തൃശൂർ: വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ളാറ്റ് സമുച്ചയത്തിൽ വിജിലൻസ് സംഘം പരിശോധന നടത്തി. ഏതാണ്ട് ഒരു മണിക്കൂറിലേറെ പരിശോധം നീണ്ടു. ഇത് മൂന്നാം  തവണയാണ് വിജിലൻസ് ഫ്ലാറ്റ് സമുച്ചയത്തിൽ എത്തുന്നത്. ഫ്ളാറ്റ് നിർമാണം പരിശോധിക്കാനാണ് ഉദ്യോഗസ്ഥർ എത്തിയത്. നേരത്തെ വടക്കാഞ്ചേരി നഗരസഭയിലെത്തി സെക്രട്ടറിയിൽ നിന്ന് പദ്ധതിയുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിച്ചിരുന്നു.