തിരുവനന്തപുരം: വിവിധ ജില്ലകളിലെ പൊലീസ് മേധാവിമാരെ മാറ്റി സർക്കാർ ഉത്തരവിട്ടു. കൊച്ചി ഡെപ്യൂട്ടി കമ്മീഷണർ ഓഫ് പൊലീസായ ജി.പൂങ്കുഴലിയെ വയനാട് എസ്.പിയായി നിയമിച്ചു. 

പിബി രാജീവാണ് പുതിയ കൊച്ചി ഡിസിപി. കൊല്ലം ജില്ലാ പൊലീസ് മേധാവിയായ ഹരിശങ്കർ ഐപിഎസിനെ തിരുവനന്തപുരത്ത് വിജിലൻസ് എസ്.പിയായി നിയമിച്ചു. കൊല്ലം എസ്.പിയായി ആർ.ഇളങ്കോയെ നിയമിച്ചിട്ടുണ്ട്.