കട്ടപന: ഇടുക്കി തേക്കടിയിലെ സ്വകാര്യ ഹോം സ്റ്റേയിൽ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. ഒരു പുരുഷനെയും രണ്ട് സ്ത്രീകളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹങ്ങൾ. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. 

കൊല്ലം സ്വദേശിയായ വിഷ്ണു, ഭാര്യ ജീവ, ജീവയുടെ അമ്മ എന്നിവരാണ് മരിച്ചത്. ഒരു മാസമായി സ്വകാര്യ ഹോം സ്റ്റേയിൽ ഇവർ റൂമെടുത്ത് താമസിക്കുകയായിരുന്നു. ഇവിടെ വീട് വാങ്ങി താമസിക്കാൻ വേണ്ടിയാണ് ഇങ്ങോട്ട് വന്നതെന്നാണ് ഇവർ ഹോം സ്റ്റേയിൽ റൂമെടുക്കുമ്പോൾ പറഞ്ഞത്. ഇൻക്വസ്റ്റ് നടപടികളെല്ലാം പൊലീസ് പൂർത്തിയാക്കി. മൂന്ന് പേരുടെയും മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയത്തേക്ക് കൊണ്ട് പോകും.