര്‍ക്കുനേര്‍ പോരാട്ടത്തിന് ബിജെപിയും ആംആദ്മി പാര്‍ട്ടിയും. ജനസഭകളും വീടു കയറിയുള്ള പ്രചാരണങ്ങളിലുമാണ് ഇരുപാർട്ടികളും ശ്രദ്ധ ചെലുത്തുന്നത്. കള്ളപ്പണ കേസും മദ്യനയവും ആംആദ്മി പാര്‍ട്ടിക്കതെിരെ ബിജെപി ആയുധമാക്കുമ്പോള്‍ കഴിഞ്ഞ കാലങ്ങളിലെ വികസന മുരടിപ്പാണ് ആപിന്‍റെ തുറുപ്പ് ചീട്ട്.

8:51 PM IST:

അഭിപ്രായ വ്യത്യാസങ്ങള്‍ പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. കോണ്‍ഗ്രസില്‍ എല്ലാവരും തുല്ല്യരാണ്. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്ത കാര്യമാക്കേണ്ടതില്ലെന്നും ചെന്നിത്തല പറഞ്ഞു. 

8:50 PM IST:

ദില്ലി മദ്യനയ കേസില്‍ ഇഡി കുറ്റപത്രം സമര്‍പ്പിച്ചു. കുറ്റപത്രത്തില്‍ മനീഷ് സിസോദിയയുടെ പേരില്ല. ദില്ലി റോസ് അവന്യൂ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. മലയാളി വ്യവസായിയും ആംആദ്മി പാര്‍ട്ടി നേതാവുമായ വിജയ് നായർ ഉൾപ്പടെയുള്ള ഏഴ് പേരെ പ്രതി ചേർത്ത് സിബിഐയും ഇന്നലെ മദ്യനയ കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. സിബിഐ സമര്‍പ്പിച്ച കുറ്റപത്രത്തിലും മനീഷ് സിസോദിയയുടെ പേരുണ്ടായിരുന്നില്ല. 

11:36 AM IST:

ജനാധിപത്യ പാർട്ടി ആയതുകൊണ്ട് കോൺഗ്രസിൽ തട്ടലും മുട്ടലും ഉണ്ടാകുമെന്ന് കെ മുരളീധരൻ. കെപിസിസി പ്രസിഡന്റ്‌ ഒരു ചട്ടക്കൂട് വരച്ചാൽ ആരും അതിൽ നിന്ന് ആരും പുറത്ത് പോകില്ലെന്നും കെ മുരളീധരൻ പറഞ്ഞു. തന്നെ പാർലമെന്റിലേക്ക് തന്നെ പരിഗണിക്കണം എന്നാണ് അഭ്യർത്ഥനയെന്ന് നേതാക്കളുടെ സാന്നിധ്യത്തിൽ മുരളീധരൻ പറഞ്ഞു.

11:34 AM IST:

കോൺഗ്രസിൽ അച്ചടക്കത്തിന് നിർവചനം ഉണ്ടാകണമെന്ന് എം കെ രാഘവൻ. കെപിസിസി പ്രസിഡന്റ്‌ എന്ത് തീരുമാനിച്ചാലും അംഗീകരിക്കാൻ തയ്യാറാണ്. അച്ചടക്കത്തിനു ഏറ്റക്കുറച്ചിൽ ഉണ്ടാവരുതെന്നും കോഴിക്കോട്ട് ഡിസിസി ഓഫീസ് തറക്കല്ലിടൽ പരിപാടിയിൽ നേതാക്കളുടെ സാന്നിധ്യത്തിൽ എം കെ രാഘവൻ പറഞ്ഞു.

11:08 AM IST:

മത്സ്യത്തൊഴിലാളികൾ സമരം ശക്തമാക്കിയ വിഴിഞ്ഞത്ത് ഇന്ന് നിർമ്മാണ പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങുമെന്ന് അദാനി ഗ്രൂപ്പ്. ഇക്കാര്യമറിയിച്ച് സംസ്ഥാന സർക്കാരിന് കത്ത് നൽകി. നിർമ്മാണ സാമഗ്രികളുമായി വാഹനങ്ങൾ വിഴിഞ്ഞത്തേക്ക് എത്തും. വിഴിഞ്ഞം സമരസമിതിയുടെ പ്രതിഷേധത്തിന് സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിൽ സ്ഥലത്ത് വൻ പൊലീസ് വിന്യാസമാണുള്ളത്. 

