വല്ലപ്പോഴുമൊരിക്കല്‍ ആറ്  ഏഴ് കിലോമീറ്റര്‍ നടന്ന്, ആളനക്കമില്ലാത്ത കശുമാവിന്‍ തോട്ടവും പാറക്കെട്ടും കടന്ന് ബാര്‍ബര്‍ ഷോപ്പിലേക്ക് പോവുകയെന്നത് രസകരമായൊരു കാര്യമാണ്. ദിവസം രണ്ട് നേരം മാത്രം വളവ് തിരിഞ്ഞു പുളഞ്ഞ് വരുന്ന ആനവണ്ടിയില്‍ കയറുന്നതിലും നല്ലത് ഈ നടത്തം തന്നെയെന്നാണ് എന്റെയും ഏട്ടന്റെയും ധാരണ.

എട്ടു രൂപയാണ് അന്ന് മുടി വെട്ടാന്‍ കൊടുക്കുന്നത്. ബാക്കി വരുന്ന ചില്ലറയ്ക്ക് എന്തെങ്കിലും വാങ്ങി കൊറിച്ചു കൊണ്ട് തിരിച്ചും നടക്കും. ഇങ്ങനെ ഒരിക്കല്‍ നടന്നു വരുമ്പോള്‍ എവിടെയോ വച്ച് ഞങ്ങള്‍ക്ക് വഴിതെറ്റി. പാറക്കെട്ടുകള്‍ക്കിടയിലൂടെയുള്ള ചെറിയ വഴികള്‍ കാഴ്ചയില്‍ ഒരു പോലെ തോന്നിക്കും. അങ്ങനെ ലക്ഷ്യമില്ലാതെ ഞങ്ങള്‍ കുറേ നടന്നു. ഓലകൊണ്ടു മറച്ച ചെറിയൊരു വീടിനു മുന്നിലെത്തി. ചാണകം മെഴുകിയ നിലം. ആളനക്കമൊന്നും കാണുന്നില്ല. പുറമേ അയയില്‍ കുറച്ച് റബ്ബര്‍ഷീറ്റ് ഉണങ്ങാനിട്ടിട്ടുണ്ട്.അതിനടുത്തായി എവിടെയോ കണ്ട് നല്ല പരിചയം വന്ന കുഞ്ഞുടുപ്പുകളും ഉണക്കാനിട്ടിരിക്കുന്നു.

ഒരു കുട്ടി പെട്ടെന്ന് വാതില്‍ തുറന്ന് മെല്ലെ പുറത്തേക്ക് വന്നു  എന്റെ കൂടെ മൂന്നാം തരത്തില്‍ പഠിക്കുന്ന സംഗീത ! 

അവളുടെ വീടായിരുന്നു അത്. അന്ന് താഴത്തോളം വന്ന് അവള്‍ വഴി കാണിച്ചു തന്നു.

സ്‌കൂള്‍ ദിവസത്തിലൊരിക്കല്‍ ക്ലാസ് മാഷ് കുറച്ച് പയര്‍വിത്തുകള്‍ തന്ന് അതിന്റെ ഓരോ ദിവസത്തേയും വളര്‍ച്ച രേഖപ്പെടുത്തി വയ്ക്കാന്‍ പറഞ്ഞു.
സ്‌കൂളിനു തൊട്ടരികിലായാണ് എന്റെ വീട്. ബെല്ലടിക്കുമ്പോള്‍ ഇറങ്ങിയാല്‍ മതി.അതിനു പിന്നാമ്പുറത്തൂടെ ഒഴുകുന്ന തോട്, സൗകര്യങ്ങള്‍. എല്ലാം കൊണ്ടും ഈ ഭൂമിയിലെ ഏറ്റവും വലിയ ഭാഗ്യവാനായിട്ടാണ് അവളെന്നെ കണ്ടത്!

ഇനി ആരെയെങ്കിലും കടിക്കാന്‍ പോയാല്‍ പല്ലുകൂടി പറിച്ചെടുക്കുമെന്ന് പറഞ്ഞതു കൊണ്ടാവണം അവള്‍ അനുസരണയുള്ളൊരു പാവം കുട്ടിയായി പിന്നെ.

