Asianet News MalayalamAsianet News Malayalam

പരാതികള്‍ കോടതിയിലെത്തിയാല്‍ എന്താവും സംഭവിക്കുക? നിയമ വിദഗ്ധര്‍ പറയുന്നു

ഒരു മാധ്യമത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടുമാത്രം നിയമപരമായ യാതൊരു പരിരക്ഷയും പരാതിക്കാര്‍ക്ക് ലഭിക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.  പരാതിക്കാര്‍ക്കെതിരെ കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചാല്‍ മാനനഷ്ട കേസിനുള്ള സാദ്ധ്യതയുമുണ്ട്. 
 

me too campaign and law
Author
Thiruvananthapuram, First Published Oct 16, 2018, 7:32 PM IST

ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും പ്രതികൂലമായ വസ്തുത. ഫോണ്‍ റെക്കോര്‍ഡുകളോ, രേഖകളോ, സാക്ഷി മൊഴികളോ വര്‍ഷങ്ങള്‍ പഴക്കമേറിയ സംഭവങ്ങളില്‍ പൊതുവേ ഉണ്ടായിരിക്കില്ല. അങ്ങിനെ ഒരു സാഹചര്യത്തില്‍ ഒരു പോലീസ് കേസിന്റെ പോലും പിന്‍ബലം ഇല്ലാതെ തെളിയിക്കാന്‍ പറ്റാത്ത ആരോപണങ്ങള്‍ ആളുകളുടെ പേരു വെളിപ്പെടുത്തിക്കൊണ്ടുതന്നെ ഉന്നയിക്കുമ്പോള്‍ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടായേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.

me too campaign and law

ഇത് വെളിപ്പെടുത്തലുകളുടേയും, പ്രതിരോധങ്ങളുടേയും, പ്രതികരണങ്ങളുടേയും കാലമാണ്. സകലമേഖലകളിലും സ്ത്രീകള്‍ തനേരിടേണ്ടി വന്ന അതിക്രമങ്ങളെ കുറിച്ച് തുറന്നു പറയുന്ന മീ റ്റു കാലം.  മീ റ്റു വെളിപ്പെടുത്തലുകള്‍ പലതും കോടതികളിലേക്ക് നീങ്ങുകയാണ്. കേന്ദ്ര മന്ത്രി എം.ജെ അക്ബര്‍ അടക്കമുള്ള പ്രമുഖര്‍ ആരോപണങ്ങള്‍ ഉന്നയിച്ചവര്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കുകയാണ്. മീറ്റൂ കേസുകള്‍ കോടതിയില്‍ എത്തിയാല്‍ എന്താണ് സംഭവിക്കുക? ഈ വെളിപ്പെടുത്തലുകളെ എങ്ങനെയാണ് നിയമത്തിന് കൈകാര്യം ചെയ്യാനാവുക? കോടതിയിലെത്തിയാല്‍ ഈ വെളിപ്പെടുത്തലുകള്‍ക്ക് എത്രത്തോളം നിയമസാധുതയുണ്ടാകും?

ബോളിവുഡ് അഭിനേത്രി തനുശ്രീ ദത്ത നടന്‍ നാനാ പടേക്കറിനെതിരെ ആരോപണം ഉന്നയിച്ചതോടെയാണ് രാജ്യത്ത് മീ ടൂ വിവാദം ആരംഭിച്ചത്. ചലച്ചിത്ര, രാഷ്ട്രീയ, പത്രപ്രവര്‍ത്തന മേഖലയിലുള്ള പല പ്രമുഖരേയും പ്രതിരോധത്തില്‍ ആക്കിയിരിക്കുകയാണ് ഇപ്പോഴിത്. പുറത്ത് വരുന്ന വെളിപ്പെടുത്തലുകള്‍ക്ക് ലഭിക്കുന്ന മാധ്യമ ശ്രദ്ധയും ജനപിന്തുണയും കൂടുതല്‍ വെളിപ്പെടുത്തലുകള്‍ക്ക് കാരണമാകുന്നു. 