10:14 AM IST:

വീട് ഒഴിയണമെന്ന് ആവശ്യപ്പെട്ട് സബ് കളക്ടർ നോട്ടീസ് നൽകിയ സംഭവത്തിൽ പ്രതികരണവുമായി ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ. വിഷയത്തിൽ കോടതിയെ സമീപിച്ചെന്ന് അദ്ദേഹം പറഞ്ഞു. വീട് ഒഴിഞ്ഞുപോകാൻ തത്കാലം തീരുമാനിച്ചിട്ടില്ല. 10 സെന്റിൽ താഴെ ഭൂമിയിൽ താമസിക്കുന്നവരെ ഒഴിപ്പിക്കേണ്ടെന്ന് സംസ്ഥാന സർക്കാർ നേരത്തെ തീരുമാനിച്ചതാണ്. അതിന് വിപരീതമാണ് ഇപ്പോഴത്തെ നടപടി. ഇത് രാഷ്ട്രീയ പകപോക്കലാണോയെന്ന് ഇപ്പോൾ പറയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

10:12 AM IST:

ഗുജറാത്തിൽ ബിജെപി മിന്നും വിജയം ആവ‍ര്‍ത്തിക്കുമെന്ന് ബിജെപി നേതാവ് അൽപേഷ് താക്കൂർ. സംസ്ഥാനത്ത് നടക്കുന്നത് കോൺഗ്രസ്- ബിജെപി പോരാട്ടമാണെന്നും കളംപിടിക്കാനൊരുങ്ങുന്ന ആം ആദ്മി പാർട്ടിക്ക് ഗുജറാത്തിൽ സ്ഥാനമില്ലെന്നും അൽപേഷ് താക്കൂർ അഭിപ്രായപ്പെട്ടു

9:56 AM IST:

ഇടുക്കിയിൽ കൂടുതൽ മേഖലകളിൽ പന്നിപ്പനി സ്ഥിരികരിച്ചു. വാഴത്തോപ്പ് , കഞ്ഞിക്കുഴി, കൊന്നത്തടി, പെരുവന്താനം, വണ്ടൻമേട് പഞ്ചായത്തുകളിലാണ് പന്നിപ്പനി സ്ഥിരികരിച്ചത്. ഈ മേഖലകളിൽ പന്നികളെ കൊന്നൊടുക്കും. 

9:55 AM IST:

തരൂരിൻ്റെ പ്രചരണ ബോർഡിൽ നിന്നും ഒഴിവാക്കിയതിന് പിന്നാലെ സതീശനായും ബോർഡുകൾ. ഈരാറ്റുപേട്ടയിൽ സതീശന് അഭിവാദ്യം അർപ്പിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടത്. കെ.പി.പി.സി.സി വിചാർ വിഭാഗം മണ്ഡലം കമ്മിറ്റിയുടെ പേരിലാണ് ബോർഡുകൾ സ്ഥാപിച്ചത്. യൂത്ത് കോൺഗ്രസ് പരിപാടിയുടെ പ്രചരണ ബോർഡിൽ നിന്നും സതീശൻ്റെ ചിത്രം ഒഴിവാക്കിയിരുന്നു. 

7:35 AM IST:

അതിവീവ്ര ലഹരിമരുന്നായ ബ്രൗൺഷുഗറുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റിൽ. അസം സ്വദേശി മുബാറകിനെ പെരുമ്പാവൂരിൽ നിന്നാണ് പിടികൂടിയത്. ബ്രൗൺ ഷുഗർ 100 ചെറിയ കുപ്പികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു. ഇത് പെരുമ്പാവൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾക്കിടയിൽ വിതരണത്തിന് എത്തിച്ചതാണെന്ന് പൊലീസ് പറയുന്നു.

7:25 AM IST: