Asianet News MalayalamAsianet News Malayalam

മാഫിയ ഭരിക്കുന്ന കടല്‍, ഇരകളായി കപ്പല്‍ ജീവനക്കാര്‍, ആഴക്കടലില്‍ നടക്കുന്നത്!

ലോകത്തെ ചലിപ്പിക്കുന്ന ക്രൂഡോയിലാണ് കടലിലൂടെ വിനിമയം ചെയ്യുന്ന ഏറ്റവും പ്രധാന ചരക്ക്. 
ഇതിനെ നിയന്ത്രിക്കാന്‍ ലോകമെങ്ങും വലിയ പിന്നാമ്പുറ ഇടപാടുകളാണ് നടക്കുന്നത്.രാഷ്ട്രീയക്കാരും ഭരണാധികാരികളും അടങ്ങുന്ന വമ്പന്‍ സ്രാവുകള്‍ നടത്തുന്ന ഇടപാടുകളില്‍ പലപ്പോഴും പെട്ട് പോകുന്നത് കപ്പല്‍ ജീവനക്കാരാണ്. 

analysis on Indian crew members of a ship held hostage in Equatorial Guinea
Author
First Published Nov 11, 2022, 4:31 PM IST

ഇത്തരം  ക്രൂഡോയില്‍ ഇടപാട് കൂടുതലും നടത്തുന്നത് ചൈനീസ് യെന്നിലും റഷ്യന്‍ റൂബിളിലുമാണ്.  കള്ളക്കടത്തായി വിനിമയം ചെയ്യുന്ന എണ്ണക്ക് പകരമായി പലപ്പോഴും സ്വര്‍ണ്ണവും, ഭക്ഷണവും, മറ്റ് വസ്തുക്കളും സ്വീകരിക്കാറുണ്ട്. അനധികൃത ആയുധകച്ചവടത്തിനായും എണ്ണ കൈമാറാറുണ്ട്.

 

analysis on Indian crew members of a ship held hostage in Equatorial Guinea

 

ആഫ്രിക്കയിലെ ഇക്വിറ്റോറിയല്‍ ഗിനിയില്‍ ഹിറോയിക് ഐഡന്‍ എന്ന  കപ്പലില്‍ മലയാളികള്‍ അടക്കം 15 ഇന്ത്യക്കാര്‍  കുടുങ്ങിയ സംഭവത്തില്‍ മൂന്ന് മാസമായിട്ടും കുരുക്കഴിക്കാനായിട്ടില്ല. ഈ കപ്പലിനെ നൈജീരിയന്‍ നാവികസേന അങ്ങോട്ട് കൊണ്ടുപോകുന്നതാണ് ഒടുവിലത്തെ വിവരം. ഓഗസ്റ്റ് 12-നാണ് കപ്പല്‍ കസ്റ്റഡിയിലായത്. ഓഗസ്റ്റ് 8-ന് ഒരു യാനം അടുത്തേക്ക് വന്നപ്പോള്‍ കടല്‍ കൊള്ളക്കാരെന്ന് സംശയിച്ച രക്ഷനേടാനാണ് തങ്ങള്‍ നൈജീരിയന്‍ തീരത്തേക്കടുത്തത് എന്നാണ് കപ്പലിലെ ജീവനക്കാര്‍ പറഞ്ഞത്. പിഴ നല്‍കി  ഇവരെ മോചിപ്പിക്കാനുള്ള ശ്രമത്തിനിടെ, കരയ്ക്കടുക്കവേ അവരെ നൈജീരിയക്ക്  കൈമാറുന്നത് വീണ്ടും ആശങ്കയിലാക്കിയിരിക്കുകയാണ്. കപ്പല്‍ കമ്പനി  20 ലക്ഷം ഡോളര്‍ പിഴ ഒടുക്കിയത് ജീവനക്കാരെ മോചിപ്പിക്കും എന്ന പ്രതീതിയുണ്ടാക്കിയിരുന്നു. എന്നാലിപ്പോള്‍  അസംസ്‌കൃത എണ്ണക്കടത്തിന് കപ്പല്‍ ശ്രമിച്ചുവെന്നാണ് ഇപ്പോള്‍ ഇവരെ തടവിലാക്കിയവര്‍ ആരോപിക്കുന്നത്.