ഫോണ്‍ റെക്കോര്‍ഡുകളോ, രേഖകളോ, സാക്ഷി മൊഴികളോ വര്‍ഷങ്ങള്‍ പഴക്കമേറിയ സംഭവങ്ങളില്‍ പൊതുവേ ഉണ്ടായിരിക്കില്ല

ഒരു മാധ്യമത്തിലൂടെ ആരോപണങ്ങള്‍ ഉന്നയിക്കുന്നതുകൊണ്ടുമാത്രം നിയമപരമായ യാതൊരു പരിരക്ഷയും പരാതിക്കാര്‍ക്ക് ലഭിക്കില്ലെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്.  പരാതിക്കാര്‍ക്കെതിരെ കുറ്റാരോപിതര്‍ കോടതിയെ സമീപിച്ചാല്‍ മാനനഷ്ട കേസിനുള്ള സാദ്ധ്യതയുമുണ്ട്. 

ഇത്രയും വര്‍ഷങ്ങള്‍ക്കു ശേഷം ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് കൃത്യമായ തെളിവുകള്‍ഉണ്ടായിരിക്കില്ല എന്നതാണ് ഏറ്റവും പ്രതികൂലമായ വസ്തുത. ഫോണ്‍ റെക്കോര്‍ഡുകളോ, രേഖകളോ, സാക്ഷി മൊഴികളോ വര്‍ഷങ്ങള്‍ പഴക്കമേറിയ സംഭവങ്ങളില്‍ പൊതുവേ ഉണ്ടായിരിക്കില്ല. അങ്ങിനെ ഒരു സാഹചര്യത്തില്‍ ഒരു പോലീസ് കേസിന്റെ പോലും പിന്‍ബലം ഇല്ലാതെ തെളിയിക്കാന്‍ പറ്റാത്ത ആരോപണങ്ങള്‍ ആളുകളുടെ പേരു വെളിപ്പെടുത്തിക്കൊണ്ടുതന്നെ ഉന്നയിക്കുമ്പോള്‍ വാദി പ്രതിയാകുന്ന അവസ്ഥ ഉണ്ടായേക്കാമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്. എന്നാല്‍, തെളിവുകള്‍ ഇല്ലെങ്കിലും  നിങ്ങള്‍ നേരിട്ടത് അധിക്ഷേപമാണെന്നും പുറംലോകം അറിയേണ്ടതാണെന്നും പൂര്‍ണ ബോധ്യമുണ്ടെങ്കില്‍ അത് തുറന്നു പറയാനുള്ള ആര്‍ജവം കാണിക്കേണ്ടതാണെന്നും നിയമജ്ഞര്‍ തന്നെ അഭിപ്രായപ്പെടുന്നു. 

പീഡനം എന്നത് ഏതു തരത്തില്‍ ഉള്ളത് ആയാലും ഒരു ക്രിമിനല്‍ കുറ്റമാണ്

നിയമ വിദഗ്ധരുടെ അഭിപ്രായം ഇതാണ്: 

ആദ്യം പൊലീസില്‍ പരാതി നല്‍കണം: 
അഡ്വ. ഹരിരാജ് മാധവ് രാജേന്ദ്രന്‍ 

ഇത്തരം പ്രശ്‌നങ്ങളില്‍ പരാതി കൊടുക്കുന്നതിനു സമയപരിധി ഇല്ല എന്നതിനാല്‍ ആദ്യം ചെയ്യേണ്ടത് പോലീസില്‍ പരാതി നല്‍കുകയാണെന്ന് ഹൈക്കോടതി അഭിഭാഷകനായ ഹരിരാജ് മാധവ് രാജേന്ദ്രന്‍ പറയുന്നു. വിഷയം എത്ര വാസ്തവമാണെങ്കിലും ഒരാള്‍ക്കെതിരെ ആരോപണം ഉന്നയിക്കുന്നതിനു മുന്‍പ് വേണ്ട ജാഗ്രത പാലിക്കണം. മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കുന്ന റിപ്പോര്‍ട്ടുകള്‍ മാത്രം തെളിവുകള്‍ ആയി സ്വീകരിക്കുവാന്‍ കോടതിക്ക് സാധ്യമല്ലാത്തതിനാല്‍ ആണിത്. വേണ്ട തെളിവുകളോ പോലീസില്‍ ഒരു പരാതിയോ നല്‍കാതെ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ഐ.പി.സി 499 പ്രകാരമുള്ള പരിരക്ഷപോലും പരാതിക്കാരിക്ക് കോടതിയില്‍ നിന്ന് ലഭിക്കാതാവാന്‍ കാരണമായേകും എന്നും ഹരിരാജ് പറഞ്ഞു. 

