കോഴിക്കോട്: എല്ലാ മതങ്ങളുടേയും വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കാൻ സമഗ്രമായ നിയമ നിർമാണം വേണമെന്ന് ശബരിമല കർമ്മസമിതി ആവശ്യപ്പെട്ടു.ശബരിമല പ്രശ്നത്തിൽ ദേവസ്വം ബോർഡ് വിശ്വാസികൾക്ക് എതിരാണ്. ദേവസ്വം ബോർഡിന് കീഴിൽ ശബരിമല സുരക്ഷിതമല്ല. അതിനാല്‍ ബോർഡ് പിരിച്ചുവിട്ട് പകരം സംവിധാനം ഒരുക്കണമെന്ന് കര്‍മ്മസമിതി ജനറല്‍ കണ്‍വീനര്‍ എസ് ജെ ആര്‍ കുമാര്‍ കോഴിക്കോട് ആവശ്യപ്പെട്ടു.