ലോകത്തെ ചലിപ്പിക്കുന്ന ക്രൂഡോയിലാണ് കടലിലൂടെ വിനിമയം ചെയ്യുന്ന ഏറ്റവും പ്രധാന ചരക്ക്. 
ഇതിനെ നിയന്ത്രിക്കാന്‍ ലോകമെങ്ങും വലിയ പിന്നാമ്പുറ ഇടപാടുകളാണ് നടക്കുന്നത്.രാഷ്ട്രീയക്കാരും ഭരണാധികാരികളും അടങ്ങുന്ന വമ്പന്‍ സ്രാവുകള്‍ നടത്തുന്ന ഇടപാടുകളില്‍ പലപ്പോഴും പെട്ട് പോകുന്നത് കപ്പല്‍ ജീവനക്കാരാണ്. 

സംഘര്‍ഷമുണ്ടാകുമ്പോള്‍ അമേരിക്കയും പാശ്ചാത്യ രാജ്യങ്ങളും എണ്ണ ഉല്‍പ്പാദക രാജ്യങ്ങളുടെ മേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താറുണ്ട്. ഇപ്പോള്‍ യുക്രനൈില്‍ അധിനിവേശം നടത്തിയതിന് റഷ്യയുടെ മേല്‍ അമേരിക്കയും സഖ്യരാജ്യങ്ങളും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. റഷ്യയുടെ  വരുമാനത്തില്‍ മുന്തിയ പങ്കും  പെട്രോളിയത്തില്‍ നിന്നാണ്.   അതിനാല്‍ പ്രധാനമായും ക്രൂഡോയില്‍ വില്‍ക്കുന്നതിനെ തടയുകയാണ് അമേരിക്ക ചെയ്യുന്നത്. 1995 മുതല്‍ ഇറാന് മേലും  ഇത്തരം ഉപരോധമുണ്ട്. അവരുടെ 40 ശതമാനം വരുമാനവും പെട്രോളിയത്തില്‍ നിന്നാണ്.  എന്നാല്‍ ഉപരോധമേര്‍പ്പെടുത്തുന്നവര്‍ക്കടക്കം ഏറ്റവും വേണ്ട വസ്തുവാണിത്. അതിനാല്‍ എണ്ണ ഒഴുക്കാന്‍ പല വളഞ്ഞ വഴികളും അവര്‍ സ്വീകരിക്കേണ്ടിവരുന്നു. 

 

 

ഇന്ത്യയും ചൈനയുമടക്കം വലിയ ജനസംഖ്യയുള്ള, കരുത്തരായ രാജ്യങ്ങള്‍ക്ക് എണ്ണ ഉപരോധത്തില്‍ നിന്ന് ഇളവ് ലഭിക്കാറുണ്ട്. ഇപ്പോള്‍ നാം റഷ്യയില്‍ നിന്ന് വന്‍ തോതില്‍ ക്രൂഡോയില്‍ വാങ്ങുന്നുണ്ട്. പൊതു വിപണിയിലേക്കാള്‍ 30 ശതമാനം വരെ വിലക്കുറച്ചാണ് ഇത് കിട്ടുന്നത്. കഴിഞ്ഞ ഏപ്രില്‍ വരെ, ഗുജറാത്തിലെ ജാംനഗറിലെ റിലയന്‍സ് റിഫൈനറിയില്‍  എത്തിയതില്‍  5 ശതമാനമായിരുന്നു റഷ്യന്‍ എണ്ണയുടെ തോത്. എന്നാല്‍ മേയ് മാസമായപ്പോള്‍ അത് 27 ശതമാനമായി ഉയര്‍ന്നു.  ഇവിടെ സംസ്‌കരിക്കുന്ന എണ്ണ ആഭ്യന്തരമായി മാത്രമല്ല ഉപയോഗിക്കുന്നത്. അതില്‍ നല്ലൊരു പങ്ക് മറ്റ് രാജ്യങ്ങളിലേക്ക് പോകുന്നുണ്ട്. ഈ പോകുന്ന കപ്പലുകളില്‍ ഒരു വിഭാഗം സൂയസ് കനാല്‍ കടന്ന് ഫ്രാന്‍സ്, ഇറ്റലി, യു.കെ, അമേരിക്ക തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളിലേക്കും പോകുന്നതായാണ്  സെന്റര്‍ ഫോര്‍ റിസര്‍ച്ച് ഓണ്‍ എനര്‍ജി ആന്‍ഡ് ക്ലീന്‍ എയര്‍ എന്ന നീരീക്ഷക സംഘടന പറയുന്നത്. ശൈത്യകാലമായതോടെ ഇവിടങ്ങളിലെല്ലാം എണ്ണയുടെ ആവശ്യം കൂടിയിട്ടുണ്ട്. ഫലത്തില്‍ റഷ്യയെ ഉപരോധിക്കുന്ന രാജ്യങ്ങളിലേക്ക് വരെ റഷ്യന്‍  എണ്ണ എത്തുന്നതായി അനുമാനിക്കേണ്ടി വരും .