ക്ലാസില്‍ പക്ഷേ അവള്‍ എല്ലാവരുമായും എപ്പോഴും വഴക്കായിരുന്നു. മൂന്നു ബി യിലെ രോഹിതുമായി എപ്പോഴും തല്ല് കൂടും. അവളുടെ നീണ്ട നഖങ്ങള്‍ കൊണ്ട് അവനെ മാന്തി പൊളിക്കും. പിടിച്ചു വച്ചാല്‍ പല്ലുകൊണ്ട് കൈകള്‍ കടിച്ചു പറിക്കും.

ഓഫീസ് മുറിയിലെ സ്ഥിരം കുറ്റവാളികളിലൊരാളായി അവള്‍ മാറിയതോടെ കരുണാകരന്‍ മാഷ് അവളുടെ നീണ്ടു വളര്‍ന്ന നഖമെല്ലാം പിടിച്ചു വച്ച് മുറിച്ചുകളഞ്ഞു. ഇനി ആരെയെങ്കിലും കടിക്കാന്‍ പോയാല്‍ പല്ലുകൂടി പറിച്ചെടുക്കുമെന്ന് പറഞ്ഞതു കൊണ്ടാവണം അവള്‍ അനുസരണയുള്ളൊരു പാവം കുട്ടിയായി പിന്നെ.
എല്ലാവരോടും പിണങ്ങി അധികമൊന്നും മിണ്ടാതായി.

ബുധനാഴ്ചകള്‍ അന്ന് നിറങ്ങളുടെ ദിവസമാണ്. അന്ന് യൂണിഫോം വേണ്ട. 

ക്രിസ്തുമസിന് ശേഷം സംഗീത ക്ലാസില്‍ വരുന്നത് കുറഞ്ഞു. വല്ലപ്പോഴും വരും. പിന്നെ തീരെ വരാതായി.

വേനലവധിയും കഴിഞ്ഞ് ഇടവപ്പാതി തകര്‍ത്ത് പെയ്തു. സ്‌കൂള്‍ തുറന്നു. മഴ പെയ്ത് കുളിര്‍ന്ന നിറമുളെളാരു ബുധനാഴ്ച ക്ലാസിനു പുറമെ ഒരു കുട്ടി വന്നു. ചെമന്ന പൂക്കള്‍ തുന്നിയ നീല പാവാടയുടുത്ത്, കുഞ്ഞു ബാഗും തൂക്കി അവള്‍ അവിടെ നിന്നു  സംഗീത!

കുസൃതിയും ബഹളവും ഒന്നുമില്ലാതെ തികച്ചും അപരിചിതയായി കുട മടക്കി വച്ച് പിറകില്‍ പോയി ഇരുന്നു. 'കുച് കുച് ഹോത്ത ഹെ' യിലെ അഞ്ജലിയെ ഓര്‍മിപ്പിക്കും വിധം മുടി പിന്നിലേക്ക് ഒതുക്കി വെളുത്ത ഹെയര്‍ ബാന്റ് ധരിച്ച് വരാറുള്ള അവള്‍ പക്ഷേ, എല്ലാം മറച്ചുവച്ച് മഞ്ഞ നിറത്തിലുള്ളൊരു തൊപ്പി വച്ചിരിക്കുന്നു.

ഇന്റര്‍വല്‍ സമയം ഞങ്ങളെല്ലാം അവളുടെ ചുറ്റും കൂടി. സ്‌കൂളിലെ വില്ലന്‍ രോഹിത്ത് അവളുടെ തൊപ്പി ഊരിമാറ്റി. മുടി മുഴുവന്‍ വെട്ടിമാറ്റിയിരിക്കുന്നു. പിറകുവശത്തായി ഓപ്പറേഷന്‍ ചെയ്ത് തുന്നിക്കൂട്ടിയ പോലെ വലിയ പാടുകള്‍.

ആരോടും എതിര്‍ത്ത് ഒരു വാക്ക് പോലും പറയാതെ, സ്‌കൂളിലേക്ക് ആദ്യമായി വന്ന കുട്ടിയെ പോലെ ചുറ്റും നോക്കി നിന്നു. പിന്നെ പൊട്ടിക്കരഞ്ഞു.

പിന്നെ, ബാഗ് തോളിലിട്ട്, ചെറിയ കുട നിവര്‍ത്തി അമ്മയുടെ കൂടെ, നിറ കണ്ണുകളോടെ നടന്നു. വെള്ളാന്തൊടി പൂക്കുന്ന വയലരികിലൂടെ പിന്നീടൊരു ബുധനാഴ്ചയും അവള്‍ സ്‌കൂളിലേക്കു വന്നില്ല. 
 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!