മാനനഷ്ട കേസുകള്‍ക്ക് സാദ്ധ്യതയേറെ: 
അഡ്വ. രഞ്ജിത്ത് മാരാര്‍

ഇത്തരത്തിലുള്ള അനുഭവങ്ങള്‍ ഉള്ളവര്‍ ആദ്യം സമീപിക്കേണ്ടത് പോലീസിനെ ആണെന്ന് തന്നെയാണ് അഭിഭാഷകനായ രഞ്ജിത്ത് മാരാരും പറയുന്നത്. പീഡനം എന്നത് ഏതു തരത്തില്‍ ഉള്ളത് ആയാലും ഒരു ക്രിമിനല്‍ കുറ്റമാണ്. അത്തരം സാഹചര്യങ്ങളില്‍ ആദ്യം സമീപിക്കേണ്ടത് പൊലീസിനെയാണ്. ഇത്തരം കുറ്റകൃത്യങ്ങളില്‍ എത്ര കാലം കഴിഞ്ഞാലും പോലീസ് കേസ് കൊടുക്കാം എന്നിരിക്കെ അതിനു തയ്യാറാകാത്തത് ഭാവിയില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കും. കുറ്റാരോപിതര്‍ മാനനഷ്ടം ആരോപിച്ചു കോടതിയെ സമീപിച്ചാല്‍ ഉന്നയിച്ച ആരോപണത്തിനു തെളിവ് കൂടിയില്ലെങ്കില്‍ അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം എന്നാണ് രഞ്ജിത്ത് മാരാര്‍ പറയുന്നത്.

ഇത്തരം ആരോപണങ്ങള്‍ക്ക് മാനനഷ്ടക്കേസില്‍  സംരക്ഷണം ലഭിക്കില്ല

എങ്കിലും അതിക്രമങ്ങള്‍ തുറന്നുപറയണം:
അഡ്വ. ലക്ഷ്മി കൈമള്‍

പീഡനത്തിനെതിരെ പരാതി കൊടുക്കുമ്പോള്‍ കുറ്റം ചെയ്തിട്ടില്ല എന്ന് തെളിയിക്കേണ്ട ബാധ്യത കുറ്റാരോപിതനാണെങ്കില്‍ മാനനഷ്ട കേസില്‍ ഇത് ആരോപണം ഉന്നയിച്ച ആളുടെ ബാധ്യതയായി മാറുമെന്ന് അഭിഭാഷകയായ ലക്ഷ്മി കൈമള്‍ പറഞ്ഞു.  അതായത് മീ ടൂവിന്റെ അടിസ്ഥാനത്തില്‍ മാനനഷ്ടക്കേസ് വന്നാല്‍ ആരോപണം സത്യമാണെന്ന് തെളിയിക്കേണ്ടത് അത് ഉന്നയിച്ചവര്‍ തന്നെയാണ്. ഇത്തരം ആരോപണങ്ങള്‍ക്ക് മാനനഷ്ടക്കേസില്‍  സംരക്ഷണം ലഭിക്കില്ല എന്ന് മാത്രമല്ല ക്രിമിനല്‍, സിവില്‍ വ്യവഹാരങ്ങള്‍ നേരിടേണ്ടാതായും വന്നേക്കാം. എന്നിരുന്നാലും തങ്ങള്‍ക്കു നേരെ നടക്കുന്ന അക്രമങ്ങള്‍ തുറന്നു പറയുക തന്നെയാണ് വേണ്ടതെന്നും, മാനനഷ്ടക്കേസ് നേരിടാന്‍ തയ്യാറാവുകയാണ് വേണ്ടതെന്നും  അഡ്വ. ലക്ഷ്മി കൈമള്‍ പറയുന്നു. 

Follow Us:
Download App:
  • android
  • ios