ഇവിടെയാണ് അന്താരാഷ്ട കപ്പല്‍ പാതകളിലുള്ള കളി നടക്കുന്നത്. കപ്പലുകള്‍ ഉപഗ്രഹവുമായി ബന്ധപ്പെടുത്തുന്ന AIS അഥവാ ഓട്ടോമാറ്റിക്ക് ഐഡന്റിറ്റി സിസ്റ്റം എന്ന ഉപകരണം പ്രവര്‍ത്തിപ്പിക്കണം എന്നാണ് വ്യവസ്ഥ. കപ്പലുകളെ സദാ നിരീക്ഷിച്ച് തിരക്കും, കൂട്ടിയിടിയും ഒഴിവാക്കാനായി നിയന്ത്രിക്കുക എന്നതാണ് ഉദ്ദേശ്യം. കപ്പലിന് എന്തെങ്കിലും അപകടം പിണഞ്ഞാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇത് അനിവാര്യമാണ്. എന്നാല്‍ കടലിലെ കള്ളക്കടത്തുകാര്‍ക്ക് ഇത് തലവേദനയാണ്. അതിനാലവര്‍ ഉപഗ്രഹ ട്രാന്‍സ്‌പോണ്ടറുമായുള്ള ബന്ധം വിഛേദിച്ചാണ് ഇത്തരം യാത്രകള്‍ നടത്തുന്നത്. ഇതിനെ ഡാര്‍ക്ക് മോഡെന്നാണ് പറയുന്നത്. അമ്പതിലേറേ കപ്പലുകളില്‍ സിറിയയടക്കം പല രാജ്യങ്ങളിലേക്കും എണ്ണ  കള്ളക്കടത്ത് നടത്തിയെന്നാരോപിച്ച് ഇറാന്റെ കപ്പലുകള്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങള്‍ നടപടിയെടുത്തിട്ടുണ്ട്. അക്കാലത്തും നമ്മുടെ കള്ളക്കച്ചവടക്കാര്‍ രാഷ്ടീയ പിന്‍ബലത്തോടെ നിരവധി ഇടപാടുകള്‍ നടത്തിയിരുന്നതായി  ഈ രംഗത്തെ വിദഗ്ദ്ധര്‍ പറയുന്നത്. വലിയ കപ്പലുകളില്‍ നിന്ന് കടലില്‍ വച്ച് ചെറുകപ്പലുകളിലേക്ക് ചരക്ക് മാറ്റാറുണ്ട്. കള്ളക്കടത്തുകാര്‍ക്ക് ഇത് നല്ലൊരു മറയാണ്. 

താരതേമ്യന ഷിപ്പിങ് നിയമങ്ങള്‍ ലഘുവായുള്ള രാജ്യങ്ങളില്‍ കപ്പലുകള്‍ രജിസ്റ്റര്‍ ചെയ്യുന്നത് ഇത്തരം പല ഇടപാടുകള്‍ക്കും വേണ്ടിയാണ്. അതിനാലാണ് നമ്മുടെ കമ്പനികളുടെ കപ്പലുകള്‍ പോലും പനാമ, ബൊളീവിയ, ലൈബീരിയ, ടോഗോ, ടാന്‍സാനിയ തുടങ്ങിയ  രാജ്യങ്ങളുടെ പതാക വാഹരാകുന്നത്. പ്രശ്‌നം വരുമ്പോള്‍ രജിസ്‌ട്രേഷന്‍ മറ്റൊരു രാജ്യത്തേക്ക് മാറ്റി പുതിയ പേരില്‍ കപ്പലിറക്കും. ഇപ്പോള്‍ മൂന്ന് മലയാളികളടക്കം കുടുങ്ങിയ ഹിറോയിക്ക്  ഐഡന്‍  രജിസ്റ്റര്‍ ചെയ്ത്തിട്ടുള്ളത് പസഫിക്ക് സമുദ്രത്തിലെ പഴയ അമേരിക്കന്‍ ദ്വീപായ മാര്‍ഷല്‍ ഐലന്‍ഡിലാണ്.  

