പൊതുവിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ വാസ്തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിൽ അടച്ചിട്ടിരിക്കുന്ന പൊതുവിദ്യാലയങ്ങൾ തുറക്കുന്ന കാര്യത്തിൽ സർക്കാർ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്ന് വ്യക്തമാക്കി. പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഓഫീസാണ് ഇക്കാര്യത്തിൽ വിശദീകരണം നൽകിയത്. പൊതുവിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ടുള്ള പ്രചാരണങ്ങൾ വാസ്തവമല്ലെന്നും വിശ്വസിക്കരുതെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred