കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്തിലേക്കുള്ള തെരഞ്ഞെടുപ്പിൽ പിസി ജോർജിന്റെ മകൻ ഷോൺ ജോർജിന് വിജയം. പൂഞ്ഞാർ ഡിവിഷനിൽ നിന്നാണ് ഷോൺ ജയിച്ചത്. 15797 വോട്ടിനാണ് ഷോൺ ജോർജ് വിജയിച്ചത്. 1584 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജനപക്ഷ സ്ഥാനാർത്ഥിയായ ഷോണിന്റെ വിജയം.