ഇപ്പോള്‍ ഇത്തരം  ക്രൂഡോയില്‍ ഇടപാട് കൂടുതലും നടത്തുന്നത് ചൈനീസ് യെന്നിലും റഷ്യന്‍ റൂബിളിലുമാണ്.  കള്ളക്കടത്തായി വിനിമയം ചെയ്യുന്ന എണ്ണക്ക് പകരമായി പലപ്പോഴും സ്വര്‍ണ്ണവും, ഭക്ഷണവും, മറ്റ് വസ്തുക്കളും സ്വീകരിക്കാറുണ്ട്. അനധികൃത ആയുധകച്ചവടത്തിനായും എണ്ണ കൈമാറാറുണ്ട്. നമ്മുടെ അയല്‍രാജ്യമായ ശ്രീലങ്കയില്‍  അവിടത്തെ തീവ്രവാദ സംഘടനയായ എല്‍ ടി ടി ഇ യും അവരെ നേരിടാനായി സര്‍ക്കാറും ഈ വിധം ആയുധം സംഘടിപ്പിച്ചിരുന്നു. എണ്ണ കള്ളക്കടത്തുന്നവര്‍ക്ക് ഇവര്‍ പണമോ തേയിലയോ റബറോ മയക്കുമരുന്നോ നല്‍കും. പകരം   ആയുധം വാങ്ങും. കള്ളപ്പണമുണ്ടാക്കുന്നവര്‍ അത് വെളുപ്പിക്കാന്‍ ഈ സംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തും. 

നിര്‍ഭാഗ്യവശാല്‍ ഇതിലൊക്കെയുള്ള യഥാര്‍ത്ഥ വസ്തുത കാര്യമായി പുറത്തുവരാറില്ല. ക്രൂഡോയിലും അതില്‍ നിന്ന് വേര്‍തിരിച്ചെടുക്കുന്ന ഉത്പന്നങ്ങളുടെയും സ്രോതസ്സ് തിരിച്ചറിയുക എളുപ്പമല്ല. ഈ അവസ്ഥ മുതലെടുത്ത് സാമ്പത്തിക ദുര്‍ബല രാജ്യങ്ങള്‍ ആരോപണങ്ങള്‍ ഉന്നയിച്ച കപ്പല്‍ കമ്പനികളില്‍ നിന്നും ജീവനക്കാരുടെ രാജ്യങ്ങളില്‍ നിന്നും വിലപേശുന്നത് പതിവാണ്. വന്‍ സാമ്പത്തിക നഷ്ടം ഒഴിവാകാന്‍ കപ്പലുടമകള്‍ ഇതിന് വഴങ്ങാറാണ് പതിവ്.  ഇപ്പോള്‍  മലയാളികള്‍ അടക്കം കുടുങ്ങിയ ഹിറോയിക്ക ഐഡവും ഈ വിലപേശലില്‍ പെട്ടതായാണ് കണക്കാക്കേണ്ടത്.

കപ്പലുകളെ നിരീക്ഷിക്കുന്ന വെസല്‍ ഫൈന്‍ഡര്‍ ഡാറ്റാ പ്രകാരം ഒടുവില്‍ ഈ കപ്പല്‍ പോയത് ബ്രസീലിലും സിംഗപ്പുരിലൂമാണ്. 100 ദിവസം മുമ്പ്  ജൂലൈ 25-ന് ദക്ഷിണാഫ്രിക്കയിലെ കേപ് ടൗണിനടുത്താണ് ഒടുവില്‍ ഉപഗ്രഹ ബന്ധം കാണിക്കുന്നത്. പിന്നീട് ഒരിടവേളക്ക് ശേഷം ഇക്വിറ്റേറിയല്‍ ഗിനിയിലേ ലൂബാ തുറമുഖത്ത് കപ്പലെത്തിയതായും മറ്റൊരു നിരീക്ഷണ സൈറ്റ് പറയുന്നു. അവര്‍ നൈജീരിയയിലെ  ഒരു തുറമുഖത്ത് നിന്ന് ക്രൂഡ് ഓയില്‍ എടുക്കാന്‍ പദ്ധതിയിട്ടിരുന്നതായി പറയുന്നു.  പ്രക്ഷുബ്ധമായ തീരക്കടല്‍ പോലെ ഇതിലെ കാര്യങ്ങള്‍ കുഴഞ്ഞു മറിഞ്ഞിരിക്കുകയാണ്. ആ കലക്ക വെള്ളത്തില്‍  വലയെറിഞ്ഞ് കാശ് തട്ടനാണ് ശ്രമങ്ങള്‍ നടക്കുന്നത്. ആഫ്രിക്കയില്‍ ഇതൊക്കെ പതിവാണു താനും. ഇതിനിടയില്‍  നിസ്സഹായരാവുകയാണ് നമ്മുടെ കപ്പല്‍ ജീവനക്കാര്‍.
 

Follow Us:
Download App:
  • android
  • ios